Friday, April 26, 2019 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 23 Nov 2018 04.20 PM

രത്‌നധാരണവും ആത്മശക്തിയും

''മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച് എന്തെല്ലാം കഴിവുകളാണ് ദൈവം മനുഷ്യന് തന്നിരിക്കുന്നത്. അത് വേണ്ടുംവിധം ഉപയോഗിച്ച് സന്തോഷവും സമാധാനവും കണ്ടെത്തേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. കര്‍മ്മം നല്ല രീതിയില്‍ ചെയ്താല്‍ ദൈവം നല്ല ഫലം തരും.''
uploads/news/2018/11/267173/jothi231118a.jpg

ജീവിതത്തില്‍ എന്തു നേടണമെങ്കിലും ആത്മവിശ്വാസം അത്യന്താപേക്ഷിതമാണ്. പൂര്‍ണ്ണ അറിവോടെയും ആത്മവിശ്വാസത്തോടെയും ഏതുകാര്യം ചെയ്താലും ഉറപ്പായും വിജയിക്കുവാന്‍ കഴിയും. മനസ്സിന്റെ ശക്തികൊണ്ടാണ് നമ്മളിലുള്ള ഏതു ദോഷങ്ങളും തടസ്സങ്ങളും മാറ്റിയെടുക്കാന്‍ കഴിയുന്നത്.

മനോധൈര്യം നേടുന്നതിനും അത് നിലനിര്‍ത്തുന്നതിനും വേണ്ടുന്നത് നല്ല നിഷ്ഠയോടെയുള്ള ജീവിതവും ഈശ്വരവിശ്വാസവും പ്രാര്‍ത്ഥനയും പ്രയത്‌നവുമാണ്. ഇങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരുടെ ശതമാനം വളരെ കുറവാണ്. കൂടുതലും ആള്‍ക്കാര്‍ എന്തൊക്കെയോ ചെയ്ത് എങ്ങനെയൊക്കെയോ ജീവിക്കുന്നു. പക്ഷേ, ഓര്‍ക്കുക മനുഷ്യജന്മം ദൈവം തന്ന ഉത്തമമായ വരദാനമാണ്.

മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച് എന്തെല്ലാം കഴിവുകളാണ് ദൈവം മനുഷ്യന് തന്നിരിക്കുന്നത്. അത് വേണ്ടുംവിധം ഉപയോഗിച്ച് സന്തോഷവും സമാധാനവും കണ്ടെത്തേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. കര്‍മ്മം നല്ല രീതിയില്‍ ചെയ്താല്‍ ദൈവം നല്ല ഫലം തരും.

ഗ്രഹനില പ്രകാരം ഗ്രഹങ്ങളുടെ നില്‍പ്പനുസരിച്ച് ജീവിതത്തില്‍ ഭാഗ്യാനുഭവങ്ങളും ദോഷാനുഭവങ്ങളും ഉണ്ടാകാം. ദോഷാനുഭവങ്ങളെ തരണം ചെയ്ത് ഭാഗ്യാനുഭവങ്ങള്‍ നേടുകയും അതിലൂടെ വിജയം വരിക്കുകയും വേണം.

ഗ്രഹനില എന്നു പറയുന്നത് നമ്മളുടെ ജീവിതത്തില്‍ ഓരോ ഘട്ടത്തിലും വരാവുന്ന വരുംവരാഴ്കകളെക്കുറിച്ചുള്ള സൂചനകളാണ്. അത് മനസിലാക്കി ദോഷമുള്ള സമയങ്ങളെ കൂടുതല്‍ ശ്രദ്ധിക്കുകയും നല്ല സമയങ്ങളെ നേട്ടങ്ങള്‍ക്കുവേണ്ടി കൂടുതല്‍ വിനിയോഗിക്കുകയും വേണം. ഇവിടെയെല്ലാം വേണ്ടുന്നത് മനസിന്റെ ഉറപ്പും ധൈര്യവുമാണ്.

എത്ര വലിയ രാജയോഗം ഉണ്ടെങ്കിലും മനസ്സുറപ്പിച്ച് മനോധൈര്യത്തോടെ അധ്വാനിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒരിക്കലും വിജയം നേടാന്‍ കഴിയില്ല. രത്‌നധാരണത്താല്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഗുണം മനസിന് ഊര്‍ജ്ജം നിലനിര്‍ത്താന്‍ കഴിയും എന്നതാണ്.

ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുവാനും ഗ്രഹനിലപ്രകാരമുള്ള തടസ്സങ്ങളെ അതിജീവിക്കുവാനും രത്‌നധാരണത്താല്‍ കഴിയും.
രത്‌നങ്ങള്‍ നിരന്തരമായി ധരിക്കുമ്പോള്‍ ശരീരത്തില്‍ കുറഞ്ഞുനില്‍ക്കുന്ന ഊര്‍ജ്ജം പതുക്കെപ്പതുക്കെ വര്‍ദ്ധിക്കുവാന്‍ തുടങ്ങും. അതിലൂടെ മാനസികോര്‍ജ്ജം വര്‍ദ്ധിക്കുകയും ചിന്താശക്തി വര്‍ദ്ധിക്കുകയും ചെയ്യും.

ഗ്രഹനില സൂക്ഷ്മമായി പരിശോധിച്ച് രത്‌നം തിരഞ്ഞെടുത്ത് വിധി പ്രകാരം ധരിച്ചുകഴിഞ്ഞാല്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയും വിജയം വന്നുചേരുകയും ചെയ്യും.

Ads by Google
Friday 23 Nov 2018 04.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW