Thursday, July 18, 2019 Last Updated 35 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Nov 2018 05.26 PM

കീഴാറ്റൂര്‍ വയലിലൂടെ തന്നെ ദേശീയപാത കടന്നുപോകും; നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്: അറിയാം പ്രധാന വാര്‍ത്തകള്‍

uploads/news/2018/11/268062/keezhattur.jpg

കീഴാറ്റൂര്‍ വയലിലൂടെ തന്നെ ദേശീയപാത കടന്നുപോകും; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമായി

കണ്ണൂര്‍ : തളിപ്പറമ്പ് വഴി കടന്നു പോകുന്ന ദേശീയപാത മുന്‍പ് നിശ്ചയിച്ചതു പോലെ തന്നെ കീഴാറ്റൂരിലെ വയലുകളിലൂടെ തന്നെ കടന്നുപോകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് അന്തിമ വിജ്ഞാപനമായി. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്ന നിലയില്‍ ഇനി സമരവുമായി മുന്നോട്ട് പോകില്ലെന്നാണ് സൂചന.

ദേശീയ പാത അതോറിറ്റി പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. രേഖകളുമായി ഭൂവുടമകള്‍ ഹാജരാവാനും നിര്‍ദേശമുണ്ട്. ഇതോടെ വയലില്‍ കൂടി ബൈപ്പാസ് നിര്‍മിക്കാനുള്ള ഉത്തരവ് മരവിപ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം വെറുംവാക്കായി. അന്തിമവിജ്ഞാപനം വന്ന സാഹചര്യത്തില്‍ ഇനി എന്തു നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ വയല്‍ക്കിളികളുടെ യോഗം ചേരുമെന്ന് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു.

uploads/news/2018/11/268062/sabarimala.jpg

ശബരിമലയിലെ കാണിക്കവഞ്ചി നിറയെ 'പ്രതിഷേധ' നോട്ടുകള്‍

പമ്പ : ശബരിമലയിലെ പ്രതിഷേധം കാണിക്കവഞ്ചിയിലും. മണ്ഡലകാലം തുടങ്ങി കാണക്കവഞ്ചിയില്‍ വീഴുന്ന നോട്ടുകളില്‍ അധികവും പ്രതിഷേധത്തിന്റെ നോട്ടുകള്‍. നീല നിറത്തിലുള്ള 50 രൂപയുടെ പ്ലാസ്റ്റിക് നോട്ടില്‍ അയ്യപ്പന്റെ ചിത്രം ചേര്‍ത്ത് 'സ്വാമിയേ ശരണം അയ്യപ്പ' എന്ന് എഴുതിയ നോട്ടുകളാണ് കാണിക്കവഞ്ചിയില്‍ ഏറെയും.

uploads/news/2018/11/268062/kejriwal.jpg

കെജ്‌രിവാളിനെ കാണാന്‍ പഴ്‌സില്‍ വെടിയുണ്ടയുമായി എത്തിയയാള്‍ പിടിയില്‍

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാന്‍ പഴ്‌സില്‍ വെടിയുണ്ടയുമായി എത്തിയയാള്‍ പിടിയില്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇമ്രാന്‍ എന്നയാള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

uploads/news/2018/11/268062/p-k-sasi.jpg

പാര്‍ട്ടി തീരുമാനം എന്തായാലും കൈനീട്ടി സ്വീകരിക്കും; തനിക്കെതിരെ ക്രിമിനല്‍ കുറ്റമില്ല: പി.കെ ശശി

തിരുവനന്തപുരം : പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ എന്തായാലും അത് കൈനീട്ടി സ്വീകരിക്കുമെന്ന് പി.കെ ശശി എംഎല്‍എ. സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

uploads/news/2018/11/268062/sabarimala_1.jpg

നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്; രാജഗോപാലിനൊപ്പം ഇരിക്കും

തിരുവനന്തപുരം: നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലുമായി ഒരു ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. പി.സി ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

Ads by Google
Ads by Google
Loading...
TRENDING NOW