Wednesday, June 12, 2019 Last Updated 35 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 25 Nov 2018 01.51 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/11/267545/azcha.jpg

അശ്വതി: കാലാവസ്‌ഥാ ജന്യ രോഗ സാധ്യത. പ്രണയിക്കുന്നവര്‍ക്ക്‌ അനുകൂലമായ സമയം. ബിസിനസില്‍ പണം മുടക്കി വിജയം നേടാന്‍ സാധിക്കും. പഠനരംഗത്ത്‌ മികവ്‌ പുലര്‍ത്തും.

ഭരണി: ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനുള്ള ശ്രമങ്ങളില്‍ വിജയിക്കും. വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ലഭിക്കാന്‍ യോഗം. കര്‍മ്മരംഗം പുഷ്‌ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും.

കാര്‍ത്തിക: ഭവനനിര്‍മ്മാണം, ഭവനം മോടിപിടിപ്പിക്കല്‍ എന്നിവ സാധിക്കും. മനഃസുഖം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. ദാമ്പത്യസുഖ വര്‍ദ്ധന. ധനപരമായ വിഷമതകളില്‍ നിന്ന്‌ ആശ്വാസം.

രോഹിണി: അനാവശ്യ യാത്രകള്‍ വേണ്ടിവരും. പ്രവര്‍ത്തനങ്ങളില്‍ മന്ദത നേരിടും. പൈതൃകസ്വത്ത്‌ ലഭിക്കാന്‍ യോഗം. ഭൂമി വാങ്ങല്‍, ഗൃഹനിര്‍മ്മാണം എന്നിവയും സാധിതമാകും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ പ്രതികൂല വാരമാണ്‌.

മകയിരം: ഉദ്ദേശിച്ച കാര്യങ്ങളില്‍ പുരോഗതി. ശിരോരോഗവിഷമതകള്‍ നേരിടാം. വിദ്യാഭ്യാസപരമായി ഉന്നതവിജയം കൈവരിക്കും. ഇന്റര്‍വ്യൂ, മത്സരപ്പരീക്ഷകള്‍, വിദേശയാത്രയ്‌ക്കുള്ള ശ്രമം എന്നിവയില്‍ വിജയിക്കും.

തിരുവാതിര: ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. ഇഷ്‌ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ സാധിക്കും. ബിസിനസില്‍ മികവു പുലര്‍ത്തും. ഔഷധങ്ങളില്‍ നിന്ന്‌ അലര്‍ജി പിടിപ്പെടാന്‍ സാധ്യത.

പുണര്‍തം: സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില്‍ ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത്‌ ശോഭിക്കും. സാമ്പത്തികമായി ചെറിയ വിഷമതകള്‍ നേരിടും.

പൂയം: സുഹൃദ്‌സഹായം ലഭിക്കും. മനസ്സിനെ വിഷമിപ്പിച്ചിരുന്ന സാമ്പത്തിക വിഷമതകള്‍ മറികടക്കും. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ച കുറയ്‌ക്കുവാന്‍ സാധിക്കും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും.

ആയില്യം: അവിചാരിത ധനലാഭം. ഭക്ഷണസുഖം ലഭിക്കും. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. മനസില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത.

മകം: അടുത്ത ബന്ധുക്കളില്‍ നിന്നുള്ള സഹായം മനസന്തോഷം തരും. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും. സ്വന്തം ബിസിനസില്‍നിന്ന്‌ മികച്ച നേട്ടം.

പൂരം: ആയുധം, അഗ്നി ഇവയാല്‍ പരിക്ക്‌ പറ്റാന്‍ സാദ്ധ്യത. ഉദരവിഷമതകള്‍ അനുഭവിക്കും. ആവശ്യത്തിന്‌ പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്‍പ്‌ പരിചയമില്ലാത്തവര്‍ക്ക്‌ സഹായം ചെയ്യേണ്ടിവരും.

ഉത്രം: ഗൃഹോപകരണങ്ങള്‍ക്ക്‌ കേടുപാടുകള്‍, തുടര്‍ന്നുള്ള ചെലവുകള്‍. മേലധികാരികള്‍ , മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നു സഹായം. ബന്ധുജനഗുണം വര്‍ദ്ധിക്കും. കാലാവസ്‌ഥാജന്യരോഗങ്ങള്‍ പിടിപ്പെടാന്‍ സാധ്യതയുണ്ട്‌.

അത്തം: സാമ്പത്തിക വിഷമതകള്‍ മറികടക്കും. വിവാഹമോചനക്കേസുകള്‍ നടത്തുന്നവര്‍ക്ക്‌ ഒത്തുതീര്‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.

ചിത്തിര: ബന്ധുഗുണം അനുഭവിക്കും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. സ്വഗൃഹത്തില്‍ നിന്നു വിട്ടുനില്‌ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളില്‍സംബന്ധിക്കും. സുഹൃദ്‌സഹായം ലഭിക്കും.

ചോതി: ഗൃഹനിര്‌മാണം, വാഹനം വാങ്ങല്‌ എന്നിവയെലേര്‍പ്പെടും , കാര്‍ഷികമേഖലയില്‍ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കര്‍ തൊഴിലില്‍നിന്ന്‌ ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും.

വിശാഖം: സന്താനങ്ങളെക്കൊണ്ട്‌ മനോവിഷമം, വ്യവഹാരം നടത്തുന്നവര്‍ക്ക്‌ വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില്‍ പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളില്‍ ഏര്‍പ്പെടും.

അനിഴം: സാമ്പത്തിക വിഷമതകളില്‍ നിന്ന്‌ മോചനം. തൊഴില്‍സ്‌ഥലത്ത്‌ അംഗീകാരം. വിവാഹാലോചനകള്‍ പുരോഗമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും.

തൃക്കേട്ട: പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അംഗീകാരം. ദീര്‍ഘയാത്രകള്‍വേണ്ടിവരും. മനസ്സില്‍ നിലനിന്നിരുന്ന അനാവശ്യ വിഷമതകള്‍ ശമിക്കും. ആരോഗ്യപരമായ വിഷമതകള്‍ തരണം ചെയ്യും.

മൂലം: പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കരുത്‌. ആത്മവിശ്വാസം തടസ്സമായേക്കാം. സര്‍ക്കാരില്‍ നിന്നോ മറ്റ്‌ ഉന്നതസ്‌ഥാനങ്ങളില്‍ നിന്നോ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കും.

പൂരാടം: സാമ്പത്തിക വിഷമതകള്‍ നേരിടും. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള്‍ നടത്തും. വിവാഹാലോചനകളില്‍ തീരുമാനം. നേത്രരോഗത്തിന്‌ ചികിത്സ തേടും.

ഉത്രാടം: കുടുംബത്തില്‍ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്‌ഥത ഉടലെടുക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇഷ്‌ടമില്ലാത്ത സ്‌ഥലത്തേക്ക്‌ മാറ്റം ഉണ്ടാകും, വ്യവഹാരങ്ങളില്‍ തിരിച്ചടി.

തിരുവോണം: കാര്‍ഷികരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ യോഗം. സഹോദരങ്ങള്‍ക്ക്‌ രോഗാരിഷ്‌ടതയ്‌ക്ക് സാധ്യത.

അവിട്ടം: ജീവിതപങ്കാളിക്ക്‌ ഉയര്‍ച്ച. പലതരത്തില്‍ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകള്‍ക്ക്‌ ശമനം. പുതിയ വസ്‌ത്രലാഭമുണ്ടാകും. ബിസിനസില്‍ നേട്ടം. പ്രവര്‍ത്തനങ്ങളില്‍ വിജയം. ഭക്ഷണസുഖം വര്‍ദ്ധിക്കും.

ചതയം: തൊഴിലന്വേഷണങ്ങളില്‍ വിജയം. വിദേശജോലിക്കുള്ള പരിശ്രമങ്ങളില്‍ വിജയം. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം. ഭക്ഷണസുഖം വര്‍ദ്ധിക്കും. സാമ്പത്തിക വിഷമതകള്‍ നേരിടും.

പൂരൂരുട്ടാതി: ബന്ധുജനങ്ങളില്‍ നിന്ന്‌ അകന്നു കഴിയേണ്ടിവരും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. വാതജന്യരോഗത്താല്‍ വിഷമിച്ചിരുന്നവര്‍ക്ക്‌ ആശ്വാസം. വിവാഹാലോചനകളില്‍ പുരോഗതി.

ഉത്രട്ടാതി: കുടുംബത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളില്‍ ആശ്വാസം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക്‌ രോഗദുരിതസാധ്യത. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. ഔഷധസേവ വേണ്ടിവരും.

രേവതി: സ്വഭാവത്തില്‍ സ്വാര്‍ത്ഥത വര്‍ദ്ധിക്കുക മൂലം മറ്റുള്ളവരുമായി അകല്‍ച്ചയോ പരിഭവമോ ഉണ്ടാകാന്‍ സാദ്ധ്യത. രോഗാവസ്‌ഥയില്‍ കഴിഞ്ഞിരുന്നവര്‍ക്ക്‌ ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കാന്‍ സാധിക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 25 Nov 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW