Saturday, June 08, 2019 Last Updated 7 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 19 Nov 2018 02.45 PM

നിങ്ങള്‍ക്കു ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ; 1194 വൃശ്ചികം

2018 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 15 വരെ
uploads/news/2018/11/266048/joythi191118a.jpg

ആദിത്യന്‍ തന്റെ ബന്ധുവായ കുജന് ആധിപത്യമുള്ള വൃശ്ചികം രാശിയിലൂടെ സഞ്ചരിക്കുന്ന മാസമാണിത്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് മാസം അനുകൂലമാണ്. ഈ വൃശ്ചികത്തിലെ പ്രത്യേക ഗ്രഹസ്ഥിതി രാശി ഗണിച്ചാല്‍ ശുഭബന്ധമുള്ള മുഹൂര്‍ത്തം കുറവാണ്. അതിന്‍ പ്രകാരം ഗണിച്ച മുഹൂര്‍ത്തങ്ങളാണ് ഇവിടെ ചേര്‍ക്കുന്നത്.

വൃശ്ചികം വാസ്തുപുരുഷന് ഉണര്‍ച്ചയുള്ള മാസമാണ്. വൃശ്ചികമാസം 8-ാം തീയതി (നവംബര്‍ 24-ന്) വാസ്തുപുരുഷന്‍ നിദ്രവിട്ടുണരും. അന്ന് പകല്‍ 11:15 മുതല്‍ 11:51 വരെ ഗൃഹാരംഭ പ്രവേശനങ്ങള്‍ക്ക് ഉത്തമമാണ്.

നവംബര്‍ 17 (വൃശ്ചികം 1, ശനി): പകല്‍ 2:25 വരെ ചതയം. തുടര്‍ന്ന് പൂരൂരുട്ടാതി. ഒപ്പം പകല്‍ 11:54 വരെ ശുക്ലപക്ഷ നവമി. തുടര്‍ന്ന് ദശമി. മാസത്തിലെ പൂരൂരുട്ടാതി, ശുക്ലപക്ഷ ദശമിശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുയോജ്യമല്ല. പകല്‍ 2:25 ന് ശേഷം പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ അപ്പോള്‍ മുതല്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. യാത്രകള്‍ നടത്തുന്നതിന് ദിനം ഉത്തമം.

നവംബര്‍ 18 (വൃശ്ചികം 2, ഞായര്‍): വൈകിട്ട് 4:30 വരെ പൂരൂരുട്ടാതി. തുടര്‍ന്ന് ഉത്രട്ടാതി. ഒപ്പം പകല്‍ 1:33 വരെ ശുക്ലപക്ഷദശമി. തുടര്‍ന്ന് ഏകാദശി. മാസത്തിലെ ശുക്ലപക്ഷ ഏകാദശി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. വൈകിട്ട് 4:30 വരെ പിണ്ഡനൂല്‍ ദോഷമുള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സല്‍സന്താനയോഗമുളള ദിവസമല്ല. സിസേറിയന്‍ പ്രസവം സാധിച്ചാല്‍ ഒഴിവാക്കുക.

നവംബര്‍ 19 (വൃശ്ചികം 3, തിങ്കള്‍): വൈകിട്ട് 5:24 വരെ ഉത്രട്ടാതി. തുടര്‍ന്ന് രേവതി. ഒപ്പം പകല്‍ 2:29 വരെ ശുക്ലപക്ഷ ഏകാദശി. തുടര്‍ന്ന് ദ്വാദശി. മാസത്തിലെ ഉത്രട്ടാതി, ശുക്ലപക്ഷ ദ്വാദശി ശ്രാദ്ധം, ഉത്രട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. ചോറൂണ്‍ പാടില്ല. വിവാഹനിശ്ചയം, എഗ്രിമെന്റുകളിലൊപ്പിടല്‍, ദീര്‍ഘദൂരയാത്രകള്‍, വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍ എന്നിവയാകാം. വൈദ്യസന്ദര്‍ശനം നടത്തി ചികിത്സ ആരംഭിക്കുന്നതിന് ദിനം ഉത്തമമാണ്.

നവംബര്‍ 20 (വൃശ്ചികം 4, ചൊവ്വ): വൈകിട്ട് 6:33 വരെ രേവതി. തുടര്‍ന്ന് അശ്വതി. ഒപ്പം പകല്‍ 2:40 വരെ ശുക്ലപക്ഷ ദ്വാദശി, ത്രയോദശി, മാസത്തിലെ രേവതി, ശുക്ലപക്ഷത്രയോദശിശ്രാദ്ധം, രേവതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ നടത്തുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധവും ദിവസത്തിനില്ല. വൈകിട്ട് 4:33 മുതല്‍ 8:33 വരെ ഗണ്ഡാന്തസന്ധി ദോഷമുണ്ട്. സല്‍സന്താനയോഗമുള്ള ദിനമല്ല.

നവംബര്‍ 21 (വൃശ്ചികം 5, ബുധന്‍): വൈകിട്ട് 6:30 വരെ അശ്വതി. തുടര്‍ന്ന് ഭരണി. ഒപ്പം പകല്‍ 2:06 വരെ ശുക്ലപക്ഷ ത്രയോദശി, ചതുര്‍ദ്ദശി, മാസത്തിലെ അശ്വതി, ശുക്ലപക്ഷ ചതുര്‍ദ്ദശി ശ്രാദ്ധം, അശ്വതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ഔഷധ സേവാരംഭം ആവാം. പണമിടപാടുകള്‍ നടത്തുന്നതിന് ദിനം ചേര്‍ന്നതാണ്.

നവംബര്‍ 22 (വൃശ്ചികം 6, വ്യാഴം): വൈകിട്ട് 5:50 വരെ ഭരണി. തുടര്‍ന്ന് കാര്‍ത്തിക. ഒപ്പം പകല്‍ 12:53 വരെ ശുക്ലപക്ഷ ചതുര്‍ദ്ദശി. തുടര്‍ന്ന് പൗര്‍ണ്ണമി. മാസത്തിലെ ഭരണി, പൗര്‍ണ്ണമി ശ്രാദ്ധം, ഭരണി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. തൃക്കാര്‍ത്തിക ദീപാരാധന ഇന്നാണ് ആചരിക്കേണ്ടത്. മംഗള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല.

നവംബര്‍ 23 (വൃശ്ചികം 7, വെള്ളി): വൈകിട്ട് 4:40 വരെ കാര്‍ത്തിക. തുടര്‍ന്ന് രോഹിണി. ഒപ്പം പകല്‍ 11:09 വരെ പൗര്‍ണ്ണമി. തുടര്‍ന്ന് കൃഷ്ണപക്ഷ പ്രഥമ. മാസത്തിലെ കാര്‍ത്തിക, കൃഷ്ണപക്ഷ പ്രഥമശ്രാദ്ധം, കാര്‍ത്തിക പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. വൈകിട്ട് 4:40 മുതല്‍ മൃത്യുയോഗമുണ്ട്. മംഗളകര്‍മ്മങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക, വസ്ത്രാഭരണങ്ങള്‍ വാങ്ങുക, ചികിത്സ ആരംഭിക്കുക എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല.

നവംബര്‍ 24 (വൃശ്ചികം 8, ശനി): പകല്‍ 3:09 വരെ രോഹിണി. തുടര്‍ന്ന് മകയിരം. ഒപ്പം കാലത്ത് 9.00 വരെ കൃഷ്ണപക്ഷ പ്രഥമ. മാസത്തിലെ രോഹിണി, കൃഷ്ണപക്ഷ ദ്വിതീയശ്രാദ്ധം, രോഹിണി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. വിവാഹനിശ്ചയം, ഗൃഹാരംഭ പ്രവേശനങ്ങള്‍, വസ്ത്രാഭരണം, വാഹനം, ഭൂമി ഇവ വാങ്ങല്‍, ഔഷധസേവ ആരംഭിക്കല്‍ എന്നിവയ്ക്ക് ദിനം ചേര്‍ന്നതാണ്.

നവംബര്‍ 25 (വൃശ്ചികം 9, ഞായര്‍): പകല്‍ 1:25 വരെ മകയിരം. തുടര്‍ന്ന് തിരുവാതിര. ഒപ്പം പുലര്‍ച്ചെ 6:37 വരെ കൃഷ്ണപക്ഷ ദ്വിതീയ. തുടര്‍ന്ന് തൃതീയ. മാസത്തിലെ മകയിരം, തിരുവാതിര, കൃഷ്ണപക്ഷ തൃതീയ ശ്രാദ്ധം, മകയിരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 1:25 വരെ ദിവസത്തിന് ശുഭബന്ധമുണ്ട്. ദീര്‍ഘകാലഫലം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമാണ്.

നവംബര്‍ 26 (വൃശ്ചികം 10, തിങ്കള്‍): പകല്‍ 11:36 വരെ തിരുവാതിര. തുടര്‍ന്ന് പുണര്‍തം. ഒപ്പം രാത്രി 1:34 വരെ കൃഷ്ണപക്ഷ ചതുര്‍ത്ഥി. മാസത്തിലെ പുണര്‍തം, കൃഷ്ണപക്ഷ ചതുര്‍ത്ഥിശ്രാദ്ധം, തിരുവാതിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 11:36 വരെ പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ആദ്യമായി വൈദ്യസന്ദര്‍ശനം നടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.

നവംബര്‍ 27 (വൃശ്ചികം 11, ചൊവ്വ): കാലത്ത് 9:49 വരെ പുണര്‍തം. തുടര്‍ന്ന് പൂയം. ഒപ്പം രാത്രി 11:08 വരെ കൃഷ്ണപക്ഷ പഞ്ചമി. മാസത്തിലെ പൂയം, കൃഷ്ണപക്ഷ പഞ്ചമി, പുണര്‍തം, പൂയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. എന്നാല്‍ പണമിടപാടുകള്‍, നടത്തുന്നതിനും, നിക്ഷേപങ്ങള്‍ക്കും ദിനം ചേര്‍ന്നതാണ്.

നവംബര്‍ 28 (വൃശ്ചികം 12, ബുധന്‍): കാലത്ത് 8:08 വരെ പൂയം. തുടര്‍ന്ന് ആയില്യം. ഒപ്പം രാത്രി 8:51 വരെ കൃഷ്ണപക്ഷ ഷഷ്ഠി. മാസത്തിലെ ആയില്യം, കൃഷ്ണപക്ഷ ഷഷ്ഠിശ്രാദ്ധം, ആയില്യം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ക്ക് അനുകൂലമായ ദിനമല്ല. ബിസിനസ്സ് ആരംഭിക്കുക, വൈദ്യസന്ദര്‍ശനം നടത്തി ചികിത്സ ആരംഭിക്കുക എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല. കാലത്ത് 8:08 മുതല്‍ പിണ്ഡനൂല്‍ ദോഷമുള്ളതിനാല്‍ അപ്പോള്‍ മുതല്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് പരിഹാരം വേണ്ടിവരും.

നവംബര്‍ 29 (വൃശ്ചികം 13, വ്യാഴം): പുലര്‍ച്ചെ 6:38 വരെ ആയില്യം. തുടര്‍ന്ന് മകം. ഒപ്പം വൈകിട്ട് 6:46 വരെ കൃഷ്ണപക്ഷ സപ്തമി. മാസത്തിലെ മകം, കൃഷ്ണപക്ഷ സപ്തമിശ്രാദ്ധം, മകം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. കാലത്ത് 8:38 വരെ ഗണ്ഡാന്തസന്ധിദോഷമുണ്ട്. തുടര്‍ന്നുള്ള സമയം ശുഭബന്ധമുള്ള ദിവസമാണ്. വിവിധങ്ങളായ മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. സല്‍സന്താനയോഗമുള്ള ദിനമാണ്.

നവംബര്‍ 30 (വൃശ്ചികം 14, വെള്ളി): രാത്രി 4:17 വരെ പൂരം. ഒപ്പം പകല്‍ 4.55 വരെ കൃഷ്ണപക്ഷ അഷ്ടമി. തുടര്‍ന്ന് നവമി. മാസത്തിലെ പൂരം, കൃഷ്ണപക്ഷ അഷ്ടമിശ്രാദ്ധം, പൂരം നക്ഷത്രം എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ഡിസംബര്‍ 1 (വൃശ്ചികം 15, ശനി): രാത്രി 3:30 വരെ ഉത്രം. ഒപ്പം പകല്‍ 3:19 വരെ കൃഷ്ണപക്ഷ നവമി. തുടര്‍ന്ന് ദശമി. മാസത്തിലെ ഉത്രം, കൃഷ്ണപക്ഷ നവമി, ദശമിശ്രാദ്ധം, ഉത്രം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദീര്‍ഘദൂരയാത്രകള്‍ ആരംഭിക്കുന്നതിന് ദിനം ഉത്തമമാണ്. ആദ്യമായി വൈദ്യസന്ദര്‍ശനം നടത്തി ചികിത്സ ആരംഭിക്കുന്നതിനും ദിനം അനുകൂലമാണ്. പണമിടപാടുകള്‍ നടത്തുക, ബിസിനസ്സ് ആരംഭിക്കുക എന്നതിനും ദിനം അനുകൂലമാണ്.

ഡിസംബര്‍ 2 (വൃശ്ചികം 16, ഞായര്‍): രാത്രി 3:00 വരെ അത്തം. ഒപ്പം പകല്‍ 2:00 വരെ കൃഷ്ണപക്ഷ ദശമി. തുടര്‍ന്ന് ഏകാദശി. മാസത്തിലെ അത്തം, കൃഷ്ണപക്ഷ ഏകാദശിശ്രാദ്ധം, അത്തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. യാത്രകള്‍, വിദ്യകള്‍ ആരംഭിക്കുക, വിവാഹനിശ്ചയം, വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍, ഗൃഹാരംഭ പ്രവേശനങ്ങള്‍, വാഹനം, ഭൂമി ഇവ വാങ്ങല്‍ എന്നിവയ്ക്ക് ദിനം അനുകൂലമാണ്. സല്‍സന്താനയോഗമുള്ള ദിനമാണ്.

ഡിസംബര്‍ 3 (വൃശ്ചികം 17, തിങ്കള്‍): രാത്രി 4:49 വരെ ചിത്തിര. ഒപ്പം പകല്‍ 12:59 വരെ കൃഷ്ണപക്ഷ ഏകാദശി. തുടര്‍ന്ന് ദ്വാദശി. മാസത്തിലെ ചിത്തിര, കൃഷ്ണപക്ഷ ദ്വാദശിശ്രാദ്ധം, ചിത്തിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. ചോറൂണ്‍ ഒഴികെയുള്ള ശുഭകര്‍മ്മങ്ങള്‍ക്ക് ദിനം അനുകൂലമാണ്. ഔഷധസേവ ആരംഭിക്കുന്നതിനും പണമിടപാടുകള്‍ക്കും ദിനം അനുകൂലം.

ഡിസംബര്‍ 4 (വൃശ്ചികം 18, ചൊവ്വ): രാത്രി 4:59 വരെ ചോതി. ഒപ്പം പകല്‍ 12:19 വരെ കൃഷ്ണപക്ഷ ദ്വാദശി. തുടര്‍ന്ന് ത്രയോദശി. മാസത്തിലെ ചോതി കൃഷ്ണപക്ഷ ത്രയോദശിശ്രാദ്ധം, ചോതിപിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. ദീര്‍ഘകാലഫലം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കുന്നതിന് ദിനം അനുകൂലമല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല.

ഡിസംബര്‍ 5 (വൃശ്ചികം 19, ബുധന്‍): രാത്രി 3:33 വരെ വിശാഖം. ഒപ്പം പകല്‍ 12:02 വരെ കൃഷ്ണപക്ഷ ത്രയോദശി. തുടര്‍ന്ന് ചതുര്‍ദ്ദശി. മാസത്തിലെ വിശാഖം, കൃഷ്ണപക്ഷ ചതര്‍ദ്ദശി ശ്രാദ്ധം, വിശാഖം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ഭൂമി വാങ്ങല്‍, വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍, ഔഷധസേവ ആരംഭിക്കല്‍ എന്നിവയ്ക്ക് ദിനം അനുകൂലമാണ്. സല്‍സന്താനയോഗമുള്ള ദിനമല്ല. സാധിച്ചാല്‍ സിസേറിയന്‍ പ്രസവങ്ങള്‍ ഒഴിവാക്കുക.

ഡിസംബര്‍ 6 (വൃശ്ചികം 20, വ്യാഴം): രാത്രി 4:35 വരെ അനിഴം. ഒപ്പം പകല്‍ 12:11 വരെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി. തുടര്‍ന്ന് അമാവാസി. മാസത്തിലെ അനിഴം, അമാവാസി ശ്രാദ്ധം, അനിഴം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. ഔഷധസേവ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല.

ഡിസംബര്‍ 7 (വൃശ്ചികം 21, വെള്ളി): രാത്രി പുലരുന്ന 6:06 വരെ തൃക്കേട്ട. ഒപ്പം പകല്‍ 17:50 വരെ അമാവാസി. തുടര്‍ന്ന് ശുക്ലപക്ഷ പ്രഥമ. മാസത്തിലെ തൃക്കേട്ട, ശുക്ലപക്ഷ പ്രഥമശ്രാദ്ധം, തൃക്കേട്ട പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. യാത്രകള്‍ നടത്തുന്നതിന് ഉത്തമം. വൈദ്യസന്ദര്‍ശനം നടത്തി ചികിത്സ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വയ്ക്കുന്നതിന് ദിനം ചേര്‍ന്നതല്ല.

ഡിസംബര്‍ 8 (വൃശ്ചികം 22, ശനി): ദിനം മുഴുവന്‍ മൂലം. ഒപ്പം പകല്‍ 1:59 വരെ ശുക്ലപക്ഷ പ്രഥമ. തുടര്‍ന്ന് ദ്വിതീയ. മാസത്തിലെ മൂലം, ശുക്ലപക്ഷ ദ്വിതീയശ്രാദ്ധം മൂലം ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. യാത്രകള്‍ നടത്തുക, പുതിയ വസ്ത്രാഭരണങ്ങള്‍ വാങ്ങുന്നതിനും, ഭൂമി, വാഹനം ഇവ വാങ്ങുന്നതിനും ദിനം അനുകൂലമല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവങ്ങള്‍ സാധിച്ചാല്‍ ഒഴിവാക്കുക. പണമിടപാടുകള്‍ക്കും ദിനം അനുകൂലമല്ല.

ഡിസംബര്‍ 9 (വൃശ്ചികം 23, ഞായര്‍): കാലത്ത് 8:07 വരെ മൂലം. തുടര്‍ന്ന് പൂരാടം. ഒപ്പം പകല്‍ 3:40 വരെ ശുക്ലപക്ഷ ദ്വിതീയ. തുടര്‍ന്ന് തൃതീയ. മാസത്തിലെ പൂരാടം ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. കാലത്ത് 8:07 മുതല്‍ പിണ്ഡനൂല്‍ദോഷമുണ്ട്. അപ്പോള്‍ മുതല്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സല്‍സന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവം സാധിച്ചാല്‍ ഒഴിവാക്കുക. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല.

ഡിസംബര്‍ 10 (വൃശ്ചികം 24, തിങ്കള്‍): പകല്‍ 10:36 വരെ പൂരാടം. തുടര്‍ന്ന് ഉത്രാടം. പകല്‍ 5:49 വരെ ശുക്ലപക്ഷ തൃതീയ. തുടര്‍ന്ന് ചതുര്‍ത്ഥി. മാസത്തിലെ ഉത്രാടം, ശുക്ലപക്ഷ തൃതീയ ശ്രാദ്ധം, പൂരാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പകല്‍ 10:36 വരെ പിണ്ഡനൂല്‍ദോഷമുണ്ട്. യാത്രകള്‍ നടത്തുന്നതിനും, ആദ്യമായി വൈദ്യസന്ദര്‍ശനം നടത്തി ചികിത്സ ആരംഭിക്കുന്നതിനും ദിനം അനുകൂലമല്ല.

ഡിസംബര്‍ 11 (വൃശ്ചികം 25, ചൊവ്വ): പകല്‍ 1:29 വരെ ഉത്രാടം. തുടര്‍ന്ന് തിരുവോണം. രാത്രി 8:21 വരെ ശുക്ലപക്ഷ ചതുര്‍ത്ഥി. തുടര്‍ന്ന് പഞ്ചമി. മാസത്തിലെ തിരുവോണം, ശുക്ലപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം, ഉത്രാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസം മംഗളകര്‍മ്മങ്ങള്‍ക്ക് ചേര്‍ന്നതല്ല. എന്നാല്‍ പണമിടപാടുകള്‍ നടത്തുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും ദിനം അനുകൂലമാണ്. വൈദ്യസന്ദര്‍ശനം നടത്തി ചികിത്സ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതാണ്.

ഡിസംബര്‍ 12 (വൃശ്ചികം 26, ബുധന്‍): പകല്‍ 4:35 വരെ തിരുവോണം. തുടര്‍ന്ന് അവിട്ടം. ഒപ്പം രാത്രി 11:05 വരെ ശുക്ലപക്ഷപഞ്ചമി. തുടര്‍ന്ന് ഷഷ്ഠി. മാസത്തിലെ ശുക്ലപക്ഷ പഞ്ചമി ശ്രാദ്ധം, തിരുവോണം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ഉത്തമമാണ്. ഗൃഹനിര്‍മ്മാണത്തിലെ ഇലക്ട്രിക് ജോലികള്‍ ആരംഭിക്കുക, ഭൂമിയില്‍ ചുറ്റുമതില്‍ കെട്ടുക എന്നിവയ്ക്ക് ദിനം ഉത്തമം.

ഡിസംബര്‍ 13 (വൃശ്ചികം 27, വ്യാഴം): വൈകിട്ട് 7:44 വരെ അവിട്ടം. തുടര്‍ന്ന് ചതയം. രാത്രി 1:48 വരെ ഷഷ്ഠി. തുടര്‍ന്ന് സപ്തമി. മാസത്തിലെ അവിട്ടം, ശുക്ലപക്ഷ ഷഷ്ഠിശ്രാദ്ധം, അവിട്ടം
പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന്റെ പകല്‍ ശുഭബന്ധം ഉള്ളതാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ഉത്തമം. സല്‍സന്താനയോഗമുള്ള ദിവസമാണ്. യാത്രകള്‍ നടത്തുന്നതിനും ദിനം ഉത്തമം. സല്‍സന്താനയോഗമുള്ള ദിവസമാണ്. യാത്രകള്‍ നടത്തുന്നതിനും ദിനം ഉത്തമം.

ഡിസംബര്‍ 14 (വൃശ്ചികം 28, വെള്ളി): രാത്രി 10:42 വരെ ചതയം. തുടര്‍ന്ന് പൂരൂരുട്ടാതി. രാത്രി 4:15 വരെ സപ്തമി. തുടര്‍ന്ന് അഷ്ടമി. മാസത്തിലെ ചതയം, ശുക്ലപക്ഷ സപ്തമി ശ്രാദ്ധം, ചതയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. ദീര്‍ഘകാല ഫലം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും ദിനം ചേര്‍ന്നതാണ്. ബിസിനസ്സ് ആരംഭിക്കുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും ദിനം അനുകൂലം.

ഡിസംബര്‍ 15 (വൃശ്ചികം 29, ശനി): രാത്രി 1:13 വരെ പൂരൂരുട്ടാതി. തുടര്‍ന്ന് ഉത്രട്ടാതി. രാത്രി പുലരുന്ന 6:12 വരെ ശുക്ലപക്ഷ അഷ്ടമി. മാസത്തിലെ ശുക്ലപക്ഷ അഷ്ടമി ശ്രാദ്ധം, പൂരൂരുട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തുക. എഗ്രിമെന്റുകളിലൊപ്പിടുക എന്നിവയ്ക്കും ദിനം ചേര്‍ന്നതാണ്.

** ** **
അശ്വതി: നവംബര്‍ 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഭരണി : നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

കാര്‍ത്തിക: നവംബര്‍ 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

രോഹിണി: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 2.29- ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

മകയിരം: നവംബര്‍ 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും 25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തിരുവാതിര: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പുണര്‍തം: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂയം: നവംബര്‍ 25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ആയില്യം: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24- ന് പകല്‍ 07.10 മുതല്‍ 08.00 വരെയും ഡിസംബര്‍ 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

മകം: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരം: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രം: നവംബര്‍ 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും 25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

അത്തം: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചിത്തിര: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാ
ം.

ചോതി: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും 25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

വിശാഖം: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും 25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

അനിഴം: നവംബര്‍ 25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തൃക്കേട്ട: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

മൂലം: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും 25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരാടം: നവംബര്‍ 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും 25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വ
രെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രാടം: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോ
ഗിക്കാം.

തിരുവോണം: നവംബര്‍ 1.25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

അവിട്ടം: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും 2 ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചതയം: നവംബര്‍ 19-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരൂരുട്ടാതി: നവംബര്‍ 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും 25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രട്ടാതി: നവംബര്‍ 24-ന് പകല്‍ 07.10 മുതല്‍ 08.00 വരെയും 25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 3-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

രേവതി: നവംബര്‍ 25-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും 29-ന് പകല്‍ 07.10 മുതല്‍ 07.50 വരെയും ഡിസംബര്‍ 2-ന് പകല്‍ 01.40 മുതല്‍ 02.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

വി. സജീവ് ശാസ്താരം
ഫോണ്‍: 9656377700

Ads by Google
Ads by Google
Loading...
TRENDING NOW