Monday, June 24, 2019 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 23 Nov 2018 08.29 PM

മദ്യവിരുന്ന്: 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' ഗ്രൂപ്പ് അഡ്മിന്‍ കീഴടങ്ങി

GNPC Group,  Ajith Kumar

തിരുവനന്തപുരം: സാമൂഹ്യമാധ്യമത്തിലൂടെ മദ്യപാനം പ്രോത്‌സാഹിപ്പിക്കുകയും അനുമതിയില്ലാതെ മദ്യവിരുന്ന് നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് കേസെടുത്ത ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന്‍ അജിത്ത് കുമാര്‍ കീഴടങ്ങി. തിരുവനന്തപുരത്തെ ഹോട്ടലില്‍ മദ്യസല്‍ക്കാരം നടത്തിയ ഫെയ്‌സ്ബുക്ക് കൂട്ടായ്മ അനധികൃതമായി മദ്യം വിളമ്പിയതിന്റെ തെളിവുകള്‍ എക്‌സൈസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഗ്രൂപ്പ് അഡ്മിന്‍ കീഴടങ്ങിയിരിക്കുന്നത്.

ഗ്രൂപ്പ് അഡ്മിനെതിരായ തെളിവുകള്‍ പരിശോധിച്ച കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ കേസില്‍ അഡ്മിന്‍ അജിത്ത് കുമാറിന്റെ ഭാര്യയും രണ്ടാം പ്രതിയുമായ വിനീതയ്ക്കു നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സാമൂഹ്യകൂട്ടായ്മയുടെ മറവില്‍ അഡ്മിന്‍ അജിത് കുമാര്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ 90 ഓളം പേര്‍ പങ്കെടുത്തതായി എക്‌സൈസ് കണ്ടെത്തിയിരുന്നു.

23 ലക്ഷത്തിലധികം അംഗങ്ങളും 36 അഡ്മിന്‍മാരുമുള്ള ജിഎന്‍പിസി( ഗ്ലസിലെ നുരയും പ്ലേറ്റിലെ കറിയും) കൂട്ടായ്മയ്‌ക്കെതിരെ എക്‌സൈസ് നേരത്തെ കേസെടുത്തിരുന്നു. ഡിജെ പാര്‍ട്ടി നടന്ന പാപ്പനംകോട്ടുള്ള ഹോട്ടലില്‍ എക്‌സൈസ് സംഘം പരിശോധന നടത്തുകയും ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW