Tuesday, May 21, 2019 Last Updated 13 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Nov 2018 10.19 AM

റിയല്‍മി യു വണ്‍ നവംബര്‍ 28 ന് പുറത്തിറങ്ങും

realme u1 smartphone launch

സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി പുതിയ സ്മാര്‍ട്‌ഫോണ്‍ 'റിയല്‍മി യു വണ്‍' നവംബര്‍ 28 ന് പുറത്തിറങ്ങുമെന്നാണ് സൂചന. റിയല്‍മി യുവണ്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയുടെ സെല്‍ഫി പ്രോ സ്മാര്‍ട് ഫോണ്‍ ആയാണ് അവതരിപ്പിക്കുന്നത്. റിയല്‍മിയുടെ 'യു' പരമ്പരയിലെ ആദ്യ ഫോണാണിത്. ഈ സ്മാര്‍ട്‌ഫോണ്‍ ആമസോണ്‍ എക്‌സ്‌ക്ലൂസീവ് പട്ടകയിലുണ്ട്. മീഡിയാ ടെക്കിന്റെ ഹീലിയോ പി 70 പ്രൊസസറാണ് ഫോണിൽ.

ഓണ്‍ലൈന്‍ വഴിയമാത്രം വില്‍പന തുടങ്ങിയ റിയല്‍മി അടുത്തിടെ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകള്‍ വഴി ഫോണുകള്‍ എത്തിച്ചിരുന്നു. റിയല്‍മി 2 പ്രോയില്‍ കൊണ്ടുവന്ന ഡ്യൂ ഡ്രോപ്പ് ഡിസ്‌പ്ലേ ഫോണിൽ നിലനിര്‍ത്താനാണ് സാധ്യത. 25 മെഗാപിക്‌സല്‍ റസലൂഷനിലുള്ള സെന്‍സര്‍ സെല്‍ഫി ക്യാമറയില്‍ പ്രതീക്ഷിക്കാം. ഡ്യുവല്‍ റിയര്‍ ക്യമറ തന്നെയാവും റിയല്‍മി യു വണിനുണ്ടാവുക.

ഫുള്‍ എച്ച്ഡിപ്ലസ് ഡിസ്‌പ്ലേയും ശക്തിയേറിയ ബാറ്ററിയും ഫോണില്‍ ഒരുങ്ങുമെന്നാണ് സൂചന. റിയല്‍ മി 2 പ്രോ ഫോണില്‍ 3500 എംഎഎച്ച് ബാറ്ററിയാണുണ്ടായിരുന്നത്. റിയല്‍മി സി വണില്‍ 4230 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഫെയ്‌സ് അണ്‍ലോക്ക്, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്നിവ ഫോണിലുണ്ടാവും. ന്യഡല്‍ഹിയില്‍ നവംബര്‍ 28ന് നടക്കുന്ന ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിക്കുക. ഉച്ചയ്ക്ക് 12.30 നാണ് ചടങ്ങ് ആരംഭിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW