Monday, November 26, 2018 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 26 Nov 2018 07.54 AM

മകനുവേണ്ടി ദയാവധം തേടി പിതാവ്: ഒന്‍പതു വയസ്സുകാരന് 'പുതുജീവന്‍' നല്‍കി കോടതി വിധി, ആ ഇടപെടല്‍ ഇങ്ങനെ

Madras high court

ചെന്നൈ: മകനു ദയാവധം തേടിയെത്തിയ പിതാവിനെ ഞെട്ടിച്ച് കോടതിയുടെ ഇടപെടല്‍. ഒന്‍പതു വര്‍ഷമായി അബോധാവസ്ഥയില്‍ നിന്നുണരാത്ത മകന്‍ പരസഹായമില്ലാതെ എഴുന്നേറ്റിരുന്നു, വെളിച്ചത്തോടും നിര്‍ദേശങ്ങളോടും പ്രതികരിച്ചു. പിതാവിന്റെ കണ്ണീര്‍ ഹര്‍ജിക്ക് കോടതിയുടെ ജീവന്‍ നല്‍കിയ വിധി.

ജന്മനാ അപൂര്‍വ മസ്തിഷ്‌കരോഗത്തെ തുടര്‍ന്ന് ഒന്‍പതുവയസുകാരന്‍ അബോധാവസ്ഥയിലേക്ക് മറയുന്നത് കാട്ടി ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലാണ് ഹര്‍ജി എത്തുന്നത്. ദിവസം പത്തും ഇരുപതും തവണ അപസ്മാരമുണ്ടാകുകയും ചികിത്സകളൊന്നും ഫലം കാണുന്നില്ലെന്നും. ഇതിനാല്‍ ആഹാരവും മരുന്നും കൊടുക്കാതെ പരോക്ഷ ദയാവധം അനുവദിക്കണമെന്നുമായിരുന്നു പിതാവിന്റെ ഹര്‍ജി. ജസ്റ്റിസ് എന്‍. കൃപാകരന്‍, ജസ്റ്റിസ് അബ്ദുള്‍ ഖുദോസ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി കുട്ടിയെ പരിശോധിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു.

അതിനിടെ കുട്ടിക്ക് ട്രിഗര്‍ പോയിന്റ് തെറാപ്പി എന്ന ചികിത്സ നല്‍കാന്‍ അനുവദിക്കണമെന്ന് അനിരുദ്ധ മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ കോടതിയെ സമീപിച്ചു. ഇതോടെ ഒന്‍പതു വയസുകാരന് പുതിയ ചികിത്സ ആരംഭിച്ചു. ചികിത്സകള്‍ ആഴ്ചകള്‍ മാത്രം പിദ്‌നിടുമ്പോള്‍ കുട്ടിയില്‍ നല്ല മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതിന്റെ വീഡിയോ സഹിതം കോടതിയില്‍ ഹാരജരാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW