Monday, June 24, 2019 Last Updated 32 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 16 Nov 2018 02.16 PM

ശാസ്താവിന്റെ സന്നിധിയില്‍...

''മഹാ ദര്‍ശനത്തിന് പോകുന്നവര്‍ നിര്‍ബന്ധമായും നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതമെടുക്കുന്നതാണ് ഉത്തമം. സാധാരണ ഗ്രാമക്ഷേത്രങ്ങളില്‍ പോകുന്ന ഭാവേന ശാസ്തൃസന്നിധിയിലെത്താന്‍ പാടില്ലാത്തതാകുന്നു. കാലാതിവര്‍ത്തിയായ ശാസ്തൃഭാവത്തെ വണങ്ങുന്നവര്‍ കാലസ്ഥിതി ഗൗരവം ഉള്‍ക്കൊള്ളുന്നവരായിരിക്കണം...''
uploads/news/2018/11/265314/joythi161118.jpg

ഈ വരുന്ന നവംബര്‍ 17-ാം തീയതി മുതല്‍ വീണ്ടുമൊരു വൃശ്ചിക വ്രതക്കാലംകൂടി വന്നുചേരുകയാണ്. ഭൂതനാഥനായ ശ്രീ ധര്‍മ്മശാസ്താവിന്റെ ദര്‍ശനത്തിനായി വ്രതമെടുത്ത് മാലയുമിട്ട് ഭക്തിപൂര്‍വ്വം തീര്‍ത്ഥയാത്ര നടത്തുന്ന കാലം. പുതിയ വ്രതകാലത്ത് സര്‍വ്വതോമുഖമായ ദര്‍ശനപുണ്യം നേടുന്നതിന് ശ്രമിക്കുന്ന ഓരോ തീര്‍ത്ഥാടകനും തന്റെ ആരാധനാ മൂര്‍ത്തിയെ സംബന്ധിക്കുന്ന ആദ്ധ്യാത്മിക തത്ത്വങ്ങളും ഭാവങ്ങളുമെല്ലാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

ശാസ്ത്രമെന്നാല്‍ എന്താണ്? വാസ്തവത്തില്‍ ശാസിച്ചു ചൊല്ലുന്നതിനെ ശാസ്ത്രമെന്ന് പറയാം. ''ശാസിത്വേന വദിതഃ ഇതി ശാസ്ത്ര ശബ്ദ പ്രസൂചിത.'' ശാസിച്ചു ചൊല്ലുക എന്നതിന്റെ അര്‍ത്ഥം ചിന്തിക്കുക- സാധാരണയായി നാം ശാസിച്ചു ചൊല്ലുക എന്ന് പറഞ്ഞാല്‍ വഴക്കു പറയുക എന്നാണ് കരുതുക. പക്ഷേ, ശാസിക്കുക എന്നതിന്റെ അര്‍ത്ഥം അതു മാത്രമല്ല; പഠിപ്പിക്കുക, നിയന്ത്രിക്കുക എന്നെല്ലാം ആ മൂര്‍ത്തീഭാവത്തിന്റെ ധര്‍മ്മത്തെക്കുറിച്ച് പുരോഹിതന്മാര്‍ പറഞ്ഞിരുന്നു.

ശാസിതാവ് എന്നാല്‍ പഠിപ്പിക്കുന്ന ആള്‍. അതായത് പ്രപഞ്ചഗുരു എന്ന സങ്കല്‍പ്പം തന്നെയാണ് വരിക. തഥാഗത ശാസിതാവ് എന്ന സങ്കല്‍പ്പം പ്രപഞ്ചത്തെ പഠിപ്പിക്കുന്ന മഹാഗുരു എന്ന അര്‍ത്ഥത്തില്‍ മനസ്സിലാക്കപ്പെടേണ്ടതാണ്.

പില്‍ക്കാലത്ത് ബുദ്ധമതം ക്ഷയിക്കുകയും ആദ്യ ഹിന്ദുത്വം വ്യാപകമാവുകയും ചെയ്തപ്പോഴും പ്രാചീന ദേവതാ സങ്കല്‍പ്പങ്ങളും ആരാധനാ രീതികളും ചില സമ്പ്രദായ വ്യത്യാസങ്ങളോടെ തുടരുകയാണ് ഉണ്ടായത്. ഇതില്‍ ചില ഭാവവ്യതിയാനങ്ങള്‍ ഉണ്ടാകുന്നതിന് പിന്നീട് ഇടവന്നു. തഥാഗത ശാസിതാവ് എന്ന ബൗദ്ധതാന്ത്രികഭാവം പിന്നീട് ധര്‍മ്മശാസ്താവെന്ന ആരാധനാ മൂര്‍ത്തീഭാവം കൈക്കൊണ്ടു. ധര്‍മ്മശാസ്താവ് എന്ന സങ്കല്‍പ്പത്തിലേക്കുള്ള ശാസിതാവിന്റെ ഭാവസമന്വയം ദീര്‍ഘകാലം കൊണ്ടു സംഭവിച്ചതാണ്.

uploads/news/2018/11/265314/joythi161118b.jpg

ധര്‍മ്മത്തെ ശാസിക്കുന്ന ഭഗവാന്‍ ഇന്ന് ലോകമാകെ ആരാധിക്കപ്പെടുന്ന വിശ്വശാസ്താവെന്ന മഹാദേവനായി അറിയപ്പെടുന്നു. ടിബറ്റന്‍ ബുദ്ധമത സങ്കല്‍പ്പത്തില്‍ വിശ്വമഹാ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയ തിരോധാനങ്ങള്‍ നിര്‍വ്വഹിച്ചുപോരുന്ന മഹാ സങ്കല്‍പ്പമാണ് ശാസിതാവ്.

ധര്‍മ്മശാസ്താവെന്ന സങ്കല്‍പ്പം കാലസ്വരൂപമാണ്. കാലകാലങ്ങളുടെ അധിപനാണ് ശാസ്തൃസങ്കല്‍പ്പം. കാലചക്രത്തിന്റെ അധിപനാണ് ശാസ്താവ്. മഹാകാലമാകുന്ന പ്രവാഹമാണ് ഈ സങ്കല്‍പ്പം. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ വളര്‍ന്നു വികസിച്ച ഈ മഹാപ്രപഞ്ചവും അതിലെ ''മില്‍ക്കി വേ'' എന്ന ഗാലക്‌സിയും അതിലെ സൗരയൂഥവും അതിലെ ഭൂമിയും അവിടെയുള്ള മനുഷ്യനും അവന്റെ ജ്ഞാനലബ്ധിയും വരെ എത്തിനില്‍ക്കുന്നത് ഒരു പൂര്‍വ്വനിശ്ചിതമായ പ്രതിഭാസമാസമാണെങ്കില്‍ അതിനെ നയിച്ചു നിയന്ത്രിക്കുന്ന മഹാ ബോധം തന്നെയാണ് കാലചക്രവും അതിന്റെ ആധിപത്യമുള്‍ക്കൊള്ളുന്ന ശാസ്തൃസങ്കല്‍പ്പവുമെന്ന് വരുന്നു.

അതായത് എല്ലാമുള്‍ക്കൊള്ളുന്ന എല്ലാം നിശ്ചയിക്കുന്ന എന്തും നടത്തുന്ന എല്ലാമറിയുന്ന മഹാ ചൈതന്യമാണ് ശാസ്താവ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ബൗദ്ധതാന്ത്രിക വ്യവസ്ഥയിലും പിന്നീട് സനാതന ഭാരതീയ സങ്കല്‍പ്പത്തിലും ഒന്നുപോലെ പ്രശോഭിച്ച മറ്റൊരു മൂര്‍ത്തീ ഭാവം വേറെയില്ല. അതിനാല്‍ തന്നെ ഭാരതത്തില്‍ ഇതേവരെ ഉണ്ടായിട്ടുള്ള ദേവതാ സങ്കല്‍പ്പങ്ങളില്‍ അസാധാരണവും അതുല്യവുമായ ഒരു ഭാവമാണ് ശാസ്താവ് എന്ന മൂര്‍ത്തീഭാവം.

അനവധി സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ടിബറ്റില്‍ ഉത്ഭവിച്ച ബൗദ്ധതാന്ത്രിക സങ്കല്‍പ്പത്തിലൂടെ കടന്നുവന്ന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പിന്നീട് ആധുനിക ആത്യന്തിക സനാതന ഭാവവുമായി ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന ശാസ്താവ് എന്ന മഹാഭാവം പ്രപഞ്ചഗുരു, നിയന്ത്രിതാവ്, രക്ഷിതാവ് എന്നീ ഭാവങ്ങളില്‍ സമഗ്രമായി പരിശോഭിക്കുന്നു.

അതിനാല്‍ തന്നെ നിതാന്ത ജാഗ്രതയോടെ ശാസ്താവിനെ ആരാധിക്കുന്നവര്‍ക്ക് അത്യപൂര്‍വ്വമായ ഗുണങ്ങളും നേട്ടങ്ങളും തന്നെ വന്നുചേരുന്നതാണ്. ആ ശാസ്തൃ ഉപാസനയുടെ പ്രധാനഭാവങ്ങള്‍ എങ്ങനെയെല്ലാമെന്ന് നോക്കാം.

uploads/news/2018/11/265314/joythi161118a.jpg

മഹാദര്‍ശനത്തിന് പോകുന്നവര്‍ നിര്‍ബന്ധമായും നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതമെടുക്കുന്നതാണ് ഉത്തമം. സാധാരണ ഗ്രാമക്ഷേത്രങ്ങളില്‍ പോകുന്ന ഭാവേന ശാസ്തൃസന്നിധിയിലെത്താന്‍ പാടില്ലാത്തതാകുന്നു. കാലാതിവര്‍ത്തിയായ ശാസ്തൃഭാവത്തെ വണങ്ങുന്നവര്‍ കാലസ്ഥിതി ഗൗരവം ഉള്‍ക്കൊള്ളുന്നവരായിരിക്കണം.

നാല്‍പ്പത്തിയൊന്ന് ദിനം ബ്രഹ്മചര്യം, ആഹാരശുദ്ധി, മനഃശുദ്ധി, സത്യനിഷ്ഠ, ശാന്തത, ലോഭങ്ങള്‍ക്ക് അടിപെടാതിരിക്കല്‍, വിനോദങ്ങള്‍ ഒഴിവാക്കുക ഇവയൊക്കെ പാലിച്ച് വ്രതനിഷ്ഠയില്‍ കഴിയുക. പറ്റുമെങ്കില്‍ ആഹാരം സ്വയം പാകം ചെയ്തു കഴിക്കുക. അഥവാ ആരെങ്കിലും ശുദ്ധമായി തയ്യാര്‍ ചെയ്യുക. കറുപ്പ് വസ്ത്രങ്ങള്‍ ധരിക്കുക.

ഗൃഹം മുഴുവന്‍ ശുദ്ധവൃത്തിയിലും മനസ്സിനെ നിയന്ത്രിച്ചും തീര്‍ത്ഥാടകന് പിന്തുണയേകണം. എല്ലാവരും വ്രതനിഷ്ഠയില്‍ തന്നെ മുമ്പോട്ടു പോകണം. പിന്നീട് പരിചയസമ്പന്നനായ ഒരു ആചാര്യന് കീഴില്‍ തയ്യാറെടുപ്പ് പൂജകള്‍ നടത്തി, സംഘസമേതം മഹാദര്‍ശനത്തിനായി യാത്ര തിരിക്കേണ്ടതാണ്. ദര്‍ശനത്തിന്റെ ചിട്ടവട്ടങ്ങള്‍ പ്രാദേശിക ക്രമപ്രകാരം പാലിച്ചുകൊള്ളുക. ദര്‍ശനം കഴിഞ്ഞ് സ്വഗൃഹത്തില്‍ മടങ്ങിയെത്തിയാല്‍ വ്രതം നിര്‍ത്തുന്നതിന് തടസ്സമില്ല.

ശാസ്തൃ ഉപാസന ഇപ്രകാരമാകാം. നിത്യവും കുളി കഴിഞ്ഞ് കറുപ്പുവസ്ത്രം ധരിച്ച് ഒരു പായയില്‍ ഇരിക്കുക. മുമ്പില്‍ അഞ്ചു തിരിയിട്ട് നിലവിളക്കു കൊളുത്തി വയ്ക്കുക. പഴം, ശര്‍ക്കര, തേന്‍ ഇവ ചേര്‍ത്ത് ത്രിമധുരം ഉണ്ടാക്കി നിവേദ്യമായി വയ്ക്കുക. താഴെപ്പറയുന്ന ശാസ്തൃമന്ത്രം നൂറ്റിയെട്ട് ജപിക്കുക.

''ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോനമഃ''
ഇപ്രകാരം രാവിലെയും സന്ധ്യയ്ക്കും ജപിക്കുക.

uploads/news/2018/11/265314/joythi161118c.jpg

ശാസ്തൃ സങ്കല്‍പ്പത്തില്‍ ഗൃഹത്തില്‍ ചെയ്യാവുന്ന ചില പ്രധാന താന്ത്രിക ചടങ്ങുകളുണ്ട്. വിനായകപൂജ, മഹാശാസ്തൃപൂജ ഇവയാണ് അതില്‍ പ്രധാനം. ഗണപതിയെ പത്മമിട്ട് ആവാഹിച്ച് പൂജിച്ച് തുടര്‍ന്ന് മഹാശാസ്താവിനെ പരിവാര സമേതം പൂജിക്കുന്നു. ഇത് സര്‍വ്വകാര്യസിദ്ധിയും സമൃദ്ധിയും നല്‍കുന്ന പൂജയാണ്. കൂടാതെ ദോഷപരിഹാരമായി ചെയ്യുന്ന മറ്റൊരു പൂജയാണ് ശ്രീഭൂതനാഥ പുഷ്പാജ്ഞലീ പൂജ.

വാസ്തുസംബന്ധമായ സകലദോഷങ്ങളും ഇതില്‍ മാറുന്നു. ധനസമൃദ്ധി നല്‍കുന്ന രത്‌നശാസ്താപൂജ വളരെ വിശേഷമാണ്. ലോകവശ്യത്തിനായി മദനശാസ്താപൂജയും പ്രധാനമാകുന്നു. സര്‍വ്വവശ്യത്തിനായി അശ്വാരൂഢ പൂജ നടത്താവുന്നതാണ്.

ഉപാസിച്ചാല്‍ സര്‍വ്വാഭീഷ്ടങ്ങളും നല്‍കുന്ന ശാസ്താവിനും തുല്യം മറ്റൊരു ഭാവവും ഇല്ല.

അനില്‍ പെരുന്ന
മൊ: 9847531232

Ads by Google
Friday 16 Nov 2018 02.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW