Friday, July 19, 2019 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 19 Nov 2018 12.43 PM

കേരളത്തിൽ സംഘപരിവാറിന്റെ പ്രവർത്തനം മതസൗഹാർദം തകർക്കാനുള്ള നീക്കമെന്ന് ജിദ്ദ നവോദയ സാംസ്‌കാരിക വേദി .

uploads/news/2018/11/266018/Gulf191118a.jpg

ജിദ്ദ:ശബരിമലയുടെ പേരിൽ കേരളത്തിന്റെ നവോഥാന മൂല്യങ്ങളും മതസൗഹാർദ്ദവും തകർക്കാനും അതുവഴി കേരളത്തിലാകമാനം കലാപമഴിച്ചുവിടാനുമുള്ള സംഘപരിവാർ നിക്കളെ തിരിച്ചറിയണമെന്നും ജനാധിപത്യ രീതിയിൽ പ്രതിരോധിക്കണമെന്നും നവോദയ ജിദ്ദ അനക്കിഷ് ഏരിയ സമ്മേളനം ആഹ്വാനം ചെയ്തു. വിശ്വാസികളുടെ പേരിൽ കലാപമുണ്ടാക്കി ആ കലാപങ്ങളെ തങ്ങൾക്ക് വീണുകിട്ടിയ സുവർണ്ണാവസരമാക്കി മുതലെടുക്കാനുള്ള നീക്കങ്ങളെ കരുതലോടെ പ്രതിരോധങ്ങൾ തീർത്തു ചെറുത്തു തോൽപിക്കണം.

സംഘപരിവാര അജണ്ടകൾക്ക് പിറകെ പോകുന്ന കോൺഗ്രസാകട്ടെ അറിഞ്ഞുകൊണ്ടുതന്നെ ഇതിനെല്ലാം കൂട്ടുനിൽക്കുകയാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വാതിലുകൾ ഓരോന്നായി കൊട്ടിയടക്കപ്പെടുകയും പഴഞ്ചൻ വിശ്വാസങ്ങളുടെ ഇരുൾമുറികളിൽ ചടഞ്ഞിരുന്ന് സ്ത്രീ വിരുദ്ധ ആശയങ്ങളുടെ കരുക്കൾ എണ്ണി നാൾ കഴിക്കുന്ന ഈ ദുഷ്ടശ്ശക്തികളെ ജനസമക്ഷം തുറന്നുകാട്ടേണ്ടത് ഇന്നിന്റെ ഉത്തരവാദിത്തമാണ്. ഭരണഘടനയും അത് വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയും തുല്യതയും ഇല്ലാതാക്കാൻ നടത്തുന്ന ശക്തികൾക്കെതിരെ കേരളത്തിലെ ഇടതുപക്ഷജനാധിപത്യ മുന്നണി സ്വീകരിക്കുന്ന എല്ലാ ശ്രമങ്ങൾക്കും സമ്മേളനം പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി .

സമ്മേളനം ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി വി.കെ.റൗഫ് ഉദ്ഘാടനം ചെയ്തു .ഷിനു കെ.എച്ച്.പന്തളം .ശ്രീകുമാർ മാവേലിക്കര, ഗഫൂർ മമ്പുറം തുടങ്ങിയവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജലീൽ ഉച്ചാരക്കടവ് , ഗഫൂർ മമ്പുറം എന്നിവരടങ്ങിയ പ്രസിഡീയം: സമ്മേളന നടപടികൾ നിയന്ത്രിച്ചു, ഖലീൽ പട്ടിക്കാട് പ്രേമ് കുമാർ വട്ടപ്പൊയിൽ , ഖാദർ ,അഫ്സൽ വയലശ്ശേരി തുടങ്ങിയവർ വിവിധ പ്രേമ യ ങ്ങ ൾ അവതരിപ്പിച്ചു, മുജീബ് കോൽക്കാട്ടിൽ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

പുതിയ കമ്മറ്റിയുടെ പാനൽ സി.എം .അബ്ദുൾ റഹ്മാൻ പാണ്ടിക്കാട് അവതരിപ്പിച്ചു, പുതിയ ഭാരവാഹികളായി മുസാഫർ പാണക്കാട് (പ്രസിഡന്റ്) പ്രേമ് കുമാർ വട്ടപ്പോയിൽ , അലി ഒമാനൂർ, (വൈസ് പ്രസിഡന്റ മാർ) ഷിനു. കെ.എച്ച്.പന്തളം (സെക്രട്ടറി), സുനിൽ കുമാർ തൃശ്ശൂർ, മുജീബ് കോൽക്കാട്ടിൽ (ജോയിന്റെ സെക്രട്ടറിമാർ ) നസീർ അരിമ്പ്ര (ട്രഷറർ) മുസ്തഫ ടി.കെ. (ജീവകാരുണ്യ കൺവീനർ ) മുജീബ് കോൽക്കാട്ടിൽ ( യുവജന വേദി കൺവീനർ) മുജീബ് കൊല്ലം ( കുടുംബ വേദി കൺവീനർ ) എന്നിവരടങ്ങിയ 21 അംഗ ഏര്യാ കമ്മറ്റിയെ തെരഞ്ഞെടുത്തു. ഫിറോസ് മുഴപ്പിലങ്ങാട്, കിസ്മത്ത് മമ്പാട്, ആസിഫ് കരിവാറ്റ, കെ.കെ.സുരേഷ്, ബഷീർ മമ്പാട് . തുടങ്ങിയവർ സംസാരിച്ചു, മുസാഫർ പാണക്കാട് സ്വാഗതവും , ഷിനു. കെ.എച്ച് പന്തളം നന്ദിയും പറഞ്ഞു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 19 Nov 2018 12.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW