Friday, June 21, 2019 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Nov 2018 11.33 AM

ലാല്‍ജോസ് പണിപ്പുരയിലാണ്; തട്ടിന്‍പുറത്ത് അച്യുതന്റെ വിശേഷങ്ങള്‍

uploads/news/2018/11/268026/CiniINWlaljose271118.jpg

സംവിധാനത്തോടൊപ്പം അഭിനയത്തിലും ചുവടുറപ്പിക്കുകയാണ് ലാല്‍ജോസ്. ആര്‍ക്ക്‌ലൈറ്റുകളുടെ വെളിച്ചത്തില്‍ ക്യാമറ ചലിച്ചുതുടങ്ങിയാല്‍ കഥാപാത്രങ്ങളുടെ ഹൃദയം തൊട്ടറിയാന്‍ ലാല്‍ജോസിന് നിമിഷങ്ങള്‍ മതി.

മലയാളത്തിന് പുറമെ തമിഴിലും ലാല്‍ ജോസ് തന്റെ അഭിനയയാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. മനസ്സില്‍ പിറവിയെടുക്കുന്ന കഥാപാത്രങ്ങളുടെ മാസ്മരികത അഭിനേതാക്കള്‍ക്ക് പറഞ്ഞുകൊടുത്ത് മോണിറ്ററിന് മുന്നിലിരിക്കുന്ന സംവിധായകനായ ലാല്‍ജോസിന് അഭിനയമെന്നത് ഹൃദയത്തിന്റെ ഭാഗം തന്നെയാണ്.

കമലിന്റെ പ്രാദേശികവാര്‍ത്തകളിലൂടെ സഹസംവിധായകനായി സിനിമയിലേക്ക് കടന്നുവന്ന ലാല്‍ജോസിന് വിസ്മരിക്കാനാകാത്ത അനുഭവങ്ങള്‍ ജീവിതപാഠമായി മാറുകയായിരുന്നു. പ്രേക്ഷകന്റെ പള്‍സറിഞ്ഞ് സിനിമയെടുക്കാന്‍ ലാല്‍ജോസിന് അറിയാം. കമലിന്റെ സംവിധാനപാഠശാലയില്‍ 16 സിനിമകളിലാണ് ലാല്‍ജോസ് നിലയുറപ്പിച്ചത്. കൃഷ്ണഗുഡിയിലൊരു പ്രണയകാലം വരെ കമലിന്റെ ഗുരുമുഖത്ത് നിന്നുള്ള യാത്രയില്‍ ലാല്‍ജോസ് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. പിന്നീട് മലയാളസിനിമയിലെ പ്രതിഭാധനരായ ഒന്‍പത് സംവിധായകരുടെ സിനിമകളില്‍ അസ്സോസ്സിയേറ്റായി.

ശ്രീനിവാസന്റെ രചനയില്‍ മമ്മൂട്ടി നായകനായ ഒരു മറവത്തൂര്‍ കനവില്‍ തുടങ്ങിയ ലാല്‍ജോസിന്റെ സംവിധാനയാത്ര 24-ാമത്തെ ചിത്രമായ തട്ടുംപുറത്ത് അച്യുതനില്‍ എത്തിനില്‍ക്കുന്നു. സിനിമയെന്ന മാധ്യമത്തിലൂടെ സാമൂഹ്യപരമായ നന്മയുടെ സന്ദേശമുയര്‍ത്താന്‍ ലാല്‍ജോസ് ശ്രമിക്കുകയാണ്. മലയാളികള്‍ക്ക് ജീവിതഗന്ധിയായ സിനിമകള്‍ സമ്മാനിച്ച ലാല്‍ജോസ തട്ടുംപുറത്ത് അച്യുതന്റെ പണിപ്പുരയിലാണ്. പട്ടാമ്പിയിലെ പ്രശസ്തമായ ക്ഷേത്രത്തിലെ ചിത്രീകരണ സെറ്റിലാണ് ലാല്‍ജോസിനെ കണ്ടത്.

uploads/news/2018/11/268026/CiniINWlaljose271118d.jpg

തട്ടുംപുറത്ത് അച്യുതന്റെ വിശേഷങ്ങളെക്കുറിച്ച്?


മറ്റ് നിനിമകളില്‍ നിന്നു വ്യത്യസ്തമായി നാട്ടിന്‍പുറത്തെ അച്ചുവെന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. നമ്മുടെ നാട്ടിന്‍പുറത്ത് കാണാറുള്ള നന്മ നിറഞ്ഞ ചെറുപ്പക്കാരുടെ പ്രതിരൂപമാണ് അച്ചു. ചേലപ്രം ഗ്രാമവാസികള്‍ക്കെല്ലാം അച്ചുവിനെ ഇഷ്ടമാണ്. ഗ്രാമത്തിലെ ക്ഷേത്രകാര്യങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്ന അച്ചു കവലയിലെ പീടികയില്‍ പണിയെടുക്കുകയും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്യുന്ന ചെറുപ്പക്കാരനാണ്. എല്ലാവര്‍ക്കും പ്രിയങ്കരനായ അച്ചുവെന്ന ചെറുപ്പക്കാരനായി കുഞ്ചാക്കോ ബോബനാണ് അഭിനയിക്കുന്നത്.

പുതിയ നായികയുടെ അരങ്ങേറ്റം കൂടിയാണല്ലോ ഈ ചിത്രം?


അതെ, സംവിധായകന്‍ ബാബുനാരായണന്റെ മകളാണ് ശ്രവണ. കൊച്ചിയില്‍ നിറമാലയെന്ന പരിപാടിയുടെ ഉദ്ഘാടനത്തിന് പോയപ്പോഴാണ് ശ്രവണയുടെ നൃത്തപരിപാടി കാണാനിടയായത്. ശ്രവണയുടെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടപ്പോഴാണ് എന്റെ പുതിയ ചിത്രത്തില്‍ നായികയാക്കിയത്.

ലാല്‍ജോസ്, കുഞ്ചാക്കോ ബേബാന്‍, സിന്ധുരാജ് കൂട്ടുകെട്ടിന്റെ ചിത്രം കൂടിയാണല്ലോ തട്ടുംപുറത്ത് അച്യുതന്‍?
മുല്ല, എല്‍സമ്മയെന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും തുടങ്ങിയ ചത്രങ്ങള്‍ക്ക് ശേഷം സിന്ധുരാജിന്റെ തിരക്കഥയില്‍ ഞാന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന എന്റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്.

uploads/news/2018/11/268026/CiniINWlaljose271118a.jpg

പട്ടാമ്പിയിലെ ക്ഷേത്രം ലാല്‍ജോസിന്റെ ഭാഗ്യലൊക്കേഷനാണോ?


തട്ടുംപുറത്തെ അച്യുതന്റെ കഥ ആവശ്യപ്പെടുന്ന രീതിയില്‍ സൗകര്യപൂര്‍വ്വം ചിത്രീകരിക്കാന്‍ കഴിയുന്ന ക്ഷേത്രമാണിത്. മാത്രമല്ല, ക്ഷേത്രങ്ങളില്‍ എനിക്ക് കയറാന്‍ കഴിയാത്തതുകൊണ്ടാണ് എന്റെ സുഹൃത്തിന്റെ കുടുംബക്ഷേത്രത്തില്‍ ചിത്രീകരണം നടത്തുന്നത്. നീലത്താമരയുടെ ചിലഭാഗങ്ങളും ഈ ക്ഷേത്രത്തില്‍ തന്നെയാണ് ചിത്രീകരിച്ചത്.

സംവിധാനത്തോടൊപ്പം അഭിനയത്തിലും ചുവടുറപ്പിക്കുകയാണല്ലോ?


സിനിമ സംവിധാനം ചെയ്യാത്ത ഇടവേളകളിലാണ് അഭിനയിക്കാന്‍ സമയം കണ്ടെത്തുന്നത്. ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് എന്നില്‍ ഒരു ആത്മവിശ്വാസം ഉണ്ടായത്.

തമിഴിലേക്കും ചുവടുറപ്പിക്കുകയാണല്ലോ?


അതെ, ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയും എിക്ക് ലഭിച്ച അംഗീകാരമാണ് തമിഴ് സിനിമയിലേക്കും എന്നെ എത്തിച്ചത്. ജീവ നായകനായ ജിപ്‌സിയിലാണ് അഭിനയിക്കുന്നത്. മുത്തലിബ് എന്ന കഥാപാത്രമായാണഭിനയിക്കുന്നത്.

തമിഴ്‌സിനിമയുടെ ചിത്രീകരണരീതി അഭിനയിക്കുമ്പോള്‍ മാനസികമായി സംതൃപ്തി നല്‍കുന്നുണ്ടോ?


തമിഴിന്റെ രീതി വ്യത്യസ്തമാണ്. തമിഴില്‍ അഭിനയിക്കുന്നത് കഷ്ടപ്പാടുമാണ്. ഭാഷയും പ്രശ്‌നമാണ്. പക്ഷ നല്ല കഥാപാത്രം ലഭിച്ചപ്പോള്‍ അഭിനയിച്ചുവെന്ന് മാത്രം.
uploads/news/2018/11/268026/CiniINWlaljose271118c.jpg

സംവിധായകനെന്ന നിലയില്‍ വിജയമുദ്ര പതിപ്പിച്ച ലാല്‍ജോസ് അഭിനയത്തിലും ചുവടുറപ്പിച്ചിരിക്കുന്നു. ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്ത് തോന്നുന്നു?


വളരെയധികം സംതൃപ്തിയാണുള്ളത്. കമല്‍സാറിന്റെ പ്രാദേശികവാര്‍ത്തകളിലൂടെയാണല്ലോ ഞാന്‍ സഹസംവിധായകനായി സിനിമയിലെത്തിയത്. ലോഹിതദാസ്, ഹരികുമാര്‍, തമ്പി കണ്ണന്താനം, വിനയന്‍, കെ.കെ.ഹരിദാസ്, നിസാര്‍ അബ്ദുള്‍ ഖാദര്‍, സി.എസ്.സുദേഷ്., രാജന്‍ ശങ്കരാടി, അനില്‍ പി.ദാസ് തുടങ്ങി ഒന്‍പത് സംവിധായകരുടെ ചിത്രങ്ങളില്‍ അസോഷ്യേറ്റ് ഡയറക്ടറായിരുന്നു. ഒരു മറവത്തൂര്‍ കനവില്‍ തുടങ്ങി മീശമാധവന്‍, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ്, എം.ടി.യുടെ നീലത്താമര, അയാളും ഞാനും തുടങ്ങിയ ചിത്രങ്ങളൊക്കെ ജനപ്രതീതി നേടുകയും ചെയ്തു. സംസ്ഥാനസര്‍ക്കാരിന്റെ നാല് അവാര്‍ഡുകളാണ് എനിക്ക് ലഭിച്ചത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന നല്ല സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്ന ആത്മസംതൃപ്തിയാണ് എനിക്കുള്ളത്.

കഥാപാത്രമാകുമ്പോള്‍ റിലാക്‌സാണ് ?


ക്യാമറയുടെ മുന്നില്‍ കഥാപാത്രമായി അഭിനയിക്കുന്നത് ഒരു റിലാക്‌സേഷന്‍ തന്നെയാണ്. ഓം ശാന്തി ഓശാനയ്ക്ക് ശേഷമാണ് അഭിനയത്തില്‍ സജീവമായത്. അനൂപ് മേനോന്റെ എന്റെ മെഴുതിരി അത്താഴങ്ങള്‍, ഒരു നക്ഷത്രമുള്ള ആകാശം, സണ്‍ഡേ ഹോളിഡേ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചു. ഇപ്പോള്‍ ജിപ്‌സി എന്ന തമിഴ് ചിത്രത്തിലും. സിനിമയിലേക്ക് കടന്നുവന്നിട്ടുള്ള പുതിയ ചെറുപ്പക്കാര്‍ പ്രതിഭയുള്ളവരാണ്. അവരുടെ സിനിമകളില്‍ കഥാപാത്രമായി അഭിനയിക്കാന്‍ ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ വളരെയധികം റിലാക്‌സ് തോന്നാറുണ്ടെന്നും ലാല്‍ജോസ് സാക്ഷ്യപ്പെടുത്തുന്നു.
uploads/news/2018/11/268026/CiniINWlaljose271118b.jpg

സിനിമയുടെ വിവിധമേഖലകളില്‍ ലാല്‍ജോസിന് തിരക്കേറുകയാണല്ലോ?


അതെ. സംവിധാനത്തോടൊപ്പം അഭിനയിക്കാനും സമയം കണ്ടെത്തുകയാണ്. പിന്നെ ടെലിവിഷന്‍ പരിപാടികളിലും സജീവമാണ്. സംവിധാനവും അഭിനയവും ഒന്നിച്ച് കൊണ്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

കുടുംബത്തെക്കുറിച്ച്?


ഭാര്യ ലീന എല്‍.എസ്.എന്‍.സ്‌കൂളില്‍ അധ്യാപികയാണ്. മൂത്തമകള്‍ അയറിന്‍ പി.എച്ച.ഡി.ചെയ്യുന്നു. രണ്ടാമത്തെയാള്‍ കാതറിന്‍ പോണ്ടിച്ചേരിയില്‍ എം.ബി.ബി.എസി.ന് പഠിക്കുന്നു.

എം.എസ്.ദാസ് മാട്ടുമന്ത
പ്രഭ കൊടുവായൂര്‍

Ads by Google
Ads by Google
Loading...
TRENDING NOW