Tuesday, May 21, 2019 Last Updated 18 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 30 Nov 2018 03.23 PM

വ്യാഴത്തിന്റെ രാശിമാറ്റം

''രാശിചക്രത്തിലെ പ്രധാന ഗ്രഹമായ വ്യാഴമാറ്റം ഭൂമിയിലെ മനുഷ്യരില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെ? അശ്വതി മുതല്‍ 12 രാശികളില്‍ സഞ്ചരിക്കുന്ന നക്ഷത്രജാതര്‍ക്ക് എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.'''
uploads/news/2018/11/268824/joythi301118b.jpg

1194 കന്നിമാസം 24-ന് (2018 ഒക്‌ടോ: 10-ന്) പയ്യന്നൂര്‍ പഞ്ചാംഗ പ്രകാരം 40 നാഴികയ്ക്ക് വൃശ്ചികത്തിലേക്ക് വ്യാഴം മാറുന്നു. 1194 മീനമാസം 15-ന് (2019 മാര്‍ച്ച് 29-ന്) ധനുവിലേക്കെത്തുന്നു. മേടമാസം 8-ന് വീണ്ടും വക്രഗതിയില്‍ വൃശ്ചികം രാശിയിലേക്ക് വരുന്നു. രാശിചക്രത്തിലെ പ്രധാന ഗ്രഹമായ വ്യാഴമാറ്റം ഭൂമിയിലെ മനുഷ്യരില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെ? അശ്വതി മുതല്‍ 12 രാശികളില്‍ സഞ്ചരിക്കുന്ന നക്ഷത്രജാതര്‍ക്ക് എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദത്തില്‍ ജനിച്ചവര്‍ക്ക്)


വ്യാഴം അഷ്ടമത്തിലേക്ക് വരുന്ന സമയമായതിനാല്‍ തുടങ്ങിവച്ച പല കാര്യങ്ങള്‍ക്കും സ്തംഭനമോ, നടത്തിക്കൊണ്ടു പോകുവാന്‍ പ്രയാസമോ വരുന്ന കാലഘട്ടമാണ്. ഈ കാലഘട്ടത്തില്‍ ഈ രാശിയില്‍ ജനിക്കുന്ന നക്ഷത്രജാതകര്‍ക്ക് പലവിധ കഷ്ട നഷ്ടങ്ങളും മാനഹാനി കഠിന ദുഃഖം മുതലായവ അനുഭവിക്കേണ്ടുന്നതായി വരും. സാമ്പത്തിക ഇടപാടില്‍ വാക്കുപാലിക്കുവാന്‍ ബുദ്ധിമുട്ടാകും. കഠിന ദുഃഖം, ബന്ധനം, മരണഭയം അനുഭവപ്പെട്ടേക്കാം.
ദോഷപരിഹാരത്തിന് മാസപ്പിറന്നാള്‍ ദിവസം മഹാവിഷ്ണുക്ഷേത്ര ദര്‍ശനം നടത്തി അര്‍ച്ചനയും വഴിപാടും സര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. വിഷ്ണു സഹസ്രനാമ പാരായണം നടത്തുക.

ഇടവം രാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


കഴിഞ്ഞ ഒരു വര്‍ഷമായി തടസ്സപ്പെട്ട പല കാര്യങ്ങളും പുനരാരംഭിക്കുവാന്‍ സാധിക്കും. തടഞ്ഞുവച്ചതോ, കിട്ടാത്തയോ ആയ ധനം തിരിച്ച് കിട്ടാന്‍ പോകുന്ന സമയം കൂടിയാണ്. പ്രൊമോഷന്‍ തടസപ്പെട്ടവര്‍ക്ക് ഈ സമയം സ്ഥാനലാഭം പ്രതീക്ഷിക്കാം. വീട് നിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിവാഹ പ്രായമായവര്‍ക്ക് അനുകൂല സമയമാണ്. ധനലാഭം, സ്ത്രീസുഖം, സ്ഥാന ലാഭം, ഗൃഹസുഖം ഫലം.
ഐശ്വര്യ വര്‍ദ്ധനവിനായി മഹാവിഷ്ണു ഭജനം നടത്തുക. അഷ്ടമശനി ദോഷത്തിന് ശനിയാഴ്ച വ്രതം എടുത്തു ശാസ്താവിന് നീരാജനം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. അഷ്ടമശ്ശനിദോഷം ഉള്ളതുകൊണ്ട് വ്യാഴത്തിന്റെ പൂര്‍ണ്ണഫലം കിട്ടുവാന്‍ സാദ്ധ്യതയില്ല.

മിഥുനം രാശി (മകയിരം അവസാന പകുതിയും തിരുവാതിരയും പുണര്‍തം ആദ്യ മുക്കാല്‍ ഭാഗവും ചേര്‍ന്നത്)


വ്യാഴം ശത്രു സ്ഥാനത്തേക്ക്. കണ്ടക ശനിദോഷം നടക്കുന്ന സമയമാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ള സമയമാണ്. സുഖഹാനി, മനോമാന്ദ്യം, ധനനഷ്ടം മുതലായവ ഈ കാലയളവില്‍ സംഭവിക്കാം. പ്രവര്‍ത്തനമേഖലയില്‍ അവിചാരിതമായ തടസ്സങ്ങള്‍ വന്നുചേരാന്‍ സാദ്ധ്യതയുള്ള സമയമാണ്. ധനപരമായ കാര്യങ്ങളില്‍ വാക്കുപാലിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടാം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അകലം പാലിക്കുന്നതായി അനുഭവപ്പെടാം. ദോഷപരിഹാരമായി മഹാവിഷ്ണു ക്ഷേത്രത്തില്‍ അര്‍ച്ചനയും വഴിപാടും നടത്തുക. ശനിദോഷ പരിഹാരമായി അയ്യപ്പസ്വാമിക്ക് നീരാജനം സമര്‍പ്പിക്കുക.
uploads/news/2018/11/268824/joythi301118ac.jpg

കര്‍ക്കിടകം രാശി (പുണര്‍തം അവസാന പാദവും പൂയം, ആയില്യവും ചേര്‍ന്ന രാശി)


കഴിഞ്ഞ കുറേ മാസങ്ങളായി നിലനിന്നിരുന്നു കാര്യതടസ്സങ്ങളും ധനതടസ്സങ്ങളും മാറിക്കിട്ടും. രാഹുമാറ്റം നടക്കുന്ന 1194 കുംഭമാസം 22-ന് ശേഷമായിരിക്കും അനുകൂലഫലങ്ങള്‍ വന്നുചേരുക.ഭൂമിലാഭം, വാഹന ധന ധാന്യ ലാഭം പ്രതീക്ഷിക്കാം. കടബാദ്ധ്യതകളില്‍ നിന്നല്പം ആശ്വാസം കിട്ടും. കാര്യലാഭത്തിന് വേണ്ടി സര്‍പ്പക്ഷേത്രത്തില്‍ സര്‍പ്പബലിയും ശനീശ്വര പ്രീതിക്ക് ക്ഷേത്രത്തില്‍ ശനിജപവും നടത്തുക.

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം ആദ്യപാദം )


ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴത്തിന്റെ വിക്രമസഞ്ചാര സ്ഥിതിമാറി വരുന്ന സമയമാണ്. തടസപ്പെട്ട പല കാര്യങ്ങള്‍ക്കും അനുകൂല തീരുമാനമുണ്ടാകുന്ന സമയമാണ്. എങ്കിലും ബന്ധുജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍, സഞ്ചാര ക്ലേശങ്ങള്‍ വന്നുചേരാന്‍ സാദ്ധ്യതയുള്ള സമയമാണ്. ദോഷപരിഹാരമായി വ്യാഴ പ്രീതിക്ക് വേണ്ടി മഹാവിഷ്ണു ക്ഷേത്രത്തില്‍ അര്‍ച്ചനയും പാല്‍പ്പായസം വഴിപാടും നടത്തി പ്രാര്‍ത്ഥിക്കുക. ശനീശ്വര പ്രീതിക്ക് അയ്യപ്പഭജനം നടത്തുക.

കന്നിക്കൂര്‍ (ഉത്രം അവസാന മൂന്ന് പാദവും അത്തം, ചിത്തിര ആദ്യ പകുതി)


ഈ രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴം വിക്രമസ്ഥാനത്തേക്ക് നീങ്ങുകയാണ്. ശനി കണ്ടകശ്ശനിയായും നടക്കുന്ന സമയമാണ്. സ്ഥാനഭ്രംശം - കാര്യതടസ്സങ്ങള്‍, ജനമത്സരം, മനഃസ്താപം തുടങ്ങിയവ വന്നുചേരാം. മനോവ്യസനം, സന്താനങ്ങളെകൊണ്ടുള്ള മനഃപ്രയാസങ്ങള്‍ ഇവ വന്നു ചേരാം. കര്‍മ്മ മേഖലകളില്‍ തടസ്സങ്ങളോ, പ്രയാസങ്ങളോ അനുഭവപ്പെടാം. ദോഷപരിഹാരമായി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി വിളക്കും മാലയും വഴിപാട് നടത്തുകയും മാസപ്പിറന്നാള്‍ ദിവസം വ്രതശുദ്ധിയില്‍ മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി അര്‍ച്ചനയും നടത്തി പ്രാര്‍ത്ഥിക്കുക. ശനീശ്വര പ്രീതിക്ക് ശനിയാഴ്ച വ്രതവും ശാസ്താവിന് നീരാജനവും നടത്തി പ്രാര്‍ത്ഥിക്കുക.

തുലാക്കൂര്‍ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖ ആദ്യ 3 പാദവും ചേര്‍ന്നത്)


ഈ നക്ഷ്രത്രജാതര്‍ക്ക് കുടുംബസുഖം, ധന ധാന്യലാഭം, രാജ ബഹുമതി, അഭീഷ്ടസിദ്ധി, ലാഭം മുതലായവ വന്നു ചേരുന്നതാണ്.
രണ്ടു മൂന്ന് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും വീണ്ടും തുടങ്ങാന്‍ സാധിക്കും. ശത്രുക്കള്‍ നിര്‍വ്വീര്യമാകും. ഗുണാനുകൂല്യം വര്‍ദ്ധിക്കുന്നതിന് ദേവി പ്രീതികരമായ വഴിപാടുകള്‍ നടത്തുക.

വൃശ്ചികക്കൂര്‍ (വിശാഖം അവസാന പാദവും അനിഴവും തൃക്കേട്ടയും ചേര്‍ന്നത്)


ജന്മവ്യാഴ ദോഷവും ഏഴര ശനിദോഷവും നടക്കുന്ന സമയമാണ്. സ്ഥാനഭ്രംശം, ധനനാശം, സ്വജനകലഹം, മനോജഡത, കുടുംബകലഹം തസ്‌ക്കരഭയം, സഞ്ചാരക്ലേശം എന്നിവ വന്നുചേരാം. പ്രവൃത്തിമേഖലയില്‍ തടസ്സങ്ങള്‍, പ്രയാസങ്ങള്‍ വന്നേക്കാം. സാമ്പത്തിക മേഖലകളില്‍ വാക്കു പാലിക്കുവാന്‍ ബുദ്ധിമുട്ടുകള്‍ വന്നേക്കാം. ദോഷപരിഹാരമായി വ്യാഴ പ്രീതിക്ക് വേണ്ടി വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക. കൂടാതെ ഏഴാം ശനിദോഷ പരിഹാരമായി ശനിയാഴ്ച വ്രതം എടുത്തു ശാസ്താവിന് നീരാജനം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക.
uploads/news/2018/11/268824/joythi301118a..jpg

ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം ആദ്യ പാദം)


ഈ രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴമാറ്റം മൂലം കഷ്ടത അനുഭവിക്കേണ്ടിവരും. ഇപ്പോള്‍ ജന്മശ്ശനി ദോഷം കൂടി നടക്കുന്ന സമയമാണ്. അസഹ്യ ദുഃഖം, ധനനഷ്ടം, ദൂരസഞ്ചാരം, വിഷാഗ്നിഭയം, ബന്ധുനാശം, സ്വജനാരിഷ്ടം മുതലായവയാണ് ഫലം. അപ്രതീക്ഷിത കര്‍മ്മതടസ്സം മൂലം ധനനഷ്ടം വന്നേക്കാം. ദോഷപരിഹാരമായി ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ വിളക്കും മാലയും അര്‍ച്ചനയും വഴിപാട് നടത്തുക. ശനീശ്വരപ്രീതിക്ക് വേണ്ടി ഹനുമാന്‍ ക്ഷേത്രത്തില്‍ അവല്‍നിവേദ്യം, ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കുക.

മകരക്കൂര്‍ (ഉത്രാടം അവസാനപാദവും തിരുവേണം,അവിട്ടം ആദ്യ രണ്ട് പാദവും ചേര്‍ന്നത്)


ഈ രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴം അനുകൂലത്തില്‍ ലാഭസ്ഥാനത്ത് വന്നിട്ടുണ്ടെങ്കിലും എഴര ശനിദോഷത്തിന്റെ തുടക്കമായതുകൊണ്ട് വ്യാഴത്തിന്റെ പൂര്‍ണ്ണാനുകൂല്യം കിട്ടുവാന്‍ സാദ്ധ്യതയില്ല. അഭീഷ്ടസിദ്ധി, ധനലാഭം, സ്ഥാനഗുണം മുതലായവ വന്നുചേരും. യാത്രാവേളയില്‍ ധനനഷ്ടം വന്നുചേരാന്‍ സാദ്ധ്യത കാണുന്നു. വിദേശയാത്ര കാത്തുനില്‍ക്കുന്നവര്‍ക്ക് അനുകൂല സാഹചര്യമല്ല. ദോഷഫലം കുറയ്ക്കുന്നതിന് ശനീശ്വര പ്രീതിക്കുവേണ്ടി ശനിയാഴ്ച വ്രതം നടത്തി ശാസ്താവിന് നീരാജനം, ശനിഹോമം മുതലായവ നടത്തുക.

കുംഭക്കൂര്‍ (അവിട്ടം അവസാന പകുതിയും ചതയവും പൂരൂരുട്ടാതി ആദ്യ മൂന്നു പാദവും ചേര്‍ന്നത്)


ഈ രാശിജാതര്‍ക്ക് വ്യാഴം കര്‍മ്മസ്ഥാനത്തും ശനി അഭീഷ്ടസ്ഥാനത്തും സഞ്ചരിക്കുന്ന കാലമാണ്. പത്തിലെ വ്യാഴത്തിന് സ്ഥാനഭ്രംശം, അര്‍ത്ഥനാശം, ഗുരുസ്ഥാനീയരുടെ വിദ്വേഷം, ഭാഗ്യഹാനി ഇവയാണ് ഫലം. പതിനൊന്നിലെ ശനിയുടെ അനുകൂല സ്ഥിതിയനുസരിച്ച് ധനധാന്യം ലാഭം, പ്രതാപശക്തി, സ്ത്രീ സൗഹൃദം മുതലായവ പ്രതീക്ഷിക്കാം. ദോഷഫലം കുറയ്ക്കുന്നതിന് രാജരാജേശ്വര സങ്കല്പത്തിലുള്ള മഹാദേവനെ ഭജിക്കുക.

മീനക്കൂര്‍ (പൂരൂരുട്ടാതി അവസാന പാദവും ഉത്രട്ടാതി, രേവതി)


കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന പല പ്രയാസങ്ങളും വ്യാഴമാറ്റത്തോടെ മാറിക്കിട്ടും വ്യാഴത്തിന്റെ അഷ്ടമരാശി സ്ഥിതിമാറി ഒമ്പതിലേക്ക് വരുന്നത് ഗുണകരമാണ്. ബന്ധുസുഖം, ധനലാഭം, കാര്യവിജയം ഇവയാണ് ഫലം. കണ്ടകശനിദോഷം നടക്കുന്നതിനാല്‍ കര്‍മ്മമേഖലയില്‍ പ്രതിസന്ധികള്‍ വന്നുചേര്‍ന്നേക്കാം. ദോഷഫലങ്ങള്‍ കുറയ്ക്കുവാന്‍ ശനീശ്വര പ്രീതിക്കുവേണ്ട കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക.

ജ്യോത്സ്യന്‍
ശശിധര പൊതുവാള്‍, പയ്യന്നൂര്‍
മൊ: 9544054161

Ads by Google
Friday 30 Nov 2018 03.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW