Thursday, May 23, 2019 Last Updated 16 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 19 Nov 2018 05.26 PM

ദമ്മാം നവയുഗം നർമ്മവേദി ചിരിയരങ് പരിപാടി സംഘടിപ്പിച്ചു

uploads/news/2018/11/266068/Gulf191118b.jpg

ദമ്മാം: പ്രവാസജീവിതത്തിന്റെ പിരിമുറുക്കങ്ങൾ മറന്നു ചിരിയ്ക്കാൻ കിട്ടിയ അവസരം സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾ ആഘോഷമാക്കി.നവയുഗം സാംസ്ക്കാരികവേദി, നർമ്മവേദി, ദമ്മാം അബ്ദുള്ള ഫഹദ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് ചിരിയരങ് പരിപാടികൾ സംഘടിപ്പിച്ചത് .

ദമ്മാം റോസ് റെസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് ദമ്മാം മേഖല സെക്രെട്ടറി ശ്രീകുമാർ വെള്ളല്ലൂർ ഹാസ്യ സൂത്രധാരകരെ അരങ്ങിലേക്ക് ക്ഷണിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

സ്വാഗതഅവതരണം നടത്തിയ നവയുഗം കുടുംബവേദി സെക്രട്ടറി സുമി ശ്രീലാൽ മലയാളഹാസ്യത്തിന്റെ വിവിധ രൂപപരിണാമങ്ങൾ വിശദീകരിച്ചു .തുടർന്ന് ജൈസൺ, നഹാസ്, സക്കീർ ഹുസ്സൈൻ, ഷാജി മതിലകം തുടങ്ങിയവർ വിവിധ നർമ്മപരിപാടികൾ അവതരിപ്പിച്ചു.

മലയാള ഹാസ്യസാഹിത്യ കുലപതിയായ സഞ്ജയന്റെ രചന മുതൽ ന്യൂജെനറേഷൻ ഹാസ്യസാഹിത്യകാരുടെ എഴുത്തുകൾ വരെ പ്രേക്ഷകരുടെ മുന്നിൽ അവതരിയ്ക്കപ്പെട്ടു. ഗോപകുമാർ, നിസ്സാം കൊല്ലം, തമ്പാൻ നടരാജൻ, സുകുപിള്ള, റഷീദ്, ഷുഹാസ്, നാസിർ, സനൽ, സജീർ, ഏഞ്ചൽ, കുമാർ, ജോബി, അനീർ, സുജിത്, ബിനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 19 Nov 2018 05.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW