Tuesday, May 21, 2019 Last Updated 13 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Nov 2018 11.35 AM

ഹോണര്‍ 8സി നവംബര്‍ 29ന് ഇന്ത്യയില്‍

honor 8c launch india on november 29

ഹോണര്‍ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ ഹോണര്‍ 8സി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആമസോണ്‍ എക്‌സ്‌ക്ലൂസീവായി ആകും ഈ ഫോണ്‍ എത്തുന്നത്.ആമസോണില്‍ ഇതിനായി ഒരു പ്രത്യേക വെബ് പേജും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. വെബ്‌പേജില്‍ ഫോണിന്റെ സവിശേഷതകളെ കുറിച്ചുളള ഒരു വീഡിയോയും കാണാം.

ഒക്ടോബറിലാണ് ഹോണര്‍ 8സി രണ്ടു വേരിയന്റുകളില്‍ ചൈനയില്‍ അവതരിപ്പിച്ചത്. ഒന്ന് ബേസ് വേരിയന്റ് 4ജിബി റാം 32ജിബി സ്‌റ്റോറേജ് (വില 11,761 രൂപ) മറ്റൊന്ന് 4ജിബി റാം 64ജിബി സ്റ്റോറേജ് (വില 14,986 രൂപ). 4000എംഎഎച്ച് ബാറ്ററി, 13എംപി + 2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, ക്വല്‍കോം സ്‌നാപ്ഡ്രാണ്‍ 632 പ്രോസസര്‍, 4ജിബി റാം, 6.2 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് സവിശേഷതകൾ.

കഴിഞ്ഞ ദിവസമാണ് ഹോണര്‍ 8X ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ സ്മാര്‍ട്ട്‌ഫോണ്‍ മൂന്നു വ്യത്യസ്ഥ വേരിയന്റുകളിലാണ് എത്തിയത്. ഒന്ന് 4ജിബി 64ജിബി സ്‌റ്റോറേജ്, വില 14,999 രൂപ, അടുത്തത് 6ജിബി റാം 64ജിബി സ്‌റ്റോറേജ് വില 16,999 രൂപ. മൂന്നാമത്തെ വേരിയന്റ് 6ജിബി റാം 128ജിബി സ്‌റ്റോറേജ് വില 18,999 രൂപ.

Ads by Google
Ads by Google
Loading...
TRENDING NOW