Friday, July 19, 2019 Last Updated 56 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Nov 2018 08.19 AM

റിസര്‍വ് ബാങ്ക് അഞ്ചു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത് 2.5 ലക്ഷം കോടി രൂപ

uploads/news/2018/11/266562/RBI.jpg

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ചു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാരിന് 2.5 മുതല്‍ 3 ലക്ഷം കോടി വരെ നല്‍കിയതായി റിപ്പോര്‍ട്ട്. ആര്‍ബിഐയുടെ വരുമാനത്തിന്റെ 75 ശതമാനത്തോളമാണിത്.

2013-14 മുതല്‍ 2017-18 വരെയുള്ള ആര്‍ബിഐയുടെ വരുമാനം 3.3 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ 2.48 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് കൈമാറിയത്. 2015-16 വരുമാനത്തിന്റെ 83 ശതമാനമാണ് ലാഭവിഹിതമായി കിട്ടിയത്. ഇതാണ് ഏറ്റവും കൂടുതല്‍ ലാഭവിഹിതമായത്.

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിന്റെ ഭാഗമായി പുതിയ കറന്‍സികള്‍ അച്ചടിക്കേണ്ടി വന്നതിനാല്‍ 2017-18 സാമ്പത്തീക വര്‍ഷത്തില്‍ 31,000 കോടി രൂപയായി കൂടി. ഈ കാലയളവ് ഒഴികെ എല്ലാ വിര്‍ഷവും ശരാശരി 65,000 കോടി രൂപ വീതം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഫിനാന്‍സ് അക്കൗണ്ട് പരിശോധിച്ച ശേഷം കണ്ടോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആണ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW