Tuesday, February 12, 2019 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Nov 2018 09.56 AM

അതി സുന്ദരന്‍, കണ്ടാല്‍ എടുത്ത് ഓമനിക്കാനും, വീട്ടില്‍ കൊണ്ടുപോയി വളര്‍ത്താനും തോന്നും; പാമ്പുകളിലെ ഗ്ലാമര്‍ താരം

grater snake

സോഷ്യല്‍ മീഡിയയിലും ജന്തുലോകത്തും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഒരു സുന്ദര്‍ പാമ്പാണ്. ഓറഞ്ച് നിറത്തില്‍ തല. പച്ചയും നീലയും നേരിയ ചുവപ്പും കറുപ്പും ഇടകലര്‍ന്ന മനോഹരമായ ഉടല്‍. ഇതാണ് പാമ്പിന്റെ രൂപം. ഇതിന്‍ഫെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉള്ള അപൂര്‍വയിനം പാമ്പാണ് സാന്‍ ഫ്രന്‍സിസ്‌കോ ഗാര്‍ട്ടര്‍. വളരെ ഭംഗിയാണ് ഈ പ്രത്യേക ഇനം പാമ്പുകള്‍ക്ക്.

താംനോഫിസ് സിര്‍റ്റാലിസ് ടെട്രാറ്റേനിയ (Thamnophis sirtalis tetrataenia) എന്നാണ് പാമ്പിന്റെ ശാസ്ത്രനാമം. ഉടലിനെക്കാള്‍ അല്‍പം വീതി കൂടിയ തലയാണ് ഇവയ്ക്കുള്ളത്. അമേരിക്കയില്‍ സാധാരണയായി കണ്ടുവരുന്ന ഗാര്‍ട്ടര്‍ ഇനത്തില്‍ ഉള്ള പാമ്പുകളുടെ ഉപവിഭാഗമാണ് സാന്‍ ഫ്രന്‍സിസ്‌കോ ഗാര്‍ട്ടര്‍. പൂര്‍ണ വളര്‍ച്ചയെത്തിയ ഈ വിഭാഗത്തില്‍പ്പെട്ട പാമ്പുകള്‍ക്ക് 46 മുതല്‍ 140 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും.

വിഷപ്പല്ലുകള്‍ ഇല്ലാത്ത ഇവ ഉമിനീരിലെ വിഷാംശം ഉപയോഗിച്ചാണ് ഇരപിടിക്കുനത്. എന്നാല്‍ ഇത് മനുഷ്യനു ദോഷകരമല്ല. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് സാന്‍ ഫ്രന്‍സിസ്‌കോ ഗാര്‍ട്ടറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇവയുടെ എണ്ണം 1000 നും -2000 നും ഇടയില്‍ മാത്രമാണെന്നു ഗവേഷകര്‍ പറയുന്നു. അതിനാല്‍ തന്നെ ഇവയെ പിടിക്കുന്നതു കുറ്റകരമാണ്. എന്നാലും അടുത്തു കണ്ടാല്‍ ഈ ഉരഗ സുന്ദരന്മാരുടെ സൗന്ദര്യത്തില്‍ മയങ്ങി നിയമവിരുധമാണെങ്കിലും അവയെ വളര്‍ത്താന്‍ കൊണ്ടു പോകുന്നവരും കുറവല്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW