Sunday, February 24, 2019 Last Updated 51 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 25 Nov 2018 01.23 AM

മുംബൈ ഭീകരാക്രമണത്തിനു പത്തു വയസ്‌ : വെടിയേറ്റ പാടുകള്‍ മായ്‌ക്കാതെ റെക്‌സ് ബേക്കറിക്കു പുതുമോടി

uploads/news/2018/11/267475/d3.jpg

മുംബൈ: പത്തു വര്‍ഷം മുമ്പു നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ "മുറിവുകള്‍" മായ്‌ക്കാതെ ജൂതപഠനകേന്ദ്രമായ ഛബാദ്‌ ഹൗസിനു സമീപത്തെ റെക്‌സ്‌ ബേക്കറിക്കു പുതുമോടി. 2008 നവംബര്‍ 26-നു നടന്ന ഭീകരാക്രമണത്തില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്‌ അഞ്ചു നിലകളുള്ള ഛബാദ്‌ ഹൗസ്‌ ആയിരുന്നു. അന്ന്‌ പതിഞ്ഞ വെടിയുണ്ടകളുടെ പാടുകള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടാണു ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ ബേക്കറിക്കെട്ടിടത്തിനു പുതിയ ചായം പൂശിയത്‌. വെടിയേറ്റ പാടുകള്‍ക്കു ചുറ്റും ചുവന്ന വൃത്ത വരച്ച്‌ വേര്‍തിരിച്ചതിനൊപ്പം "26/11 മുംബൈ ഭീകരാക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു" എന്ന്‌ ഭിത്തിയില്‍ ചുവന്ന നിറത്തില്‍ എഴുതിച്ചേര്‍ത്തിട്ടുമുണ്ട്‌. ബേക്കറി ഉടമയായ ഖുറേഷ്‌ സൊറാബി തന്നെയാണു ഈ വാചകങ്ങള്‍ എഴുതിയിട്ടത്‌.
തെക്കന്‍ മുംബൈയിലെ കൊളാബയില്‍ പാക്‌ ഭീകരരുടെ ആക്രമണത്തിനു മുന്നില്‍ തലകുനിക്കാത്ത പോരാട്ടവീര്യത്തിന്റെ കഥകളുമായാണു ഛബാദ്‌ ഹൗസ്‌ നിലകൊള്ളുന്നത്‌. ഭീകരാമണക്രമണത്തില്‍ തകര്‍ന്ന, യഹൂദ സമൂഹത്തിന്റെ മതപഠന കേന്ദ്രമായ ഛബാദ്‌ ഹൗസ്‌ ആറുവര്‍ഷത്തിനു ശേഷംമാണു തുറന്നത്‌. ഇവിടത്തെ അന്തേവാസികളെ ഭീകരര്‍ ബന്ദികളാക്കി മൂന്നുദിവസം നടത്തിയ പോരാട്ടം കമാന്‍ഡോകളുടെ തിരിച്ചടിയിലൂടെയാണ്‌ അന്ത്യംകണ്ടത്‌. ഭീകരരും കമാന്‍ഡോകളുമായുണ്ടായ ഏറ്റുമുട്ടലിന്റെ ബാക്കിപത്രമാണ്‌ റെക്‌സ്‌ ബേക്കറിയുടെ ഭിത്തിയില്‍ വെടിയുണ്ടകളേറ്റ പാടുകളുടെ രൂപത്തില്‍ അവശേഷിക്കുന്നത്‌. ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-ഇസ്രയേല്‍ ബന്ധം കൂടുതല്‍ കരുത്തുറ്റതായെന്നു മുംബൈയിലെ ഇസ്രയേല്‍ കോണ്‍സുല്‍ ജനറല്‍ യാകോവ്‌ ഫിന്‍കല്‍സ്‌റ്റെയിന്‍ പറഞ്ഞു. ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഛബാദ്‌ ഹൗസിന്റെ നേതൃത്വത്തില്‍ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 25 Nov 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW