Saturday, June 22, 2019 Last Updated 58 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 26 Nov 2018 03.26 PM

സ്വാദിഷ്ഠമായ ഇളവന്‍ പുളിശേരി തയാറാക്കാം

uploads/news/2018/11/267790/CokeyTips261118a.jpg

ഇളവന്‍ പുളിശേരി

നാടന്‍ വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുമ്പളങ്ങകൊണ്ടുള്ള പുളിശ്ശേരി.....

ആവശ്യമുള്ള സാധനങ്ങള്‍
1. ഇളവന്‍ (കുമ്പളങ്ങ) വലിയ കഷണങ്ങളാക്കിയത് - 250 ഗ്രാം
2. തൈര് - മുക്കാല്‍ ലിറ്റര്‍
3. തേങ്ങ ചിരകിയത് - 100 ഗ്രാം

4. ചുവന്നുള്ളി - 3 എണ്ണം
5. വെളുത്തുള്ളി - 3 അല്ലി
6. ജീരകം - 1/4 ടീസ്പൂണ്‍

7. മഞ്ഞള്‍പ്പൊടി - ഒരുനുള്ള്
8. കറിവേപ്പില - 2 തണ്ട്
9. വറ്റല്‍മുളക് - 3 എണ്ണം

10. കടുക്, ഉലുവ പൊടിച്ചത് - ഒരു ടീസ്പൂണ്‍
11. വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
12. ഉപ്പ് - പാകത്തിന്
13. പച്ചമുളക് - 3 എണ്ണം

തയാറാക്കുന്നവിധം


ഇളവന്‍ (കുമ്പളങ്ങ) കഷണങ്ങള്‍ കഴുകി വൃത്തിയാക്കിയെടുക്കുക. ഇതിലേക്ക് ഒരു ചുവന്നുള്ളി അരിഞ്ഞിടുക. രണ്ട് പച്ചമുളകും കറിവേപ്പിലയും കൂടിയിടുക. പച്ചമുളക് പിളര്‍ന്നുവേണം ഇടാന്‍. ഇത് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.

തേങ്ങ, ചുവന്നുള്ളി ഒന്ന്, ജീരകം, ഒരു പച്ചമുളക്, വെളുത്തുള്ളി ഇവ ചേര്‍ത്ത് അരച്ചെടുക്കുക. തൈരും ഈ അരപ്പും കൂടി ചേര്‍ത്ത് ഉടയ്ക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും കൂടി ചേര്‍ത്ത് വേണം ഉടയ്ക്കാന്‍. ഇത് വെന്ത ഇളവന്‍ കഷണങ്ങളില്‍ ചേര്‍ത്ത് ഇളക്കുക.

ഒരു പാന്‍ അടുപ്പില്‍വച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക്, ഉലുവ, പൊടികള്‍, കറിവേപ്പില, വറ്റല്‍മുളക് മുറിച്ചത് ഇവയിട്ട് മൂപ്പിക്കുക. ഇതിലേക്ക് തയാറാക്കിയ കറിക്കൂട്ട് ഒഴിച്ച് ചൂടാക്കി വയ്ക്കുക. തിളയ്ക്കരുത്.

മെര്‍ലിന്‍ മാത്യു

Ads by Google
Monday 26 Nov 2018 03.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW