Friday, May 24, 2019 Last Updated 6 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 25 Nov 2018 01.11 AM

നമ്പര്‍വണ്‍ സ്‌പൈനല്‍ സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടര്‍ ജോണ്‍ ക്രിസ്‌റ്റഫര്‍

uploads/news/2018/11/267428/sun1.jpg

മിലിറ്ററിയില്‍ നിന്നും വിരമിച്ച ഇഞ്ചിവിളക്കാരന്‍ സുകുമാരന്‍നായര്‍ സോറിയായിസ്‌ അസുഖം ബാധിച്ചാണ്‌ പാറശ്ശാല മേലേക്കോണത്ത്‌ അഗസ്‌ത്യാര്‍ സ്വാമിപാരമ്പര്യ സിദ്ധമര്‍മ്മ യുനാനി ചിന്താര്‍മണി വൈദ്യശാലയില്‍ ഡോ. ജോണ്‍ക്രിസ്‌റ്റഫറിനെ കാണനെത്തുന്നത്‌. ഇതിനുമുമ്പ്‌ നടത്തിയ ചികിത്സകളൊക്കെ ഫലിക്കാതെ വരുകയും ചികിത്സിച്ചാല്‍ ഭേദമാകാത്ത രോഗമാണ്‌ സോറിയായിസ്‌ എന്ന നാട്ടുകാരുടെ വാദങ്ങള്‍ക്കുമൊടുവിലാണ്‌ റിട്ട. ക്യാപ്‌റ്റന്റെ അസുഖം ഭേദമായത്‌. ഒരുദിനം ക്യാപ്‌റ്റന്‍ വൈദ്യശാലയിലെത്തി ഡോക്‌ടറോട്‌ പറഞ്ഞു.
''നിങ്ങള്‍ ഈ കുഗ്രാമത്തില്‍ ഇരിക്കേണ്ട ആളല്ല. വരൂ, എന്‍.എച്ച്‌. റോഡില്‍ ഇഞ്ചിവിളയില്‍ ആശുപത്രി തുടങ്ങാം. ഞാന്‍ സഹായിക്കാം''
അങ്ങനെയാണ്‌ പാറശ്ശാല ഇഞ്ചിവിളയില്‍ ഡോ. ജോണ്‍ ക്രിസ്‌റ്റഫര്‍ വൈദ്യശാല ആരംഭിക്കുന്നത്‌.
ഇംഗ്ലീഷ്‌ ചികിത്സയില്ലാതിരുന്ന കാലത്ത്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌ നാട്ടുവൈദ്യന്മാര്‍ക്ക്‌ അപ്പോത്തിക്കിരി എന്ന്‌ പേരിട്ട്‌ ഇവരെക്കൊണ്ടാണ്‌ ചികിത്സ നടത്തി വന്നിരുന്നത്‌. ഈ അപ്പോത്തിക്കിരിമാരുടെ പിന്‍മുറക്കാരനായ ഡോ. ജോണ്‍ക്രിസ്‌റ്റഫര്‍, അപ്പുപ്പന്‍ മാങ്കോട്‌ ശബരിമുത്തു വൈദ്യരുടേയും മുന്‍ പ്രസിഡന്റ്‌ ആയിരുന്ന വി.വി.ഗിരിയെ വരെ ചികിത്സിച്ചിട്ടുള്ള കാട്ടുക്കട ദേവസഹായം ആശാന്റെയും ശിഷ്യത്വത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം പാരമ്പര്യ വൈദ്യ പഠനവും തുടങ്ങി.
തമിഴ്‌നാട്‌ കല്ലുവിളയില്‍ മുളകുമ്മൂട്‌ ഫ്‌ളോറ ഭവനില്‍ അന്തോണിമുത്തുവിന്റേയും മരിയവ്യാകുലത്തിന്റെയും മകനായ ഈ 58 കാരന്‍ ചുരുങ്ങിയകാലം കൊണ്ടുതന്നെ പാരമ്പര്യ സിദ്ധ, മര്‍മ്മ, യുനാനി ചിന്താര്‍മണി വൈദ്യചികിത്സാരംഗത്ത്‌ പ്രശസ്‌തിയുടെ പടവുകള്‍ കയറി. മാത്രമല്ല ഏറ്റവും നല്ല സ്‌പൈനല്‍ സ്‌പെഷ്യലിസ്‌റ്റായും തിളങ്ങാന്‍ തുടങ്ങി.പാരമ്പര്യ ചികിത്സാ വിധികളിലൂടെ തീരാത്ത തലവേദന, മാറാത്ത ജലദോഷം, സര്‍ജിക്കല്‍ സ്‌പോണ്ടിലിസിസ്‌ സ്‌ത്രീകള്‍ക്ക്‌ ഉണ്ടാകുന്ന വെള്ളപ്പോക്ക്‌(ലിക്കോറിയ),പരാലിസിസ്‌ (സ്‌ട്രോക്ക്‌), ടോണ്‍സ്‌ലൈറ്റിസ്‌ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച എത്രയോ പേരെ ചികിത്സിച്ച്‌ ഭേദമാക്കിയിരിക്കുന്നു. പരസ്‌പരം ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ വീണ്‌ മര്‍മ്മങ്ങളില്‍ ക്ഷതമേറ്റ്‌ ബോധം നഷ്‌ടപ്പെട്ട്‌ എത്തിയവരെ മര്‍മ്മത്തില്‍ തട്ടി ഉണര്‍ത്തി വിട്ടിട്ടുള്ള സംഭവങ്ങളും ജോണ്‍ക്രിസ്‌റ്റഫറിന്റെ ചികിത്സാ കാലയളവില്‍ ഉണ്ടായിട്ടുണ്ട്‌.
മനുഷ്യ ശരീരത്തില്‍ കൈകൊണ്ട്‌ സ്‌പര്‍ശിക്കാന്‍ പാടില്ലാത്ത മര്‍മ്മങ്ങളില്‍ തന്റെ കൈവശമുള്ള മര്‍മ്മദണ്ഡുകൊണ്ട്‌ സ്‌പര്‍ശിച്ചാണ്‌ ചികിത്സിക്കുന്നത്‌. ജോണ്‍ക്രിസ്‌റ്റഫറിന്റെ ചികിത്സ തേടി എത്തിയവരില്‍ ഝാര്‍ഖണ്ഡ്, ഗുജറാത്ത്‌, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മാത്രമല്ല സൗദി അറേബ്യ, ഖത്തര്‍, കൊറിയ, തായ്‌ലന്റിലെ മഹാരാജാവിന്റെ കുടുംബത്തില്‍ നിന്നുവരെ എത്തിയവരുണ്ട്‌.
കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറില്‍ കൂടുതല്‍ മര്‍മ്മ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയിട്ടുള്ള ഡോ. ജോണ്‍ ക്രിസ്‌റ്റഫറിന്‌ കര്‍മ്മ ശ്രേഷ്‌ഠ, മര്‍മ്മ ശ്രേഷ്‌ഠ, മര്‍മ്മ രത്ന വൈദ്യരത്ന തുടങ്ങി 25 ല്‍ അധികം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.
ഡോ. ജോണിന്റെ വൈദ്യശാലയില്‍ ചികിത്സയ്‌ക്കായി എത്തുന്ന സ്‌ത്രീകളെ തിരുമുന്നതും തടവുന്നതും അദ്ദേഹത്തിന്റെ സഹോദരിമാരാണ്‌. നാട്ടുവൈദ്യത്തില്‍ നന്മയുടെ അംശം മാത്രമേയുള്ളൂ എന്ന അഭിപ്രായക്കാരനായ ഡോ. ജോണ്‍ക്രിസ്‌റ്റഫര്‍ നാട്ടുവൈദ്യന്മാര്‍ക്ക്‌ പഠനക്ലാസുകള്‍ നല്‍കുന്നതിലും തല്‍പരനാണ്‌.
പച്ചമരുന്നിന്റെ ദൗര്‍ലഭ്യം മൂലം ചികിത്സകളില്‍ പ്രതീക്ഷിക്കുന്ന പ്രതിഫലം കിട്ടാതെ വരുന്ന സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്‌ എന്ന്‌ ഡോ. ജോണ്‍ ക്രിസ്‌റ്റഫര്‍ പറയുന്നു. പ്രത്യേകിച്ചും ആയുര്‍വേദമരുന്നുകളില്‍ പ്രധാനിയായ പച്ചമരുന്നുകള്‍ കിട്ടുന്നതിന്‌ ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുന്നു. മുന്‍കാലങ്ങളില്‍ വനാന്തരങ്ങളില്‍ നിന്നാണ്‌ പാരമ്പര്യ-നാട്ടുവൈദ്യന്‍മാര്‍ പച്ചമരുന്നുകള്‍ ശേഖരിച്ചിരുന്നത്‌, ഇന്ന്‌ അത്‌ അത്ര എളുപ്പമല്ല. അതുകൊണ്ട്‌ പാരമ്പര്യ നാട്ടുവൈദ്യത്തിന്റെ നിലനില്‍പിന്‌ ആവശ്യമായ പച്ചമരുന്നുകള്‍ സര്‍ക്കാര്‍ തലത്തില്‍ കൃഷി ചെയ്‌ത് മെഡിക്കല്‍ ഷോപ്പുകള്‍ വഴി നിയമാനുസരണം വിതരണം നടത്തിയാല്‍ നാട്ടുവൈദ്യവും നാട്ടുവൈദ്യന്‍മാരുടെ നിലനില്‍പിനും ഭീഷണി ഉയരില്ലായിരുന്നു എന്നാണ്‌ ഡോ. ജോണ്‍ ക്രിസ്‌റ്റഫറിന്റെ അഭിപ്രായം.

ചന്ദ്രന്‍ പനയറക്കുന്ന്‌

Ads by Google
Sunday 25 Nov 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW