Friday, June 21, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 19 Nov 2018 05.18 PM

കാന്‍സറിനെക്കാളും ഭീകരന്‍; ഒരു മരുന്നിനും കീഴ്‌പ്പെടുത്താനാകില്ല; നഷ്ടമുണ്ടാക്കുക കോടികള്‍...; പുറത്തു വരുന്നത് ഞെട്ടിക്കുന്ന മുന്നറിയിപ്പുകള്‍

uploads/news/2018/11/266072/cancer.jpg

ഒരു മരുന്നിനും കീഴ്പ്പെടുത്താന്‍ പറ്റാത്ത തരം രോഗാണുക്കളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗവേഷകര്‍. സൂപ്പര്‍ ബഗുകള്‍ എന്ന് അറിയപ്പെടുന്ന ഈ രോഗാണുക്കള്‍ മൂലം മരിക്കുന്നവര്‍, 2050 ആകുന്നതോടെ പ്രതിവര്‍ഷം ഒരു കോടി കടക്കുമെന്ന റിപ്പോര്‍ട്ട് നാലു വര്‍ഷം മുന്‍പു വന്നിരുന്നു. 2014ല്‍ ഇതാദ്യമായിട്ടായിരുന്നു സൂപ്പര്‍ ബഗുകള്‍ കാരണമുള്ള മനുഷ്യനാശവും സാമ്പത്തിക നഷ്ടവും എത്രയായിരിക്കുമെന്ന രീതിയിലുള്ള കണക്കെടുപ്പ് നടക്കുന്നത്. ഭീഷണി ഗുരുതരമാണെന്നു തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ അന്നത്തെ യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആണ് റിപ്പോര്‍ട്ടു തയാറാക്കാന്‍ നിര്‍ദേശിച്ചത്. സര്‍വീസസ് കമ്പനിയായ കെപിഎംജിയും ഗവേഷണ സ്ഥാപനമായ ആര്‍എഎന്‍ഡിയുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. എന്നാല്‍ നാലു വര്‍ഷമായിട്ടും നടപടികളൊന്നുമുണ്ടായില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം പുതിയ റിപ്പോര്‍ട്ടെത്തിയത്.

രാജ്യാന്തര തലത്തില്‍ സൂപ്പര്‍ ബഗുകള്‍ കാരണം 100 ട്രില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണു വിലയിരുത്തല്‍. പല രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെത്തന്നെ തകിടം മറിക്കാന്‍ പോന്നതാണ് ഈ ഭീഷണി. വിവിധ ആരോഗ്യസാമ്പത്തിക മാതൃകകള്‍ പരിശോധിച്ചായിരുന്നു ഭാവിയിലെ സൂപ്പര്‍ബഗ് ഭീഷണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കപ്പെട്ടത്. തൊഴിലാളികള്‍ക്ക് രോഗം ബാധിച്ചാലുള്ള കാര്യം പ്രത്യേകമായി പരിശോധിച്ചു. അതായത്, സൂപ്പര്‍ ബഗ് ബാധയേറ്റാലോ തുടര്‍ന്നുള്ള മരണത്താലോ തൊഴില്‍മേഖലയ്ക്ക് എന്തു സംഭവിക്കും എന്ന്. അതുവഴി രാജ്യാന്തര സമ്പദ് വ്യവസ്ഥയ്ക്ക് എന്തു പ്രശ്നമുണ്ടാകുമെന്നും. ഇതുവരെയുള്ള കണക്കു പ്രകാരം സൂപ്പര്‍ ബഗുകള്‍ കാരണം ഏഴു ലക്ഷത്തോളം മരണം പ്രതിദിനമുണ്ടാകുമെന്നായിരുന്നു. ഇതാണ് ഒറ്റയടിക്ക് 2014ല്‍ ഒരു കോടിയിലേക്ക് കുതിച്ചുയര്‍ന്നത്.

ജനസംഖ്യയിലുണ്ടാകുന്ന കുറവും തൊഴിലെടുക്കാന്‍ ശേഷിയുള്ളവര്‍ ഇല്ലാതാകുന്നതും രോഗബാധയുമെല്ലാം ചേര്‍ന്ന് രാജ്യാന്തര സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ രണ്ടു മുതല്‍ മൂന്നു ശതമാനം വരെ കുറവുണ്ടാക്കും. അടുത്ത ത്ത 30 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ മാത്രം സൂപ്പര്‍ ബഗുകള്‍ കാരണം പ്രതിവര്‍ഷം 90,000 പേരെങ്കിലും മരിക്കുമെന്നാണു പഠന റിപ്പോര്‍ട്ട്. 2050ഓടെ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ മാത്രം 24 ലക്ഷം എന്ന കണക്കില്‍ ജനങ്ങള്‍ മരിച്ചുവീഴുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒഇസിഡി) തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം സൂപ്പര്‍ ബഗുകള്‍ യൂറോപ്പില്‍ മാത്രം കൊന്നൊടുക്കുക 13 ലക്ഷം പേരെയായിരിക്കുമെന്നും പറയുന്നു.

കൈ ശുചിയായി കഴുകുക എന്നതുള്‍പ്പെടെയുള്ള ലളിതമായ കാര്യങ്ങളിലൂടെ പോലും പല സൂപ്പര്‍ബഗുകളെയും പ്രതിരോധിക്കാനാകും. എന്നാല്‍ ആ വിധത്തില്‍ ബോധവല്‍ക്കരണം നിലവില്‍ ആഗോളതലത്തില്‍ ഉണ്ടോയെന്നാണു ഗവേഷകരുടെ ആശങ്ക. ഇകോളി, മലേറിയ, ട്യൂബര്‍ക്കുലോസിസ് തുടങ്ങിയ രോഗാണുക്കളാണ് സൂപ്പര്‍ ബഗുകളില്‍ ഏറ്റവും ഭീഷണി. മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി ഏറ്റവുമധികം ലഭിക്കുക ഇവയ്ക്കായിരിക്കുമെന്നാണു സൂചന. അങ്ങനെയെങ്കില്‍ കാത്തിരിക്കുന്നതു വന്‍ ദുരന്തവുമാണ്. പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നതിനുള്ള ശ്രമങ്ങളും ഗവേഷകര്‍ ആരംഭിച്ചു കഴിഞ്ഞു. പുതിയ തരം മരുന്നുകള്‍ തന്നെയാണ് ഇക്കാര്യത്തില്‍ ആശ്രയം. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആന്റിബയോട്ടിക് ഗവേഷണത്തിനു മരുന്നു നിര്‍മാണ കമ്പനികള്‍ കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ല. മേഖലയില്‍ നിലനില്‍ക്കുന്ന ശക്തമായ ചട്ടങ്ങളും കാര്യമായ സാമ്പത്തിക ലാഭമില്ലാത്തതുമാണു കാരണം. എന്നാല്‍ ഈ രീതിക്കു മാറ്റം വരുമെന്നാണു ഗവേഷകര്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW