Friday, June 21, 2019 Last Updated 9 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Nov 2018 03.53 PM

സ്‌നേഹിക്കപ്പെടുന്നുവെന്ന് തോന്നിപ്പിക്കുവാന്‍

'' മക്കളെ വളര്‍ത്തുക ഏറെ ക്ലേശകരവും ഉത്തരവാദിത്തവുമുള്ള കാര്യമാണ്. കുട്ടികളെ എങ്ങനെ നന്നായി വളര്‍ത്താമെന്നു സോദാഹരണം വ്യക്തമാക്കുന്ന പ്രമുഖ മോട്ടിവേഷണല്‍ ട്രെയിനറും ഫാമിലി കൗണ്‍സിലറും എഴുത്തുകാരനുമായ പ്രൊഫ. പി. എ.വര്‍ഗീസിന്റെ പംക്തി''
uploads/news/2018/11/266648/GOODPARENTING211118.jpg

കുട്ടിയുടെ കണ്ണുകളിലേക്ക് സ് നേഹമസൃണമായി നോക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. സ്‌നേഹത്തോടെ കണ്ണുകളിലേക്ക് നോക്കി മുലയൂട്ടുന്നത് വൈകാരിക സ്‌നേഹപ്രകടനമാണ്. മാതാപിതാക്കള്‍ കുട്ടികളുടെ കണ്ണുകളിലേക്ക് നോക്കുന്നത് ഭയപ്പെടുത്താനോ, തെറ്റിനെ ബോധ്യപ്പെടുത്താനോ ഒക്കെയാണ്.

അല്ലെങ്കില്‍ കുട്ടികള്‍ ജയിക്കുമ്പോഴാണ് അവരെ സ്‌നേഹാര്‍ദ്രമായോ അഭിമാനത്തോടെയോ നോക്കുന്നത്. കുട്ടികളുടെ കണ്ണുകളിലേക്ക്, കൃഷ്ണമണിയിലേക്ക് നോക്കുന്നത് അവരുടെ ജയപരാജയങ്ങളെ ആസ്പദമാക്കിയാകരുത്.

ശാസിക്കുമ്പോഴുള്ള രൂക്ഷ നോട്ടം താക്കീതിന്റേതാണ്. വിമര്‍ശിക്കാനും കുറ്റം പറയാനും ഈ രീതിയില്‍ മാതാപിതാക്കള്‍ നോക്കാറുണ്ട്. പക്ഷേ, സ്‌നേഹം പ്രകടിപ്പിക്കുവാനായി കണ്ണുകളിലേക്ക് നോക്കുന്നത് അപൂര്‍വ്വമാണ്.

കുഞ്ഞായിരിക്കുമ്പോള്‍ കുട്ടിയെ നോക്കി പേടിപ്പിച്ചാല്‍ അവന്‍/അവള്‍ പേടിച്ചെന്ന് വരും. പക്ഷേ, ഇതാവര്‍ത്തിക്കപ്പെട്ടാല്‍ വളര്‍ന്നുവരുമ്പോള്‍ കുട്ടിക്ക് നിങ്ങളോട് വെറുപ്പോ, ദേഷ്യമോ ഉണ്ടായെന്ന് വരും. ഇത് കുട്ടിയെ നൈരാശ്യത്തിലേക്ക് നയിച്ചെന്നും വരാം.

സ്‌നേഹത്തിന്റെ കിരണങ്ങള്‍


നിര്‍ദ്ദേശം നല്‍കുമ്പോഴും ഉപദേശിക്കുമ്പോഴും മാതാപിതാക്കള്‍ കണ്ണിലേക്ക് നോക്കാറുണ്ട്. പക്ഷേ, അതിലൊന്നും സ് നേഹത്തിന്റെ അലകളില്ല. നിങ്ങളുടെ സ് നേഹത്തെക്കുറിച്ച് കുട്ടി ബോധവാനാക്കുന്നില്ല. അച്ഛനമ്മമാര്‍ തന്നെ സ്‌നേഹിക്കുന്നുണ്ടോയെന്നു കുട്ടി സംശയിക്കും.

പ്രകടിപ്പിക്കാത്ത സ്‌നേഹം


ഇതോര്‍ക്കുക, സ്‌നേഹത്തോടെ കണ്ണുകളിലേക്ക് നോക്കുന്നത് സ്‌നേഹ പ്രകടനത്തിനുള്ള നല്ലൊരുപാധിയാണ്. അറിഞ്ഞുകൊണ്ട് കുട്ടിയെ നോക്കാതിരിക്കുന്നത് തെറ്റാണ്. അത്തരം അനുഭവം കുട്ടിക്ക് മറക്കാനാവില്ല. എന്തു തെറ്റ് ചെയ്താലും കുട്ടിയെ അവഗണിക്കരുത്.

നമ്മെ കുട്ടി സന്തോഷിപ്പിച്ചാലും ഇല്ലെങ്കിലും, കുട്ടി വിജയിച്ചാലും തോറ്റാലും നാം കുട്ടിയെ നോക്കണം. സ്‌നേഹത്തോടെ, അരുമയോടെ, വാത്സല്യത്തോടെ ഇത് ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുന്നത് കുട്ടിയുടെ മാനസിക വളര്‍ച്ചയ്ക്ക് ഉപകരിക്കും.

കുട്ടി നിങ്ങളെ അനുകരിക്കും


കുട്ടിയെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും നോക്കുകയാണെങ്കില്‍ കുട്ടിയും മാതാപിതാക്കളെ നോക്കി സംസാരിക്കും. ഇത് ഒരു വൈകാരിക ബന്ധത്തിലേക്ക് നയിക്കും. കൗമാരക്കാര്‍ നോക്കുന്നില്ല, സംസാരിക്കുന്നില്ല എന്നാണല്ലോ ഭൂരിഭാഗം അച്ഛനമ്മമാരുടെയും പരാതി. കുട്ടികള്‍ നോക്കാതെ ദൃഷ്ടി മാറ്റുന്നത് അരോചകമാണുതാനും.

നേരെ നോക്കി സംസാരിക്കടാാഎന്ന് ഒട്ടുമിക്ക മാതാപിതാക്കളും പറഞ്ഞിട്ടുണ്ടാകും. കുഞ്ഞായിരിക്കുമ്പോള്‍ തൊട്ട് സ്‌നേഹമസൃണമായി കണ്ണുകളിലേക്ക് നോക്കിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. നോട്ടത്തിലൂടെ സ്‌നേഹം പകര്‍ന്നുകിട്ടാത്ത കുട്ടികള്‍ക്ക് കൂട്ടുകാര്‍ കുറയും. ആഴത്തിലുള്ള വ്യക്തിബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അവര്‍ക്ക് അദ്ധ്യാപകരുമായും കൂട്ടുകാരുമായും ഇടപഴകാനും ബുദ്ധിമുട്ട് അനുഭവപ്പെടും.

മേരിയും തോമസും


അവര്‍ പുതിയ വീട്ടിലേക്ക് താമസം മാറ്റിയിട്ട് ഒരാഴ്ചയേ ആയിരുന്നുള്ളൂ. പക്ഷേ, കുട്ടികളില്‍ വലിയൊരു മാറ്റം തോമസ് ശ്രദ്ധിച്ചു. അവര്‍ വഴക്കിടാനും വാശിപിടിക്കാനും തുടങ്ങി. അവര്‍ അസംതൃപ്തരും പ്രശ്‌നക്കാരുമായി. പുതിയ വീട്ടിലേക്ക് മാറിയപ്പോള്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നതുകൊണ്ട് കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല, കണ്ണുകളിലൂടെ സ്‌നേഹം പകരാനും. തോമസ് മേരിയോട് കാരണം പറഞ്ഞു.

അടുത്ത ദിവസം തൊട്ട് കുട്ടികളെ സ്‌നേഹത്തോടെ നോക്കി സംസാരിക്കാനും ശ്രദ്ധകൊടുക്കുവാനും തുടങ്ങി. അവരെ ചേര്‍ത്തു നിര്‍ത്തി ആശ്ലേഷിച്ചു. ഒന്നു രണ്ടു ദിവസം കൊണ്ട് കുട്ടികള്‍ പഴയ ആഹ്ലാദാവസ്ഥയിലേക്ക് തിരിച്ച് വന്നു.

പ്രൊഫ. പി.എ.വര്‍ഗീസ്
മോട്ടിവേഷന്‍ ട്രെയിനര്‍ ഫാമിലി കൗണ്‍സിലര്‍
കൊച്ചി , 0484 4064568

Ads by Google
Ads by Google
Loading...
TRENDING NOW