Wednesday, June 26, 2019 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Nov 2018 10.38 AM

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ശബരിമലയില്‍; പരാതികള്‍ പരിശോധിക്കുന്നു

uploads/news/2018/11/266296/human-rights.jpg

ശബരിമല: ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളിലെന്ന പരാതിയില്‍ പരിശോധന നടത്താനായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ശബരിമലയിലെത്തി. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വന്നതെന്നും പമ്പയിലും നിലയ്ക്കലും പരിശോധന നടത്തിയശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആന്റണി ഡൊമനിക് വ്യക്തമാക്കി.

നിലയ്ക്കലില്‍ എസ്പി യതീഷ് ചന്ദ്രയുമായി ദേവസ്വം ബോര്‍ഡ് ഓഫീസില്‍ കൂടിക്കാഴ്ച്ച നടത്തിയ ശേഷം ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കെഎസ്ആര്‍ടിസി ജീവനക്കാരും ഉദ്യോഗസ്ഥരും മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതിയുമായി എത്തി. ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പരാതി പറഞ്ഞു. നിലയ്ക്കലിലെ ശുചിമുറി ജീവനക്കാര്‍ താമസ സൗകര്യവും ആയി ബന്ധപ്പെട്ട പരാതികളാണ് ഉന്നയിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW