Friday, June 21, 2019 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Nov 2018 04.04 PM

ഫെങ്ഷൂയില്‍ 9 എന്ന നമ്പര്‍ തരും ഭാഗ്യങ്ങള്‍

''ഇന്ന് ശാസ്ത്രജ്ഞന്മാര്‍ ശാസ്ത്രീയമായി തെളിയിച്ച് യുറാനിയം കണ്ടുപിടിച്ചതില്‍ മൂലകഘടക നമ്പര്‍ 135 ആണ്. ഇത് കൂട്ടുമ്പോള്‍ 9 എന്ന അക്കം കിട്ടുന്നു. ഗൃഹത്തില്‍ 9 പ്രധാനപ്പെട്ട കാര്യങ്ങള്‍ നാം ചെയ്യുക വഴി ഒരു പോസിറ്റീവ് എനര്‍ജിയുണ്ടാകും.''
uploads/news/2018/11/266653/joythi211118a.jpg

ആത്മീയ പുസ്തകങ്ങളിലും ഫെങ്ഷൂയിലും 9 എന്ന സംഖ്യയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കിവരുന്നു. സംഖ്യകളില്‍ ഏറ്റവും വലിയ സംഖ്യ എന്ന പേര് 9-നാണ്. ഫെങ്ഷൂയി ഭൂമി മൂലകമായ ഭാഗം 9 എന്ന സംഖ്യകൊണ്ട് ഉത്തേജിപ്പിക്കുകവഴി കുടുംബത്തിന് പ്രശസ്തി, സമ്പത്ത്, അംഗീകാരം ഇവ വന്നുചേരുന്നു. ഈ മൂലകത്തിന്റെ ദിക്ക് തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് ഭാഗങ്ങളാണ്.

ഈ ദിക്കുകളില്‍ ഒരു മഞ്ഞപ്പാത്രത്തില്‍ 9 വെള്ളമുട്ടകള്‍ പോലെ തോന്നുന്ന തരത്തിലുള്ള സാധാനങ്ങള്‍ വച്ച് ഉത്തേജിപ്പിക്കുക.9 എന്ന സംഖ്യയെ ഏതു സംഖ്യകൊണ്ട് ഗുണിക്കുന്നുവോ അതിന്റെ ഫലം കൂട്ടുമ്പോള്‍ 9 കിട്ടുന്നുവെന്ന പ്രത്യേകത 9 എന്ന സംഖ്യയ്ക്ക് മാത്രമുള്ളതാണ്.

ഉദാ:
9 x 9 = 81
= 8 +1 =9
9 x 8 = 72
= 7 + 2 = 9
അതുകൊണ്ട് 9 എന്ന സംഖ്യയ്ക്ക് വളരെയധികം പ്രാധാന്യം കല്പിക്കുന്നു. 9 എന്ന സംഖ്യ ചലനാത്മകമായ (പോസിറ്റീവ്) ഒരു എനര്‍ജി ഉണ്ടാക്കിത്തരുന്നുവെന്ന് സാരം. ഓരോരുത്തരുടെ ജീവിതത്തിലും വളരെയധികം പ്രാധാന്യവും ബന്ധവും ഈ സംഖ്യയ്ക്കുണ്ട്. 9 മാസം ഗര്‍ഭാവസ്ഥയിലിരുന്നാണ് നാം ജനിക്കുന്നത്. അതിന്റെ പ്രാധാന്യവും ഒമ്പതിനുണ്ട്. ഇന്ന് ശാസ്ത്രജ്ഞന്മാര്‍ ശാസ്ത്രീയമായി തെളിയിച്ച് യുറാനിയം കണ്ടുപിടിച്ചതില്‍ മൂലകഘടക നമ്പര്‍ 135 ആണ്. ഇത് കൂട്ടുമ്പോള്‍ 9 എന്ന അക്കം കിട്ടുന്നു.
ഗൃഹത്തില്‍ 9 പ്രധാനപ്പെട്ട കാര്യങ്ങള്‍ നാം ചെയ്യുക വഴി ഒരു പോസിറ്റീവ് എനര്‍ജിയുണ്ടാകും. ആ ഒമ്പത് കാര്യങ്ങള്‍ എന്തെന്ന് നോക്കാം.

1. ഗൃഹാന്തരീക്ഷം വൃത്തിയുള്ളതാക്കുക.
പൊടിപടലങ്ങള്‍ നിറഞ്ഞ ഗൃഹത്തില്‍ ഐശ്വര്യം വന്നുചേരുന്നതല്ല. നമ്മള്‍ നോക്കുന്ന സ്ഥലങ്ങള്‍ എല്ലാം വൃത്തിയായി സൂക്ഷിക്കുക. ആവശ്യമില്ലാത്ത സാധനങ്ങള്‍ എടുത്തുമാറ്റുക.

2. എനര്‍ജി വരുന്ന പ്രധാന വാതില്‍.
പ്രധാന വാതിലില്‍ക്കൂടിയാണ് എനര്‍ജി കടന്നുവരുന്നത്. കയറിവരുമ്പോള്‍ പോസിറ്റീവായി തോന്നുന്നതും പ്രധാന വാതിലിന്റെ ദിക്കിന് അനുസരിച്ചുള്ളതുമായ മാറ്റുകള്‍ വിരിക്കുന്നതും നന്ന്. കതകുകള്‍ അനായാസം തുറക്കാവുന്നതായരിക്കണം. വാതിലിന്റെ വശത്ത് 9 ഒരു രൂപ നാണയം സൂക്ഷിക്കുന്നതും ഉത്തമമാണ്.

3. ബാലന്‍സ് എനര്‍ജികൊണ്ടുവരുക.
5 മൂലകങ്ങള്‍ (ഭൂമി, തടി, അഗ്നി, മെറ്റല്‍, ജലം) ഈ 5 ഘടകങ്ങളെ ഏകീകരിച്ച് ഓരോ റൂമിനും വേണ്ട ബാലന്‍സ് ഉണ്ടാക്കുക. തടിപ്പാത്രത്തില്‍ നിറയെ ഫലവര്‍ഗ്ഗങ്ങള്‍ വയ്ക്കുക. മെറ്റല്‍ പാത്രത്തില്‍ നിറയെ ഫ്‌ളവര്‍ വച്ച് ഗൃഹാന്തരീക്ഷം ബാലന്‍സ് ചെയ്യുക.

4. പുറത്തുനിന്ന് എനര്‍ജി സ്വീകരിക്കുക.
സൂര്യപ്രകാശം അകത്ത് കടക്കുന്നതിന് ജനാലകള്‍ തുറന്നിടുക. അതുപോലെ തടി ഉപകരണങ്ങള്‍കൊണ്ട് മുറി അലങ്കരിക്കുക. തടിപ്പാത്രത്തില്‍ കുറച്ച് ഉരുളന്‍ കല്ലുകള്‍ സ്ഥാപിക്കുക. പ്രകൃതിസംബന്ധമായ പടങ്ങള്‍ (സീനറി) ഗൃഹത്തില്‍ തൂക്കിയിടുക.

5. കണ്ണാടികള്‍ സ്ഥാപിക്കുക
കണ്ണാടികള്‍ എനര്‍ജി ഇരട്ടിയാക്കിത്തരും. എനര്‍ജി കുറവായ സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കുന്നത് ഉചിതം. കണ്ണാടികള്‍ കിടക്കുന്ന റൂമില്‍ നിന്ന് ഒഴിവാക്കുക. പണം വയ്ക്കുന്ന സ്ഥലത്ത് ചെറിയ കണ്ണാടി സ്ഥാപിക്കുക.

6. ചെടികള്‍, പൂക്കള്‍, പഴങ്ങള്‍ ഇവ ഗൃഹത്തില്‍ വയ്ക്കുക.
ഒരു പാത്രത്തില്‍ ചെടി വയ്ക്കുക. അടുക്കള, ഊണുമുറി, ഫാമിലി റൂം ഇവിടെയെല്ലാം തന്നെ ഇവകള്‍ സ്ഥാപിച്ച് എനര്‍ജിയുണ്ടാക്കുക.

7 കൂര്‍ത്ത കോര്‍ണറുകള്‍ (മൂലകള്‍) ഗൃഹത്തിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
കൂര്‍ത്തുവരുന്ന ഭാഗങ്ങള്‍ പ്രധാനവാതിലിലേക്ക് വരാതെ നോക്കുക. ഇത് നെഗറ്റീവ് എനര്‍ജിയുണ്ടാക്കുന്നു.

8. ഫര്‍ണിച്ചറിന്റെ ക്രമീകരണം മെച്ചപ്പെടുത്തുക.
9. വീടിന് അനുയോജ്യമായ നിറങ്ങള്‍ നല്‍കി പോസിറ്റീവ് ആക്കുക.

എം.എസ്. സ്വാമിയാര്‍
ആസ്‌ട്രോളജര്‍ ആന്‍ഡ് ഫെങ്ഷൂയി മാസ്റ്റര്‍
മൊ: 9447695408

Ads by Google
Ads by Google
Loading...
TRENDING NOW