Friday, November 30, 2018 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 30 Nov 2018 04.35 PM

സൗദി അറേബ്യയിലെ ജിദ്ദയിൽ കള്ളനോട്ട് നിർമാണ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു : പിടിയിലായത് വിദേശികൾ

uploads/news/2018/11/268841/Gulf301118b.jpg

ജിദ്ദ : സൗദി അറേബ്യയിലെ ജിദ്ദയിൽ കള്ളനോട്ട് നിർമാണ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു .കഴിഞ്ഞ ദിവസം ജിദ്ദ നഗരമധ്യത്തിലെ വീട് റെയ്ഡ് ചെയ്താണു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു ഈജിപതുകാരും ഒരു സിറിയക്കാരനും ഒരു ലെബനോനിയും അടങ്ങിയ നാലംഗ സംഘമാണ് പിടിയിലായത് . ഈ സംഘം കള്ളനോട്ട് നിർമിച്ച് വിതരണം ചെയ്യുന്നുവെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു.സൗദി റിയാൽ , അമേരിക്കൻ ഡോളർ എന്നിവയുടെ വ്യാജ കറൻസി ശേഖരം പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട് .

അമേരിക്കൻ കറൻസിയായ 100-ന്റെ 6,61,000 ഡോളറും, സൗദി റിയാലിന്റെ 500 ഉം , 100 ഉം അടങ്ങുന്ന നാലു ലക്ഷം റിയാലിന്റെ വ്യാജ കറൻസിയും പ്രിന്ററും ,ലാപ്‌ടോപ്പും വ്യാജ കറൻസി നിർമിക്കുന്നതിന് ഉപയോഗിക്കുന്ന രാസപദാർഥങ്ങളും മറ്റും പ്രതികളുടെ പക്കലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് .

സംഘാംഗങ്ങളിൽ ഒരാൾ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിലെ ജീവനക്കാരനാണെന്നത് കള്ളനോട്ടുകൾ വേഗത്തിൽ പ്രചരിപ്പിക്കുന്നതിന് സംഘത്തിന് സഹായകമായതായി പോലീസ് പറഞ്ഞു .പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുന്നതിന് ജിദ്ദ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയായിരുന്നു .

കള്ളനോട്ട് വിപണനം ചെയ്യുന്നതിന് മധ്യവർത്തിയായി പ്രവർത്തിച്ചിരുന്ന സംഘാംഗത്തെയാണ് ആദ്യം തിരിച്ചറിഞ്ഞത്. കള്ളനോട്ട് വാങ്ങുന്നതിന് സന്നദ്ധനായ ഇടപാടുകാരനുള്ളതായി അറിയിച്ച രഹസ്യാന്വേഷണഘം പ്രത്യേകം കെണിയൊരുക്കിയാണ് പ്രതികളെ വലയിൽ വീഴ്ത്തിയത് .

Ads by Google
Friday 30 Nov 2018 04.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW