Friday, June 21, 2019 Last Updated 8 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 22 Nov 2018 03.34 PM

ഫെസ്റ്റീവ് മേക്കപ് സ്റ്റൈലുകളറിഞ്ഞ് കൂടുതല്‍ സുന്ദരിയാവാം

uploads/news/2018/11/266924/BEAUTY221118a.jpg

സുന്ദരിയായി തിളങ്ങാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ദീപപ്രഭയില്‍ മുഖം തിളങ്ങാന്‍ മേക്കപ്പില്‍ അല്‍പം ശ്രദ്ധ നല്‍കാം. ആഘോഷ വേളകളില്‍ ഫെസ്റ്റീവ് മേക്കപ് ലുക്സ് അറിഞ്ഞ് സുന്ദരിയാകൂ.

ജ്വല്ലഡ് ലുക്ക്


ഇത്തവണ ആഘോഷവേളയില്‍ ജ്വല്ലഡ് ലുക്കില്‍ അണിഞ്ഞൊരുങ്ങാം. തുടക്കം ഐ മേക്കപ്പിലാകട്ടെ. ആദ്യം ഐലിഡില്‍ ഷാംപെയ്ന്‍ ഷെയ്ഡിലുള്ള ഐഷാഡോ ടച്ച് ചെയ്യുക. ഇനി ജ്വല്‍ ടോണ്‍ഡ് ജെല്‍ അല്ലെങ്കില്‍ ലിക്വിഡ് ഐലൈനര്‍ പുരട്ടാം. ബ്ലാക്ക് മസ്‌കാരയുടെ സിംഗിള്‍ കോട്ട് ടച്ചുകൂടിയാകുമ്പോള്‍ ഐ മേക്കപ്പ് പൂര്‍ത്തിയായി.

ഇനി ലിപ് മേക്കപ്, ഇതിനായി ആദ്യം ഫ്രെഷ് ടോണ്‍ഡ് ലിപ്ഗ്ലോസ് അപ്ലൈ ചെയ്യാം. ഇനി ചീക്ക് ബോണ്‍സിനെ ഹൈലൈറ്റ് ചെയ്യാനായി ബ്ലഷ് ഉപയോഗിക്കാം. പിങ്ക് അല്ലെങ്കില്‍ ബ്രൗണ്‍ ഷേയ്ഡിന്റെ ബ്ലഷാണ് കൂടുതല്‍ നല്ലത്.

ഷൈനി സില്‍വര്‍ ലുക്ക്


ഐ മേക്കപ്പിനായി സില്‍വര്‍ ഐഷാഡോ പുരട്ടാം. ഗ്രേ ഷെയ്ഡിനായി ഐലൈനര്‍ ടച്ച് ചെയ്യാം. ഇനി സില്‍വര്‍ കളര്‍ മസ്‌കാര കൂടിയാകുമ്പോള്‍ ഐ മേക്കപ് പൂര്‍ത്തിയായി. ലിപ്മേക്കപ്പിനായി ഡാര്‍ക്ക് ഷെയ്ഡിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കാം. ഹെവി ലുക്ക് നല്‍കാനാണിത്. കവിളുകള്‍ക്ക് തുടിപ്പേകാന്‍ ലൈറ്റ് ഷെയ്ഡ് ബ്ലഷ് കൂടിയാകുമ്പോള്‍ ആഘോഷനാളുകളില്‍ സുന്ദരിയാകാം.

ബോള്‍ഡ് ലുക്ക്


ഐ മേക്കപ്പില്‍ തുടങ്ങാം. ആദ്യം കണ്‍പോളകളില്‍ സ്നോവൈറ്റ് ഷെയ്ഡിലുള്ള ഐഷാഡോ അപ്ലൈ ചെയ്യാം. ഒപ്പം കണ്ണിന് അഴകേകാന്‍ ലൈറ്റ് ഷെയ്ഡിലുള്ള ഐലൈനറും ഉപയോഗിക്കാം. ബ്ലാക് മസ്‌കാര പുരട്ടി ഐ മേക്കപ്പിന് കംപ്ലീറ്റ് ലുക്ക് നല്‍കാം. ഇനി ലിപ്സ്റ്റിക്, മുഖത്തിന് ഇണങ്ങുന്ന ഷെയ്ഡ് തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെളുത്ത നിറക്കാര്‍ക്ക് പിങ്കിഷ് റൂബി അല്ലെങ്കില്‍ റെഡ് കളറും ഇരുനിറക്കാര്‍ക്ക് ഡാര്‍ക്ക് ബര്‍ഗണ്ടി ഷെയ്ഡിലുള്ള ലിപ്സ്റ്റിക്കുമാണ് ചേരുന്നത്. ചീക്ക് ബോണ്‍സ് ഹൈലൈറ്റ് ചെയ്യാന്‍ നാച്ചുറല്‍ ഷെയ്ഡിലുള്ള ബ്ലഷറും കൂടിയാകുമ്പോള്‍ ബോള്‍ഡ് ലുക്കില്‍ മനോഹരിയാകാം.

ഷിമര്‍ ഗേള്‍ ലുക്ക്


ഷിമര്‍ ഗേള്‍ ലുക്കിനായി ആദ്യം ഐബ്രോസ് ബോണില്‍ വൈറ്റ് ഷിമര്‍ ഐഷാഡോ ഉപയോഗിക്കാം. ഐഷാഡോയുടേയും ഐലൈനറിന്റെയും ഷെയ്ഡ് തെളിഞ്ഞ് കാണാനാണ് വൈറ്റ് ഷിമര്‍ ഐഷാഡോ ഉപയോഗിക്കുന്നത്. ഏത് ഷെയ്ഡിലുള്ള ഐ ഷാഡോ പുരട്ടിയാലും അതിന്റെ ഡാര്‍ക്ക് ഷെയ്ഡിലുള്ള ഐലൈനര്‍ പുരട്ടുന്നതാണ് നല്ലത്. ഇനി മസ്‌കാരയാവാം.

രണ്ട് കോട്ട് മസ്‌കാര കൂടി ടച്ച് ചെയ്താല്‍ ഐ മേക്കപ് പൂര്‍ത്തിയായി. ഇനി ലിപ് മേക്കപ്പാണ്. ചുണ്ടുകളുടെ ഭംഗി കൂട്ടാന്‍ ലിപ്സ്റ്റിക്കിന് മുമ്പായി ലിപ്ഗ്ലോസ് ഉപയോഗിക്കാം. ചീക്ക് ബോണ്‍സില്‍ ഫ്രഷ് ഷെയ്ഡ് ബ്ലഷറും കൂടി തെരഞ്ഞെടുത്ത് ഉപയോഗിച്ചാല്‍ ഷിമര്‍ ലുക്കില്‍ തിളങ്ങാം.

uploads/news/2018/11/266924/BEAUTY221118b.jpg

ഗോള്‍ഡന്‍ ഗ്ലോ ലുക്ക്


ഈ മേക്കപ്പിന്റെ പ്രത്യേകതയെന്താണെന്നോ? കണ്‍പോളകളില്‍ ഗോള്‍ഡന്‍ ഐഷാഡോയാണുപയോഗിക്കുന്നത്. ഒപ്പം ഡാര്‍ക്ക് ചോക്ലേറ്റ് ഷെയ്ഡ് ഐലൈനറും. അധരങ്ങള്‍ക്ക് അഴകേകാന്‍ പിങ്ക് അല്ലെങ്കില്‍ ഗോള്‍ഡന്‍ ഷെയ്ഡിലുള്ള ഷിയര്‍ ലിപ്സ്റ്റിക് ഉപയോഗിക്കാം. ഇനി നാച്ചുറല്‍ ബ്ലഷറുകൊണ്ട് കവിളെല്ലിനെ ഹൈലൈറ്റ് ചെയ്യാം. ഇതിനുപുറമേ ഗോള്‍ഡന്‍ ഗ്ലോ ലുക്കിനായി പംപ്കിന്‍, കോപ്പര്‍ അല്ലെങ്കില്‍ ജിഞ്ചര്‍ ബ്രഡ് എന്നീ ഷെയ്ഡുകള്‍ കവിളിണകള്‍ക്കും ചുണ്ടുകള്‍ക്കും ഐ മേക്കപ്പിനും നല്‍കാം.

ചോക്കോ ലുക്ക്


കോപ്പര്‍ ഷെയ്ഡിലുള്ള ഐഷാഡോ ഉപയോഗിക്കാം. ഒപ്പം ഡാര്‍ക്ക് ബ്രൗണ്‍ കളറിലുള്ള ഐലൈനറാണ് ഉചിതം. കണ്‍പോളകളില്‍ ബ്ലാക് കളര്‍ പെന്‍സില്‍ ഐലൈനര്‍ അപ്ലൈ ചെയ്യാം. ബ്ലാക് മസ്‌കാരയുടെ രണ്ട് കോട്ടും ചുണ്ടുകളില്‍ ഗോള്‍ഡന്‍ കളര്‍ ലിപ്ഗ്ലോസും കൂടിയാകുമ്പോള്‍ മേക്കപ്പ് പൂര്‍ത്തിയായി.

മേക്കപ് ടിപ്‌സ്


മുഖം നന്നായി കഴുകിയശേഷം ടോണര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. ടോണര്‍ അപ്ലൈ ചെയ്താല്‍ മേക്കപ് കുറേ സമയം ഫ്രഷായി ഫീല്‍ ചെയ്യും.
ഫൗണ്ടേഷനിട്ടുകൊണ്ട് മേക്കപ് ആരംഭിക്കാം. മുഖത്ത് കറുത്ത പാടുകളുണ്ടെങ്കില്‍ കണ്‍സീലര്‍ ഉപയോഗിക്കാം. സ്‌കിന്‍ ടോണിനേക്കാള്‍ ലൈറ്റായ ഫൗണ്ടേഷനും കണ്‍സീലറും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

സിമ്പിള്‍ ഐ മേക്കപ് ഇഷ്ടപ്പെടുന്നവര്‍ക്ക് ചുണ്ടുകളില്‍ ലിപ്സ്റ്റിക്കോ ലിപ്ഗ്ലോസോ ഉപയോഗിക്കാം. ഐലൈനര്‍ ഉപയോഗിച്ച് വളരെ കട്ടിയായോ തീരെ കനംകുറച്ചോ അപ്പര്‍ ഐലിഡില്‍ വരച്ച് മസ്‌കാര കൂടിയിട്ടാല്‍ മേക്കപ് ഫിനീഷ് ചെയ്യാം. ഡ്രസിനിണങ്ങുന്ന ഐലൈനര്‍ പെന്‍സില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഡാര്‍ക്ക് കളര്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നതാണ് നല്ലത്. സിമ്പിള്‍ മേക്കപ്പാണെങ്കില്‍ ഡാര്‍ക്ക് ലിപ് കളര്‍ ഉപയോഗിച്ച് ചുണ്ടുകള്‍ ഹൈലൈറ്റ് ചെയ്യാം.

മേക്കപ് വളരെ ലൈറ്റാണെങ്കില്‍ ഹെവി ഇയര്‍ റിംഗ്സ് അണിയാം. തലമുടി ലൂസായി ഇടാം. അല്ലെങ്കില്‍ സ്‌റ്റൈലിഷ് ബണ്‍ കെട്ടാം.
ദീപാവലി നാളില്‍ അണിയുന്ന വസ്ത്രങ്ങള്‍ പൊതുവേ എംബ്രോയ്ഡറി, സ്റ്റോണ്‍ വര്‍ക്കുകള്‍ നിറഞ്ഞതായിരിക്കും. വേഷത്തിനനുസരിച്ചാവണം മേക്കപ്. ഹെവി ആക്സസറീസിനൊപ്പം മിനിമം മേക്കപ് മതിയാകും. വസ്ത്രങ്ങള്‍ സിംപിളാണെങ്കില്‍ റിച്ച് ലുക്ക് നല്‍കുന്ന മേക്കപ് ഉപയോഗിക്കാം.

അശ്വതി അശോക്

Ads by Google
Thursday 22 Nov 2018 03.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW