Monday, April 22, 2019 Last Updated 48 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 24 Nov 2018 04.04 PM

കാരണം കാണിക്കല്‍ നോട്ടീസ്

കാരണം കാണിക്കല്‍ നോട്ടീസ്

പ്രേഷിതര്‍ : കോര്‍പറേറ്റ് മാനേജര്‍, റാന്നി വലിയപള്ളി സ്‌കൂള്‍സ്.

വിഷയം : അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന ശ്രീ. ജോസഫ് സ്റ്റീഫനെ സേവനത്തില്‍ നിന്നും നീക്കം ചെയ്യുന്നതു സംബന്ധിച്ച്.

ജോസഫ് സ്റ്റീഫന്‍ എന്ന താങ്കള്‍, യു.പി.എസ്.എ. ആയി റാന്നി M.S.H.S.S ല്‍ തുടര്‍ന്നുവരവെ 10.6.2005 മുതല്‍ 9.6.2018 വരെ ശൂന്യവേതനാവധിയില്‍ ആയിരുന്നു. 10.6.2018-ല്‍ സര്‍വീസില്‍ തിരികെ ജോയിന്‍ ചെയ്യുകയോ, ശൂന്യവേതനാവധി ദീര്‍ഘിപ്പിക്കുവാന്‍ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്തില്ല. താങ്കള്‍ക്ക് ഇതുസംബന്ധിച്ച് നല്‍കിയ നോട്ടീസുകള്‍ക്ക് മറുപടി സമര്‍പ്പിച്ചിട്ടില്ലാത്ത സാഹര്യത്തില്‍ K.S.R പാര്‍ട്ട് I അനുബന്ധം XII എയുടെ ചട്ടം 5 പ്രകാരം 10.6.2018 മുതല്‍ താങ്കളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുവാന്‍ തീരുമാനിച്ചു.

ഈ നടപടിക്കെതിരെ താങ്കള്‍ക്ക് എന്തെങ്കിലും സമര്‍പ്പിക്കുവാന്‍ ഉണ്ടെങ്കില്‍ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം സമര്‍പ്പിക്കണം. ഇല്ലാത്തപക്ഷം മുകളില്‍ പറഞ്ഞ തീരുമാനം സ്ഥിരപ്പെടുത്തി ഇനി ഒരു അറിയിപ്പില്ലാതെ 10.6.2018 മുതല്‍ താങ്കളെ സര്‍വീസില്‍ നിന്നും സ്ഥിരമായി നീക്കം ചെയ്യുന്നതാണ്.

(ഒപ്പ്)
കോര്‍പറേറ്റ് മാനേജര്‍
റാന്നി വലിയപള്ളി സ്‌കൂള്‍സ്

സ്വീകര്‍ത്താവ്
ജോസഫ് സ്റ്റീഫന്‍
കക്കുഴിയില്‍ , കരികുളം, റാന്നി

Ads by Google
Saturday 24 Nov 2018 04.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW