Tuesday, May 21, 2019 Last Updated 40 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 26 Nov 2018 03.38 PM

ചന്ദ്രദശാഫലം ; ഏഴാംഭാവം മുതല്‍ക്കുള്ള ഭാവങ്ങളില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാല ഫലങ്ങള്‍

'' ചന്ദ്രന്‍ ബലഹീനനാണെങ്കില്‍ ദോഷഫലങ്ങള്‍ക്ക് പൂര്‍ണ്ണതയും ബലവാനാണെങ്കില്‍ ന്യൂനതയും അനുഭവമാകും.''
uploads/news/2018/11/267792/joythi261118a.jpg

ചന്ദ്രന്‍ ഏഴാം ഭാവത്തില്‍ .....

ജാതകത്തില്‍ ചന്ദ്രന്‍ ഓരോ ഭാവത്തിലും നിന്നാലുള്ള പ്രത്യേക ഫലങ്ങളെയാണ് എഴുതിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞലക്കം ലഗ്നം മുതല്‍ ആറാംഭാവം വരെയുള്ള ഫലങ്ങളെ പരാമര്‍ശിച്ചിരുന്നു.ഈ ലക്കം ഏഴാം ഭാവം മുതല്‍

ചന്ദ്രന്‍ ഏഴാം ഭാവത്തില്‍


ജാതകത്തില്‍ ചന്ദ്രന്‍ ഏഴാംഭാവത്തില്‍ ബലവാനായാണ് നില്‍ക്കുന്നതെങ്കില്‍ ചന്ദ്രദശാകാലത്തില്‍ വിവാഹം, സല്‍സന്താനലാഭം, നവീന ഗൃഹലാഭം, നൂതന ഗൃഹോപകരണ ലാഭം, തൊഴില്‍ അഭിവൃദ്ധി, വിദേശയാത്രാ ഭാഗ്യം തുടങ്ങിയ സല്‍ഫലങ്ങള്‍ അനുഭവമാകും. ചന്ദ്രന്‍ ബലഹീനനാണെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വിപരീതമായ ഫലങ്ങളും, പ്രമേഹം, ഗുല്മം, മൂത്രകൃഛ്‌റം മുതലായ രോഗങ്ങള്‍ ബാധിക്കുകയും ഫലമാകുന്നു.

ചന്ദ്രന്‍ എട്ടാംഭാവത്തില്‍


എട്ടില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ ദേഹത്തിന് ക്ഷീണവും രോഗവും ജലത്തില്‍നിന്ന് ഭയവും പലവിധ ദുഃഖങ്ങളും അന്യദേശവാസവും സര്‍വ്വ ജനങ്ങളോടും വിരോധവും ഭോജനത്തില്‍ അതൃപ്തിയും അരുചിയും മാതൃതുല്യരായിരിക്കുന്നവര്‍ക്ക് വിഷമതകളും ഫലമാകുന്നു. അഷ്ടമത്തിലെ ചന്ദ്രന്‍ ബലഹീനന്‍ കൂടിയാണെങ്കില്‍ ഈ ഫലങ്ങള്‍ തീര്‍ത്തും സംഭവിക്കും.

ചന്ദ്രന്‍ ഒന്‍പതാം ഭാവത്തില്‍


ഒന്‍പതില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ ഭാഗ്യാവസരങ്ങളും ഗുരുപ്രസാദവും പരദേവതാ പ്രീതിയും വിശേഷ വസ്ത്രാഭരണസിദ്ധിയും സജ്ജന ബഹുമാന്യതയും സല്‍ക്കീര്‍ത്തിയും സ്വധര്‍മ്മ തല്‍പരതയും കുടുംബജനാനുകൂലതയുമുണ്ടാകും. ജാതകത്തില്‍ ചന്ദ്രന്‍ ബലവാനാണെങ്കില്‍ ഫലത്തിന് പൂര്‍ണ്ണതയും ബലഹീനനാണെങ്കില്‍ ഫലത്തിന് ന്യൂനതയും അനുഭവമാകും.

ചന്ദ്രന്‍ പത്താം ഭാവത്തില്‍


പത്താംഭാവത്തില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ ഉയര്‍ന്ന സ്ഥാനമാനലബ്ധിയും സല്‍പ്പേരും, തൊഴിലില്‍ ഉയര്‍ച്ചയും വിദേശയാത്രാഭാഗ്യവും രാജസമ്മാനവും ഭൂമി, വാഹനം, ഗൃഹം ഇവകളുടെ ലാഭവും ബന്ധുസുഖവും ഫലമാകുന്നു. ചന്ദ്രന്‍ പക്ഷബല രഹിതനാണെങ്കില്‍ ഫലത്തില്‍ ന്യൂനതകളുണ്ടാകും.

ചന്ദ്രന്‍ പതിനൊന്നാം ഭാവത്തില്‍


പതിനൊന്നില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ പലവിധത്തിലുള്ള ധനലാഭവും വിശേഷവസ്ത്രാഭരണ ലാഭവും ഭാര്യാസുഖവും പുത്രലാഭവും മനഃസുഖവും, രത്‌നലാഭവും, യാത്രാഗുണവും ഫലമാകുന്നു.

ചന്ദ്രന്‍ പന്ത്രണ്ടാം ഭാവത്തില്‍


പന്ത്രണ്ടാം ഭാവത്തില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ ചെലവ് അധികരിക്കുകയും ഭൂമി, ധനം മുതലായവയ്ക്ക് നാശം സംഭവിക്കുകയും രാജകോപം, അഥവാ സര്‍ക്കാര്‍ തലത്തില്‍ പ്രതികൂല നടപടികള്‍ക്കും സ്ഥാനഭ്രംശത്തിനും ദുഃഖങ്ങള്‍ക്കും ഇടയുണ്ടാകും. ചന്ദ്രന്‍ ബലഹീനനാണെങ്കില്‍ ദോഷഫലങ്ങള്‍ക്ക് പൂര്‍ണ്ണതയും ബലവാനാണെങ്കില്‍ ന്യൂനതയും അനുഭവമാകും.

( തുടരും.. ചന്ദ്രദശയിലെ ചന്ദ്രാപഹാരഫലവും പരിഹാരങ്ങളും )

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്,
പാലക്കാട് , മൊ: 9447320192

Ads by Google
Ads by Google
Loading...
TRENDING NOW