Tuesday, May 21, 2019 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 16 Nov 2018 01.56 PM

ജീവനക്കാര്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കണമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

Upset With Tim Cook, Zuckerberg Asked Staff To Stop Using iPhones

ഫെയ്‌സ്ബുക്ക് ജീവനക്കാരോഡ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് നിര്‍ദേശം നല്‍കിയതായി സൂചന.

റിപ്പോർട്ട് അനുസരിച്ച് ആപ്പിള്‍ സിഇഓ ടിം കുക്ക് ഉപയോക്താക്കളുടെ സ്വകാര്യതയില്‍ ഫെയ്‌സ്ബുക്കിന്റെ നടപടികള്‍ സംബന്ധിച്ച് നടത്തിയ പരാമര്‍ശം സക്കര്‍ബര്‍ഗിനെ ചൊടിപ്പിച്ചതാണ് ഈ നിര്‍ദേശത്തിന് കാരണമായത്.

ഒരു അഭിമുഖത്തിനിടെ ടിം കുക്ക് കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ പെട്ട ഫെയ്‌സ്ബുക്കിനെ കുറിച്ച് നടത്തിയ അഭിപ്രായങ്ങളാണ് സക്കര്‍ബര്‍ഗിനെ ചൊടിപ്പിച്ചത്.

ഇത് കാരണമാണ് സക്കര്‍ബര്‍ഗ് തന്റെ മാനേജ്‌മെന്റ് ജീവനക്കാര്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കണമെന്നും ആന്‍ഡ്രോയിഡ് ഫോണുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നുമുള്ള നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW