Wednesday, June 12, 2019 Last Updated 25 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Nov 2018 05.30 PM

ശബരിമലയില്‍ പറഞ്ഞുകേള്‍ക്കുന്ന അത്ര പ്രശ്‌നങ്ങളില്ല; തീര്‍ത്ഥാടകര്‍ തൃപ്തര്‍: മനുഷ്യാവകാശ കമ്മീഷന്‍

Sabarimala, Human Rights Commission

പത്തനംതിട്ട: പറഞ്ഞുകേള്‍ക്കുന്ന അത്ര പ്രശ്‌നങ്ങളൊന്നും ശബരിമലയില്‍ ഇല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കണ്ട തീര്‍ത്ഥാടകരെല്ലാം തൃപ്തരാണ്. പമ്പയില്‍ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താനാകില്ല. സര്‍ക്കാരിന്റെ കൈവശം മാന്ത്രിക വടിയില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

ഉച്ചയ്ക്ക് രണ്ടരയേടെയാണ് പി. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ശബരിമലയില്‍ എത്തിയത്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ചില പരിമിതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രളയകാലം കഴിഞ്ഞതിനാല്‍ സര്‍ക്കാരിന്റെ കയ്യില്‍ മാന്ത്രിക വടിയില്ല. പോലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഐ.ജിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

രാവിലെ ഒന്‍പതരയോടെ നിലയ്ക്കലില്‍ എത്തിയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ആന്റണി ഡൊമനിക് സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയുമായി കൂടിക്കാഴ്ച നടത്തി. കമ്മീഷന്‍ അംഗങ്ങളായ മോഹന്‍ കുമാര്‍, പി. മോഹന്‍ദാസ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. നിലയ്ക്കലിലെ അടിസഥാന സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സംഘം സന്നിധാനത്ത് എത്തിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW