Tuesday, May 21, 2019 Last Updated 12 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 15 Nov 2018 04.07 PM

വെടിവെച്ചു കൊന്ന അവ്‌നിയുടെ മക്കളെ കണ്ടെത്തി: അമ്മയില്ലാതെ അതിജീവിക്കുമെന്ന് പ്രതീക്ഷ

Orphaned Cubs, Tigress Avni

മുംബൈ: നരഭോജിക്കടുവ എന്നാരോപിച്ചു സുപ്രീംകോടതി ഉത്തരവിട്ടതനുസരിച്ച് വെടിവെച്ചുകൊന്ന പെണ്‍കടുവ അവ്‌നിയുടെ മക്കളെ കണ്ടെത്തി. അവ്‌നിയുടെ 10 മാസം പ്രായമുള്ള രണ്ടു കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയ വിവരം മഹാരാഷ്ട്ര സര്‍ക്കാരാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

കടുവക്കുഞ്ഞുങ്ങള്‍ ആരോഗ്യമുള്ളവരാണ്. അമ്മയില്ലാതെ അതിജീവിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അവയെ പുനരധിവസിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എ.കെ.മിശ്ര പറഞ്ഞു. പന്താര്‍കാവ്ഡ-റാളെഗാവ് വനമേഖലയിലെ പെണ്‍കടുവ 13 പേരുടെ ജീവനെടുത്തുവെന്ന് ആരോപിച്ചാണ് വെടിവെച്ചു കൊന്നത്. മഹാരാഷ്ട്ര സര്‍ക്കാരിനെ ഇതു പ്രതിക്കൂട്ടിലാക്കിയിരുന്നു. ആയിരക്കണക്കിന് മൃഗസ്‌നേഹികള്‍ ഇതിനെതിരെ രഗഗത്തെത്തി. മൃഗസ്‌നേഹികളാണ് കടുവയെ അവ്‌നി എന്ന് പേരിട്ടു വിളിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW