Saturday, February 09, 2019 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 18 Nov 2018 07.56 PM

20 മാസം മാത്രം പ്രായമുള്ളപ്പോള്‍ അച്ഛന്റെ കരള്‍ പകുത്തെടുത്തു: ഇരുപതാം വാര്‍ഷികത്തില്‍ ആ മകന്‍ ഡോക്ടറാകാന്‍ ഒരുങ്ങുന്നു

Liver Transplant,  Doctor

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആദ്യമായി വിജയകരമായ കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നത് സഞ്ജയ് കന്ദസ്വാമി എന്ന കുഞ്ഞു ശരീരത്തിലായിരുന്നു. ശിശുക്കളില്‍ മാത്രം കണ്ടുവന്നിരുന്ന കരള്‍ രോഗം സഞ്ജയിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ഡോക്ടര്‍മാരും ആശങ്കാകുലരായിരുന്നു. എന്നാല്‍ വിധി സഞ്ജയിന് അനുകൂലമായിരുന്നു.

അന്ന് ശസ്ത്രക്രിയ കഴിഞ്ഞ സഞ്ജയിന്റെ ഇപ്പോഴത്തെ ജീവിതം ആര്‍ക്കും മാതൃകയാണ്. സാധാരണ കുഞ്ഞുങ്ങളെപ്പോലെയുള്ള ഒരു കുട്ടിക്കാലമായിരുന്നില്ല സഞ്ജയുടേത്. കരളിന് അസുഖം ബാധിച്ച് ദുരിതമായിരുന്നു അന്നത്തെ നാളുകള്‍. ഇരുപത് മാസം പ്രായമുള്ളപ്പോഴാണ് സഞ്ജയിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. അച്ഛന്റെ കരളാണ് അന്ന് സഞ്ജയിന് പകുത്ത് നല്‍കിയത്. ഇരുപത്തൊന്ന് വയസ്സുണ്ട് ഇപ്പോള്‍ സഞ്ജയ്ക്ക്. കരള്‍മാറ്റ ശസ്ത്രക്രിയയുടെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ ഡോക്ടറാകാനൊരുങ്ങുകയാണ് സഞ്ജയ് കന്ദസ്വാമി.

ഓരോ വര്‍ഷവും രണ്ട് ലക്ഷത്തിലധികം പേരാണ് കരള്‍ രോഗം ബാധിച്ച് മരിക്കുന്നതെന്ന് ഡല്‍ഹി അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രീതാ റെഡ്ഡി പറയുന്നു. അപ്പോളോ ആശുപത്രിയുടെ ഇരുപത് വര്‍ഷത്തെ ചികിത്സാ സേവനത്തിനിടയില്‍ 50 രാജ്യങ്ങളില്‍ നിന്നായി 3200 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്ന് അപ്പോളോ ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടറും സീനിയര്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റുമായ ഡോക്ടര്‍ അനുപം സിബല്‍ പറയുന്നു. ഇവയില്‍ 302 പേര്‍ കുട്ടികളായിരുന്നു.

അവയവ ദാനത്തിലൂടെയും അവയവങ്ങള്‍ മാറ്റി വയ്ക്കുന്നതിലും ഇനിയും ധാരാളം മാറ്റങ്ങള്‍ സമൂഹത്തിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷം തോറും 1800 കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. ഓരോ വര്‍ഷവും പത്ത് ലക്ഷം പേര്‍ക്കെങ്കിലും കരള്‍ രോഗം സ്ഥിരീകരിക്കുന്നതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW