Monday, April 22, 2019 Last Updated 2 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 19 Nov 2018 09.02 AM

സ്വവര്‍ഗ്ഗ വിവാഹ ദമ്പതികളുടെ വാര്‍ത്ത ചെയ്യാന്‍ നിരസിച്ചു: ഒടുവില്‍ പ്രമുഖ വെഡ്ഡിങ്ങ് മാഗസീനെ കാത്തിരുന്ന ദുരന്തം ഇതാണ്

Australia Wedding Magazine, Same-Sex Couples

സിഡ്‌നി: സ്വവര്‍ഗ്ഗ വിവാഹ ദമ്പതികളുടെ വാര്‍ത്ത ചെയ്യാന്‍ നിരസിച്ച പ്രമുഖ വിവാഹ മാഗസീന്‍ ഒടുവില്‍ പൂട്ടി. പരസ്യദാതാക്കളുടെ കടുത്ത ഉപരോധത്തെ തുടര്‍ന്നാണ് മാഗസീന് ഒടുവില്‍ അടച്ചുപൂട്ടേണ്ടി വന്നത്. ഓസ്‌ട്രേലിയയിലെ പ്രമുഖ മാഗസീന്‍ ആണ് രാജ്യത്തെ വിവാഹനിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം സ്വവര്‍ഗ്ഗ വിവാഹ ദമ്പതികളുടെ ഫോട്ടോ പോലും പ്രസീദ്ധീകരിക്കാന്‍ തയാറാകത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ അടച്ചുപൂട്ടേണ്ടി വന്നത്.

സാമൂഹ്യ, രാഷ്ട്രീയ, നിയമ യുദ്ധം ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് ഗേസ്വവര്‍ഗ്ഗ വിവാഹിതാരയ ദമ്പതികളെക്കുറിച്ച് ഫീച്ചര്‍ ചെയ്യാതിരുന്നതെന്ന് ക്രിസ്റ്റിയന്‍ മാഗസീന്റെ സ്ഥാപകരായ ലൂക്കും കാര്‍ല ബാരലും വ്യക്തമാക്കി. തങ്ങളുടെ നിലപാടിനെതിരെ ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തുകയും അവരുടെ പക്ഷം പിടിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തുവെന്ന് സ്ഥാപകരായ ദമ്പതികളുടെ ഫെയര്‍വല്‍ ബ്ലോഗില്‍ പറഞ്ഞു.

തങ്ങളുടെ വ്യക്തമായ നിലപാടിന്റെ ഫലമായി പരസ്യദാതാക്കള്‍ തങ്ങള്‍ക്ക് നല്‍കിവന്നിരുന്ന സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചതായും തുടര്‍ന്ന് സാമ്പത്തികമായി ഞെരുക്കത്തെതുടര്‍ന്ന് ഈയൊരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്ന് സ്ഥാപകര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ എംപി വിവാഹനിയമം മാറ്റുന്നതിനാനുകൂലമായി വോട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുന്നതിനായി രാജ്യത്ത് അഭിപ്രായസര്‍വേ നടത്തുകയും 80 ശതമാനം പേര്‍ പോളിങ് രേഖപ്പെടുത്തിയ സര്‍വേയില്‍ 62 ശതമാനം സ്വവര്‍ഗ്ഗ വിവാഹത്തിനു അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.

Ads by Google
Monday 19 Nov 2018 09.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW