Wednesday, April 24, 2019 Last Updated 10 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Nov 2018 10.49 AM

ഡെപ്യൂട്ടിമേയര്‍ ബീനാമുരളിയെ മേയറുടെ കസേരയില്‍ ഇരുത്തില്ലെന്നു സി.പി.എമ്മിലെ ചിലര്‍ക്കു വാശി; ലക്ഷങ്ങള്‍ പൊടിച്ചു മോടിപിടിപ്പിച്ച മേയറുടെ ചേംബര്‍ പൊളിച്ചു, നഷ്ടം ജനത്തിന്

uploads/news/2018/11/266300/bimdu-murali.jpg

തൃശൂര്‍: മേയറുടെ ചേബര്‍ ബന്ധപ്പെട്ടവര്‍ അറിയാതെ അനധികൃതമായി പൊളിച്ചതു വിവാദമായി. സംഭവത്തെ കുറിച്ച് അന്വേഷിച്ചു കുറ്റക്കാര്‍ക്ക് എതിരേ നടപടിയെടുക്കുമെന്നു മേയറുടെ ചുമതലയുള്ള ഡെപ്യൂട്ടി മേയര്‍ ബീനാമുരളി പറഞ്ഞു. ഉദ്യോഗസ്ഥര്‍ താനുമായി ആലോചിക്കാതെയാണ് ചേംബര്‍ പൊളിച്ചത്.

ഇതിലൂടെ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍, സെക്രട്ടറി എന്നിവര്‍ അവധിയിലായിരുന്നതിനാല്‍ അവരും വിവരമറിഞ്ഞില്ല. പിന്നെ ആരോടു ചോദിച്ചിട്ടാണ് മുറി പൊളിച്ചതെന്ന് അവര്‍ ചോദിച്ചു.

കോര്‍പ്പറേഷനില്‍ മേയറായിരുന്ന അജിത ജയരാജ് സ്ഥാനമൊഴിഞ്ഞതോടെ ഡെപ്യൂട്ടി മേയര്‍ക്കാണ് ചുമതല. മേയറുടെ ചേംബര്‍ അടുത്തിടെയാണ് ലക്ഷങ്ങള്‍ പൊടിച്ചു മോടിപിടിപ്പിച്ചത്. എലി ശല്യമുണ്ടെന്നു പറഞ്ഞാണ് മൊത്തം പൊളിച്ചതെന്നു പറയുന്നു. അതേസമയം ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നതിനിടെ ഡെപ്യൂട്ടിമേയറും മുന്‍ ഡെപ്യൂട്ടിമേയറുമായി രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയത് ആരാണെന്നതാണ് അന്വേഷിക്കുന്നത്.

അതേസമയം ബീനമുരളി മേയറുടെ ചേംബറില്‍ വന്നിരിക്കുന്നതു തടയാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്ന് ആക്ഷേപമുണ്ട്. സി.പി.എമ്മിലെ ചിലര്‍ക്കുണ്ടായ ദുര്‍വാശി മൂത്താണ് അനാവശ്യമായി ചേംബര്‍ പൊളിച്ചതെന്നു പറയുന്നു. ഒരു സി.പി.എം. സീനിയര്‍ കൗണ്‍സിലറും ഉദ്യോഗസ്ഥനും തമ്മില്‍ നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് മുറി പൊളിക്കല്‍ നടത്തിയതെന്നാണ് പരാതി. മേയറുടെ താല്‍ക്കാലിക ചുമതല വഹിക്കുന്നതില്‍ നിന്ന് ഡെപ്യൂട്ടി മേയറെ തടയുന്ന സി.പി.എം നടപടി ജനാധിപത്യത്തെ അവഹേളിക്കലെന്നു കൗണ്‍സിലറും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ എ.പ്രസാദ് പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ ചുമതല നിറവേറ്റാന്‍ വരുമ്പോള്‍ മേയറുടെ ആഫീസ് പൊളിക്കുകയാണ്. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഭരണസമിതി രാജിവെക്കണമെന്നു പ്രസാദ് പറഞ്ഞു.

Ads by Google
Tuesday 20 Nov 2018 10.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW