Thursday, July 18, 2019 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Nov 2018 04.17 PM

ജമാല്‍ ഖാഷോഗിയുടെ വധം മുഹമ്മദ് ബിന്‍ സല്‍മാന് രാജകുടുംബത്തില്‍ തന്നെ പടയൊരുക്കം ; അധികാര കൈമാറ്റം തടയാന്‍ നൂറുകണക്കിന് രാജകുമാരന്മാരും ബന്ധുക്കളും സംഘംചേരുന്നു

uploads/news/2018/11/266349/mohammed-bin-salman.jpg

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖാഷോഗി കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരിക്കെ സൗദി രാജാവിന്റെ പ്രിയപുത്രനും ഭരണാധികാരിയുമായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെതിരേ കൊട്ടാരത്തില്‍ തന്നെ പ്രതിഷേധം പുകയുന്നു. സല്‍മാന്‍ രാജാവാകുന്നത് തടയാന്‍ കുടുംബാംഗങ്ങളില്‍ ചിലര്‍ ശക്തമായ ശ്രമങ്ങള്‍ തുടങ്ങുകയും സല്‍മാന്‍ രാജാവിന്റെ മരണശേഷം സഹോദരന്‍ അഹമ്മദിന് ചുമതല നല്‍കാനുമുള്ള നീക്കം നടത്തുന്നതായിട്ടാണ് വിവരം.

സല്‍മാന്‍ രാജാവിന്റെ പിന്‍ഗാമയിയായി 40 വര്‍ഷമായി ആഭ്യന്തരമന്ത്രിയായിരുന്ന അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെയാണ് അമേരിക്കന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നതായി യുഎസ് അധികൃതര്‍ സൗദി ഉപദേശകരെ അറിയിക്കുകയും ചെയ്തിരുന്നു. ഖാഷോഗിയുടെ മരണം ഉയര്‍ത്തിവിട്ട ശക്തമായ പ്രതിഷേധങ്ങള്‍ മൂലം രാജകുടുംബത്തിലെ ഡസന്‍ കണക്കിന് രാജകുമാരന്മാരും ബന്ധുക്കളും ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിലും 82 വയസ്സുള്ള പിതാവ് സല്‍മാന്‍ രാജാവ് ജീവനോടെ നില്‍ക്കുമ്പോള്‍ അത് നടക്കില്ല. രാജാവിന്റെ ഏറ്റവും പ്രിയപ്പെട്ട മകനാണ് സല്‍മാനെന്നതും ശക്തമായ തിരിച്ചടിയാണ്.

രാജാവിന്റെ മരണത്തിന് ശേഷം സല്‍മാന്‍ രാജകുമാരന്റെ പിതൃസഹോദരനും 76 കാരനുമായ അഹമ്മദ് രാജകുമാരനെ അധികാരം ഏല്‍പ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചാണ് മറ്റുള്ളവര്‍ ചര്‍ച്ച നടത്തുന്നത്. കുടുംബാംഗങ്ങളുടെയും സുരക്ഷാ വിഭാഗത്തിന്റെയും പാശ്ചാത്യ ശക്തികളുടെയും പിന്തുണ സല്‍മാന്‍ രാജാവിന്റെ ഏക പൂര്‍ണ്ണസഹോദരനായ അഹമ്മദ് രാജകുമാരനുണ്ട് താനും. രണ്ടു മാസത്തെ വിദേശ വാസത്തിന് ശേഷം അഹമ്മദ് രാജകുമാരന്‍ ഒക്‌ടോബറില്‍ റിയാദില്‍ എത്തിയിട്ടുണ്ട്. വിദേശവാസ കാലത്ത് ലണ്ടനിലെ താമസസ്ഥലത്തിന് മുന്നില്‍ ഉള്‍പ്പെടെ അല്‍ സൗദ് സാമ്രാജ്യത്തിനെതിരേ ഉയര്‍ന്ന അനേകം പ്രതിഷേധമാണ് അഹമ്മദിന് നേരിടേണ്ടി വന്നത്. രാജകുടുംബത്തിന്റെ മൂന്നംഗ അലീജിയന്‍സ് കൗണ്‍സിലില്‍ ഒരംഗമായ അഹമ്മദ് 2017 ല്‍ മുഹമ്മദ് ബിന്‍ സല്‍മാന് അധികാരം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു.

നൂറു കണക്കിന് രാജകുമാരന്മാര്‍ സൗദ് രാജകുടുംബത്തിലുണ്ട്. പിതാവില്‍ നിന്നും മൂത്ത മകനിലേക്ക് തനിയെ അധികാരം എത്തുന്ന യൂറോപ്പിലേതില്‍ നിന്നും വ്യത്യസ്തമാണ് സൗദിയിലെ രീതികള്‍. രാജാവും കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും ചേര്‍ന്ന് നയിക്കാന്‍ ഏറ്റവും അനുയോജ്യനായയാളെ കണ്ടെത്തുന്നതാണ് സൗദിയിലെ രീതി. രാജകുമാരന്‍ കൊണ്ടുവന്ന സാമൂഹ്യ സാമ്പത്തിക നവോത്ഥാനങ്ങളോടും സൈനിക കരാറുകളോടും അഹമ്മദ് രാജകുമാരന്‍ മുഖം തിരിക്കില്ലെന്നും കുടുംബത്തിന്റെ ഐക്യം തിരിച്ചു പിടിക്കുമെന്നുമാണ് കുടുംബാംഗങ്ങളുടെ വിശ്വാസം. അതേസമയം ഖാഷോഗിയുടെ കൊലപാതകം സംബന്ധിച്ച വിഷയത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനില്‍ നിന്നും തിടുക്കത്തില്‍ ഒരു അകലം വെയ്‌ക്കേണ്ടതില്ലെന്നാണ് അമേരിക്കയുടെ വാദം.

ഇസ്താംബൂളിലെ സൗദി എംബസിക്കുള്ളില്‍ നടന്ന സൗദി രാജകുടുംബത്തിന്റെ കടുത്ത വിമര്‍ശകനായ ഖാഷോഗിയുടെ ക്രൂരമായ കൊലപാതകം അന്താരാഷ്ട്ര തലത്തില്‍ വരെ സംസാര വിഷയമായിരുന്നു. സൗദിയുടെ സുഹൃത്തുക്കള്‍ പോലും അതിശക്തമായി രംഗത്ത് വരികയും ചെയ്തിരുന്നു. അതേസമയം ഖാഷോഗിയുടെ മരണം മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണെന്ന സിഐഎ ഉള്‍പ്പെടെയുള്ളവരുടെ വാദം സൗദി വിദേശകാര്യ മന്ത്രി തള്ളിയിരുന്നു.

കടുത്ത യാഥാസ്ഥിതികരുടെ നാടായ സൗദിയില്‍ വരുത്തിയ പുതിയ സാമൂഹ്യ സാമ്പത്തിക സാംസ്‌ക്കാരിക പരിണാമങ്ങളിലൂടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ പാശ്ചാത്യ ലോകത്ത് നിന്നുവരെ കയ്യടി നേടിയിരുന്നു. ഇതിനൊപ്പം രാജകുടുംബത്തിന്റെ മുതിര്‍ന്ന അംഗങ്ങള്‍ക്കും ബിസിനസുകാര്‍ക്കും എതിരേ അഴിമതി ആരോപിച്ച് അറസ്റ്റ് ചെയ്തതും യെമനില്‍ ചെലവേറിയ യുദ്ധത്തിന് കൈ കൊടുത്തതുമെല്ലാം ശക്തമായ വിമര്‍ശനം വിളിച്ചുവരുത്തുന്ന കാര്യമായി മാറുകയും ചെയ്തു. ഇതിന് പുറമേ സൗദി സുരക്ഷ, രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്ന രീതിയിലുള്ള നടപടി എടുത്തതും ശക്തമായി വിമര്‍ശനം വിളിച്ചുവരുത്തി. രാജകുടുംബത്തെ ക്ഷീണിപ്പിക്കുന്നതായിരുന്നു നടപടികള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW