പഴ്സില്‍ സൂക്ഷിക്കുന്ന പണം അനാവശ്യമായി ചെലവാകാതിരിക്കാന്‍ ചില നിര്‍ദേശങ്ങള്‍ ഇതാ..
പഴ്സില്‍ പണം, കാര്‍ഡുകള്‍ എന്നിവ അടുക്കും ചിട്ടയോടുകൂടി വയ്ക്കുക. കാലാവധി കഴിഞ്ഞ കാര്‍ഡുകള്‍, ബില്ലുകള്‍ എന്നിവ ഒഴിവാക്കണം.
എന്തെങ്കിലുമൊക്കെ സാധനങ്ങള്‍ കുത്തി നിറയ്ക്കാനുള്ള ഒരു വസ്തുവായി പഴ്സിനെ മാറ്റാതിരിക്കുക.
ഒരിക്കലും പഴ്സ് ഒഴിഞ്ഞിരിക്കരുത്. ഒരു രൂപ നാണയമെങ്കിലും സൂക്ഷിക്കുക.
പണം സൂക്ഷിക്കുന്ന പഴ്സിന്റെ നിറം പ്രധാനമാണ്.
മഞ്ഞ ,പിങ്ക് ,ബ്രൗണ്‍ എന്നീ നിറങ്ങളിലുള്ളവയിലും ധനം സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ ചുവപ്പ്, നീല നിറങ്ങളിലുള്ളവ ഒഴിവാക്കുക.
ദീര്‍ഘചതുരത്തിലുള്ള പേഴ്സ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. പ്രത്യേകിച്ച് ആകൃതിയില്ലാത്ത പഴ്സില്‍ പണം സൂക്ഷിക്കാതിരിക്കുക.
കട്ടിലിലോ ഊണുമേശയിലോ അലക്ഷ്യമായി പഴ്സ് വലിച്ചെറിയരുത്.