Tuesday, May 21, 2019 Last Updated 22 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Nov 2018 05.39 PM

ശബരിമലയിലെ പ്രതിഷേധങ്ങള്‍ ഹൈക്കോടതി വിലക്കി; നിരീക്ഷക സംഘത്തെ ഏര്‍പ്പെടുത്തി

Sabarimala, High court

കൊച്ചി: ശബരിമലയിലെ പ്രതിഷേധങ്ങള്‍ ഹൈക്കോടതി വിലക്കി. നിരോധനാജ്ഞ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക നിരീക്ഷക സംഘത്തെ ഹൈക്കോടതി നിയമിച്ചു. റിട്ട. ജഡ്ജ് എസ്. സിരിജഗന്‍, പി.ആര്‍ രാമന്‍, ഡി.ജി.പി എ. ഹേമചന്ദ്രന്‍ എന്നിവരെയാണ് നിരീക്ഷക സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ പാടില്ല. പോലീസിന് മാന്യമായി പരിശോധന നടത്താമെന്നും ഹൈക്കോടതി വ്യക്താക്കി.

യാത്രാനിയന്ത്രണം പാടില്ല. കെ.എസ്.ആര്‍.ടി.സി യഥേഷ്ടം സര്‍വീസ് നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജഡ്ജി താല്‍പ്പര്യപ്പെടാത്തതിനാല്‍ പ്രസ്തുത സംഭവത്തില്‍ കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഭക്ഷണവും വെള്ളവും ദിവസം മുഴുവന്‍ ലഭ്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കേണ്ടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എ.ജിയുടെ വിശദീകരണം കൂടി കേട്ട ശേഷമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW