Tuesday, May 21, 2019 Last Updated 15 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 30 Nov 2018 03.10 PM

സ്വാദിഷ്ഠമായ വെള്ളക്കടല എരിശ്ശേരി തയാറാക്കാം

uploads/news/2018/11/268817/Cokrytips301118a.jpg

വെള്ളക്കടല എരിശ്ശേരി

വെള്ളക്കടല (ചന്നക്കടല) കൊണ്ട് രുചികരവും വ്യത്യസ്തവുമായ എരിശേരി തയാറാക്കാം...

ആവശ്യമുള്ള സാധനങ്ങള്‍
1. ചന്നക്കടല (വെള്ളക്കടല) - 200 ഗ്രാം
2. തേങ്ങ ചിരകിയത് - 150 ഗ്രാം
3. കാന്താരിമുളക് - 3 എണ്ണം
4. വെളുത്തുള്ളി - 2 അല്ലി
5. ചുവന്നുള്ളി - 3 എണ്ണം
6. ജീരകം - ഒരുനുള്ള്
7. കടുക് - ഒരു നുള്ള്
8. കറിവേപ്പില - 2 തണ്ട്
9. വറ്റല്‍മുളക് - 2 എണ്ണം
10. നെയ്യ് - 2 1/2 ടീസ്പൂണ്‍
11. മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
12. ഉപ്പ് - പാകത്തിന്

തയാറാക്കുന്നവിധം


വെള്ളക്കടല (ചന്നക്കടല) കുതിര്‍ത്ത് വയ്ക്കുക. മൂന്ന് മണിക്കൂര്‍ കുതിരണം. ഇത് കഴുകിവാരി ഉപ്പും വെളളവും ചേര്‍ത്ത് നന്നായി വേവിച്ച് ഉടയ്ക്കണം.തേങ്ങ, കാന്താരി, ചുവന്നുള്ളി രണ്ടെണ്ണം, വെളുത്തുള്ളി, ജീരകം ഇവയെല്ലാം കൂടി ചേര്‍ത്ത് അരച്ചെടുക്കുക.

ഒരു പാന്‍ അടുപ്പില്‍വച്ച് നെയ്യൊഴിക്കുക. ഇതിലേക്ക് കടുക്, ചുവന്നുള്ളി അരിഞ്ഞത്, കറിവേപ്പില, വറ്റല്‍മുളക് ഇവയിട്ട് മൂപ്പിക്കുക. വെന്ത കടലയും അരപ്പും മഞ്ഞള്‍പ്പൊടിയും ഇട്ട് നന്നായി ഇളക്കി തിളപ്പിക്കുക. ഇതിലേക്ക് നെയ്യില്‍ മൂപ്പിച്ച കൂട്ട് ഒഴിച്ച് ഇളക്കി വാങ്ങുക.

മെര്‍ലിന്‍ മാത്യു

Ads by Google
Friday 30 Nov 2018 03.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW