Saturday, May 25, 2019 Last Updated 12 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 29 Nov 2018 12.50 PM

ആദ്യത്തെ പഞ്ചിന് തന്നെ ഇരയെ വീഴ്ത്തും, പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തും ; അമേരിക്കയെ വിറപ്പിച്ച പരമ്പരക്കൊലയാളി കൊലപ്പെടുത്തിയത് 90 പേരെ ; ഇരകളില്‍ കൂടുതലും മയക്കുമരുന്നിന് അടിമകളും ലൈംഗികത്തൊഴിലാളികളും

uploads/news/2018/11/268557/seriel-killer.jpg

'' ഇരയെ ഉറപ്പിച്ചുകഴിഞ്ഞാല്‍ ആദ്യം അതിശക്തമായി ഇടിച്ചുവീഴ്ത്തും. അതിന് ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തും. കത്തികൊണ്ടുള്ളതോ വെടിയേറ്റതോ ആയ പാടുകള്‍ ഒന്നും ശരീരത്ത് കാണാത്തതിനാല്‍ മയക്കുമരുന്ന് ഓവര്‍ഡോസ് കഴിച്ചു വീണു മരിച്ചെന്ന് പോലീസ് വിധിയെഴുതും.'' അമേരിക്കയെ വിറപ്പിച്ച സീരിയല്‍ കില്ലര്‍ 78 കാരന്‍ സാമുവല്‍ മക്‌ഡോവലിന്റെ സ്‌പെഷ്യല്‍ കൊലപാതക രീതി ഇതായിരുന്നു.

ഒരിക്കല്‍ ബോക്സറായിരുന്ന അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരനായ ഈ പരമ്പരക്കൊലയാളി തെരുവില്‍ മയക്കുമരുന്നിന് അടിമകളായവരെയും ലൈംഗികത്തൊഴിലാളികളെയും ആയിരുന്നു ഇരകളാക്കിയിരുന്നത്. താന്‍ പലയിടങ്ങളിലായി 90 കൊലപാതകങ്ങള്‍ നടത്തി എന്നാണ് താന്‍ ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. സ്വന്തമായി വീടില്ലാതെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഇയാള്‍ മുമ്പ് പ്രൊഫഷണല്‍ ബോക്‌സറായി നേടിയ പരിശീലനമാണ് ഇരകളെ ഇടിച്ചിടാന്‍ ഉപയോഗിച്ചിരുന്നത്.

മുഖത്ത് കൊടുക്കുന്ന ആദ്യ പഞ്ചില്‍ തന്നെ ഇരകള്‍ താഴെ വീഴും തുടര്‍ന്ന് കഴുത്തു ഞെരിക്കും. ദശകങ്ങള്‍ നീണ്ട കൊലപാതക പരമ്പരകളില്‍ ഈ ആറടി മൂന്നിഞ്ചു കാരന്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത് കെന്റുകിയില്‍ വെച്ച 2012 ലായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ കാലിഫോര്‍ണിയന്‍ പോലീസിന് കൈമാറി. ലോസ് ഏഞ്ചല്‍സില്‍ 1987 നും 1989 നും ഇടയില്‍ മൂന്ന് യുവതികളെ കൊലപ്പെടുത്തിയ കേസില്‍ 2014 ല്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. ഡിഎന്‍എ സാമ്പിളുകള്‍ വെച്ചുള്ള അന്വേഷണത്തിലാണ് സാമുവല്‍ കുടുങ്ങിയത്.

മൂന്ന് പേരേയും സാമുവല്‍ സ്വന്തം സ്‌റ്റൈലില്‍ തന്നെ കൊന്നൊടുക്കി. കുറ്റവാളിയാണെന്ന് കണ്ടെത്തി ജയിലില്‍ അയച്ച് അധികം കഴിയും മുമ്പ് ടെക്‌സാസിലെ ഒരു കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ടെക്‌സാസിനെ ഞെട്ടിച്ച 1994 ലെ ഡെനീസ് ക്രിസ്റ്റി കൊലപാതകത്തിലായിരുന്നു അറസ്റ്റ്. ടെക്‌സാസില്‍ വെച്ച് സൗഹൃദത്തിലായ ജെയിംസ് ഹോളണ്ടിനോട് സാമുവല്‍ പിന്നീട് പങ്കുവെച്ചത് 1970 നും 2005 നും ഇടയില്‍ നടത്തിയ ഡസന്‍ കണക്കിനുള്ള കൊലപാതകങ്ങളുടെ വിവരമായിരുന്നു. 2018 മെയ് യില്‍ ആയിരുന്നു ഈ വെളിപ്പെടുത്തലുകള്‍. ഓരോ സ്ഥലത്തും കൊലപ്പെടുത്തിയ ആളുകളുടെ എണ്ണവും വിവരങ്ങളും സാമുവല്‍സ് ഹോളണ്ടിന് കൃത്യമായിട്ട് നല്‍കി.

മിസിസിപ്പി, സിന്‍സിനാറ്റി, ഫീനിക്‌സ്, ലാസ് വേഗാസ്, നെവാഡാ തുടങ്ങിയ ഇടങ്ങളിലെല്ലാം കൊലപാതകം നടത്തി. ഇതിനകം സാമുവല്‍സ് വെളിപ്പെടുത്തിയ 90 കൊലപാതകങ്ങളില്‍ 35 എണ്ണം എഫ്ബിഐ വേര്‍തിരിച്ചിട്ടുണ്ട്്. അമേരിക്കയിലെ ഏറ്റവും ഭീകരനായ പരമ്പരകൊലയാളി എന്നാണ് സാമുവല്‍സിനെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ട വാഷിംഗ്ടണ്‍ സ്‌റ്റേറ്റില്‍ 49 കൊലപാതകങ്ങള്‍ നടത്തിയ 'ഗ്രീന്‍ റിവര്‍ കില്ലര്‍' എന്ന് വിശേഷണമുള്ള ഗാരി റിഡ്ഗ്‌വേയാണ് അമേരിക്ക ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ കൊലപാതകി.

എന്നാല്‍ സാമുവല്‍സിന്റെ വെളിപ്പെടുത്തല്‍ അതിലും വലുതാണ്. സ്വാഭാവികമരണം എന്നരീതിയില്‍ തോന്നിയതിനാലും ഇരകളെ തിരിച്ചറിയാന്‍ കഴിയാതെ തള്ളിക്കളഞ്ഞതുമായി സാമുവല്‍സിന്റെ ഒട്ടേറെ കൊലപാതകങ്ങളാണ് പോലീസ് നേരത്തേ കേസെടുക്കാതെ വിട്ടത്. ഇതില്‍ ടെക്‌സാസിലെ നീതിന്യായ വകുപ്പും, ലോക്കല്‍ ഏജന്‍സികളുമായി ചേര്‍ന്ന് സാമുവല്‍സ് നടത്തിയ വെളിപ്പെടുത്തലിനോട് മാച്ച് ചെയ്യുന്ന കേസുകള്‍ കുത്തിപ്പൊക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.

അതേസമയം ഇരകളുടെയും കൊലപാതകത്തിന്റെയും വിശദാംശങ്ങള്‍ സാമുവല്‍സ് ഇപ്പോഴും മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇരകളില്‍ കൂടുതലും മയക്കുമരുന്നിന് അടിമകളും ലൈംഗിക തൊഴിലാളികളും ആയിരുന്നു. ചില കേസുകളില്‍ ഇരകളായ യുവതികളെ തിരിച്ചറിഞ്ഞിട്ടു പോലുമില്ലാത്തതിനാല്‍ അന്വേഷണവും നടന്നില്ല. യാതൊരു സൂചനയും കിട്ടാത്ത വിധത്തില്‍ കൃത്യം നടപ്പാക്കിയിരുന്നതിനാല്‍ കൊലപാതകം ആണെന്ന് പോലും ചില കേസുകള്‍ വിലയിരുത്തപ്പെട്ടില്ല.

ഒഹിയോയില്‍ ജനിച്ചുവളര്‍ന്ന സാമുവല്‍സ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെ അലഞ്ഞുതിരിഞ്ഞുള്ള ജീവിതം നയിക്കുകയായിരുന്നു. മോഷണം നടത്തിയായിരുന്നു മദ്യവും മയക്കുമരുന്നും ഇയാള്‍ വാങ്ങിയിരുന്നത്. 1956 ല്‍ മോഷണം, വഞ്ചന, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങളില്‍ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 1980 കളില്‍ ആദ്യം ഫ്‌ളോറിഡയിലും മിസ്സിസിപ്പിയിലും നടത്തിയ കൊലപാതകം ആരോപിക്കപ്പെട്ടെങ്കിലൂം കുറ്റവാളിയായി കണ്ടെത്തിയില്ല.

Ads by Google
Thursday 29 Nov 2018 12.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW