Tuesday, May 21, 2019 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 22 Nov 2018 05.06 PM

കശ്മീരില്‍ പി.ഡി.പി-നാഷണല്‍ കോണ്‍ഫറണ്‍സ് സര്‍ക്കാര്‍ രൂപീകരണ നീക്കം പാക്കിസ്ഥാന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് ബി.ജെ.പി നേതാവ്

Ram Madhav, Kashmir govt

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പി.ഡി.പി, നാഷണല്‍ കോണ്‍ഫറണ്‍സ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടത്തിയ നീക്കത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ബി.ജെ.പി നേതാവ് രാം മാധവ്. പാക്കിസ്ഥാന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ മാസത്തെ പ്രാദേശിക തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച പി.ഡി.പിയും നാഷണല്‍ കോണ്‍ഫറണ്‍സും ഇപ്പോള്‍ പുതിയ നിര്‍ദ്ദേശമനുസരിച്ച് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് രാം മാധവ് ട്വീറ്റ് ചെയ്തു.

ട്വീറ്റ് വിവാദമായതോടെ രാം മാധവ് ട്വീറ്റ് തിരുത്തി. രാം മാധവിന്റെ ട്വീറ്റിനോട് ഒമര്‍ അബ്ദുള്ള രൂക്ഷമായി പ്രതികരിച്ചിരുന്നു. പാക്കിസ്ഥാന്‍ ഇടപെട്ടുവെന്ന് തെളിവുണ്ടെങ്കില്‍ തെളിവ് ഹാജരാക്കാന്‍ രാം മാധവിനെ ഒമര്‍ അബ്ദുള്ള വെല്ലുവിളിച്ചു. റോ, എന്‍.ഐ.എ, ഇന്റലിജന്‍സ്, സി.ബി.ഐ തുടങ്ങിയ എല്ലാ ഏജന്‍സികളും കേന്ദ്രത്തിന്റെ കയ്യിലുണ്ട്. ആരോപണം തെളിയിക്കാനായില്ലെങ്കില്‍ രാം മാധവ് മാപ്പ് പറയണമെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു.

ഒമറിന്റെ മറുപടിക്ക് പിന്നാലെ രാം മാധവ് നിലപാട് മയപ്പെടുത്തി. താന്‍ മറിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്തതല്ലെന്നും ഒമറിനെ കുറ്റക്കാരനായി ചിത്രീകരിച്ചില്ലെന്നും രാം മാധവ് ട്വീറ്റ് ചെയ്തു. പെട്ടന്നുള്ള പി.ഡി.പി-നാഷണല്‍ കോണ്‍ഫറണ്‍സ് സ്‌നേഹം കണ്ടപ്പോള്‍ തോന്നിപ്പോയതാണെന്നും രാം മാധവ് പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW