Monday, November 19, 2018 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 19 Nov 2018 01.28 PM

എയർബസ്സിന്റെ ബിസ്‌ലാബ് ആക്സിലേറ്റർ പദ്ധതി ഇന്നവേഷൻ സെന്റർ കേരളത്തിൽ

airbus bizlab accelerator innovation centre to come up in thiruvananthapuram

എയ്‌റോസ്‌പേസ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷനുമായി ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ എയർബസ് ധാരണാപത്രം ഒപ്പുവച്ചു. എയർബസ്സിന്റെ ബിസ്‌ലാബ് ആക്‌സിലറേറ്റർ പദ്ധതിയുടെ ഇന്നവേഷൻ സെന്ററാണ് തിരുവനന്തപുരത്ത് ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സ്റ്റാർട്ടപ്പ് മിഷൻ സി. ഇ. ഒ ഡോ. സജി ഗോപിനാഥും എയർബസ് ഇന്ത്യ ദക്ഷിണേഷ്യ മേധാവി ആനന്ദ് ഇ. സ്റ്റാൻലിയും ധാരണാപത്രം ഒപ്പുവച്ചത്.

റിപ്പോർട്ട് അനുസരിച്ച് ഇത് എയർബസ്സിന്റെ ബെംഗളൂരു സെന്ററിന് കീഴിലാവും പ്രവർത്തിക്കുക. ലോകത്തിലെ നാലു ബിസ്‌ലാബുകളിൽ ഒന്നാണ് ബെംഗളൂരുവിൽ പ്രവർത്തിക്കുന്നത്. മറ്റു ലാബുകൾ ഫ്രാൻസിലെ ടുളൂസ്, സ്‌പെയിനിലെ മാഡ്രിഡ്, ജർമനിയിലെ ഹാംബർഗ് എന്നിവിടങ്ങളിലാണുള്ളത്. ബിസ്‌ലാബിൽ ആറു മാസത്തെ പരിശീലനം തിരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് നൽകും. എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലയിലെ വിദഗ്ധരെയുൾപ്പെടുത്തി ശിൽപശാലകളും പരിശീലനങ്ങളും സംഘടിപ്പിക്കും.

Ads by Google
Monday 19 Nov 2018 01.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW