Monday, April 22, 2019 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 18 Nov 2018 08.14 PM

'ഗജിനി' സിനിമയിലെ സഞ്ജയ് രാമസാമിയെ ഓര്‍മ്മയുണ്ടോ? എങ്കിലിതാ അതുപോലൊരാള്‍ ജീവിച്ചിരിപ്പുണ്ട്, ഏവരെയും അമ്പരപ്പിച്ചുകൊണ്ടുള്ള ഒരു ജീവിതം!

Accident,  Notebook boy

തായ്‌പേയ് : 'ഗജിനി' എന്ന തമിഴ് സിനിമയിലെ സഞ്ജയ് രാമസാമി ഒരു നൊമ്പരമായ കഥാപാത്രമായിരുന്നു. എന്നാല്‍ ഇതുപോലൊരു വ്യക്തി ജീവിച്ചിരിപ്പുണ്ട്. ഒന്‍പത് വര്‍ഷം മുന്‍പ് നടന്ന അപകടത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ട ഇരുപത്താറുകാരനായ ചെന്‍ ഹോങ് ഷിയാണ് ഈ വ്യക്തി. അപകടത്തില്‍ ചെനിന് തന്റെ ഓര്‍മകള്‍ നഷ്ടമാവുകയായിരുന്നു. വളരെ ചുരുങ്ങിയ സമയം മാത്രമേ ഓര്‍മ നില്‍ക്കുകയുള്ളു. അതിനാല്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ ഒരു ചെറിയ നോട്ട് ബുക്കില്‍ കുറിച്ച് വെക്കുകയാണ് ചെനിന്റെ പതിവ്.

അപകടത്തില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ ചെനിന്റെ ഓര്‍മ്മകളെ ക്രമീകരിക്കുന്ന മസ്തിഷ്‌ക ഭാഗത്തിന് ക്ഷതമേറ്റിരുന്നു. ക്ഷതമേറ്റതിനെ തുടര്‍ന്ന് ഈ മസ്തിഷ്‌ക ഭാഗത്തിന്റെ കുറെ ഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ചെന്‍ തനിക്ക് പ്രധാന വിവരങ്ങള്‍ എഴുതി വെക്കാന്‍ തുടങ്ങിയത്. ചെന്നിനെ നാട്ടുകാര്‍ 'നോട്ട്ബുക്ക് ബോയ്' എന്നാണ് വിളിക്കുന്നത്. ഒരിക്കല്‍ ചെനിന്റെ നോട്ട് ബുക്ക് നഷ്ടമായതിനെ തുടര്‍ന്ന് ചെന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് ചെനിന്റെ അച്ഛന്‍ പുസ്തകം കണ്ടെത്തിക്കൊടുത്തതും ചെന്‍ നോട്ട്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Accident,  Notebook boy

നോട്ട്ബുക്കില്‍ കുറിച്ച വിവരങ്ങളുടെ സഹായത്താല്‍ നഷ്ടമായ ഒരു ഫോണ്‍ ചെന്‍ കണ്ടെത്തിയിരുന്നു. മസ്തിഷ്‌കത്തിന്റെ ഭൂരിഭാഗം നഷ്ടമായ ഒരാള്‍ക്ക് ചെയ്യാവുന്നതിലുപരി ചെന്‍ ചെയ്യുന്നുണ്ടെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍ ലിന്‍ മിങ്‌ടെങ് പറയുന്നത്. വിവരങ്ങള്‍ സ്വീകരിക്കുവാനും ക്രമീകരിക്കുവാനും ചെനിന് അസാധ്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറുപത്തിയഞ്ചുകാരിയായ രണ്ടാനമ്മ വാങ് മിയാവോ ക്യോങ്ങിനൊപ്പമാണ് ചെന്‍ താമസിക്കുന്നത്. അച്ഛന്റെ മരണശേഷം ഭിന്നശേഷിയുള്ളവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ധനസഹായത്തുക ആശ്രയിച്ചാണ് ഇവര്‍ ജീവിക്കുന്നത്. വീട്ടില്‍ ചെറിയ കൃഷിയുമുണ്ട്. കൃഷി വിളകള്‍ അയല്‍ക്കാര്‍ക്ക് നല്‍കി പകരം അവശ്യ വസ്തുക്കള്‍ അവരില്‍ നിന്ന് വാങ്ങുകയും ചെയ്യുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW