Monday, April 22, 2019 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 15 Nov 2018 02.36 PM

ഡ്രൈഫ്രൂട്ട്‌സ് വിഭവങ്ങള്‍

uploads/news/2018/11/265054/HealthRecipes151118a.jpg

ഏതു പ്രായക്കാര്‍ക്കും ആരോഗ്യപ്രദമാണ് ഡ്രൈഫ്രൂട്ട്‌സ് വിഭവങ്ങള്‍. ഡ്രൈഫ്രൂട്ട്‌സ് ഉപയോഗിച്ച് എളുപ്പത്തില്‍ തയാറാക്കാവുന്ന വിഭവങ്ങള്‍...

1. ഡ്രൈഫ്രൂട്ട്‌സ് ലഡു


1. കുരു കളഞ്ഞ ഈന്തപ്പഴം - ഒരു കപ്പ്
2. ഉണക്കമുന്തിരി - കാല്‍ക്കപ്പ്
3. കിവി/ അത്തിപ്പഴം - കാല്‍ക്കപ്പ്
4. പിസ്ത - കാല്‍ക്കപ്പ്
5. കശുവണ്ടി - കാല്‍ക്കപ്പ്
6. ബദാം - കാല്‍ക്കപ്പ്
7. ഏലയ്ക്കപ്പൊടി - കാല്‍ക്കപ്പ്
8. നെയ്യ് - 1 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം


നട്‌സ്, പിസ്ത, ബദാം എന്നിവ ചെറുതായി മുറിച്ചെടുക്കുക.
ഈന്തപ്പഴം, കിവി, അത്തിപ്പഴം എന്നിവ മിക്‌സിയില്‍ ചെറുതായി ഗ്രൈന്‍ഡ് ചെയ്‌തെടുക്കുക.
നെയ്യ് ഒഴിച്ച് ഉണക്കമുന്തിരി വഴറ്റിയെടുക്കുക. അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന നട്‌സ്, ബദാം, പിസ്ത എന്നിവ ഒരുമിച്ച് ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക.
ശേഷം ഏലയ്ക്ക പൊടി കൂടിച്ചേര്‍ത്ത് 3 മിനിറ്റ് ഇളക്കുക.
ഇതിലേക്ക് ഉടച്ചു വച്ചിരിക്കുന്ന ഈന്തപ്പഴം, കിവി/ അത്തിപ്പഴം എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക.
ഈന്തപ്പഴം നെയ്യില്‍ നിന്നും വേര്‍തിരിയുന്ന പരുവത്തിലാകുമ്പോള്‍ മറ്റൊരു പ്ലേറ്റിലേക്ക് മാറ്റുക.
തണുത്തതിനു ശേഷം ലഡുവിന്റെ ആകൃതിയില്‍ തയാറാക്കി ഡെക്കറേറ്റ് ചെയ്‌തെടുക്കാം.
uploads/news/2018/11/265054/HealthRecipes151118b.jpg

2. ഡ്രൈഫ്രൂട്ട്‌സ് ഓട്‌സ് മില്‍ക്ക് ഷേക്ക്


1. പാല്‍ - അരക്കപ്പ് (ഫ്രീസറില്‍ വച്ചു തണുപ്പിച്ചത്)
2. ഈന്തപ്പഴം - കാല്‍ക്കപ്പ്
3. ഉണക്കമുന്തിരി - കാല്‍ക്കപ്പ്
4. അത്തിപ്പഴം - കാല്‍ക്കപ്പ്
5. പിസ്ത, ബദാം, നട്‌സ്,
വാള്‍നട്‌സ്/നിലക്കടല - കാല്‍ക്കപ്പ്
6. ഏലയ്ക്ക പൊടി - 1 ടേബിള്‍സ്പൂണ്‍
7. പഞ്ചസാര - ആവശ്യത്തിന്
8. ഓട്‌സ്- കാല്‍ക്കപ്പ്

തയാറാക്കുന്ന വിധം


ഡ്രൈഫ്രൂട്ട്‌സ് 30 മിനിറ്റ് ചൂടുവെള്ളത്തിലിട്ട് കുതിര്‍ക്കുക.
അതിനുശേഷം വെള്ളം കളഞ്ഞെടുത്ത ഡ്രൈഫ്രൂട്ട്‌സും കാല്‍കപ്പ് പാലും ഏലയ്ക്കപൊടിയും പഞ്ചസാരയും (ആവശ്യത്തിന്) ചേര്‍ത്ത് അരച്ചെടുക്കുക.
അരച്ചെടുത്ത മിക്‌സിലേക്ക് മിച്ചമുള്ള പാലും ഓട്‌സും ചേര്‍ത്ത് അടിച്ചെടുക്കാം.
ശേഷം ഗ്ലാസിലേക്ക് പകര്‍ന്ന് ഇഷ്ടമുള്ള രീതിയില്‍ അലങ്കരിച്ച് നല്‍കാം.
ഓട്‌സിനു പകരമായി അവല്‍ ചേര്‍ക്കാവുന്നതാണ്.
uploads/news/2018/11/265054/HealthRecipes151118c.jpg

3. ഡ്രൈഫ്രൂട്ട്‌സ് ജാം


1. ഈന്തപ്പഴം, കിവി, ഉണക്കമുന്തിരി,
അത്തിപ്പഴം - 1 കപ്പ്
2. പഞ്ചസാര - ഒന്നരക്കപ്പ്
3. നാരങ്ങനീര് - 1 ടീസ്പൂണ്‍
4. വെള്ളം - അരക്കപ്പ്

തയാറാക്കുന്ന വിധം


ഡ്രൈഫ്രൂട്ട്‌സ് വെള്ളം ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ഇത് ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒഴിക്കുക.
ശേഷം തുടരെ തുടരെ ഇളക്കിക്കൊണ്ട് തിളപ്പിക്കുക.
തിളച്ചുതുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.
തീ അല്‍പം കുറയ്ക്കുക.
അതിനുശേഷം നാരങ്ങനീര് ചേര്‍ത്ത് അടിക്കു പിടിക്കാതെ തുടരെ ഇളക്കുക.
കൈയ്യില്‍ ഒട്ടുന്ന പരുവമാകുമ്പോള്‍ തീ അണയ്ക്കുക.
പിന്നീട് തണുത്തതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജില്‍ 2 ആഴ്ച വരെ സൂക്ഷിക്കാവുന്നതാണ്.

4. ഡ്രൈഫ്രൂട്ട്‌സ് ബ്രഡ് ടോസ്റ്റ്


1. ഉണക്കമുന്തിരി, ഈന്തപ്പഴം, ബദാം,
അണ്ടിപ്പരിപ്പ്, പിസ്ത - കാല്‍ക്കപ്പ്
2. ബ്രഡ് - 8-9 കഷണം
3. മുട്ട - 1
4. പാല്‍ - 1 ടേബിള്‍സ്പൂണ്‍
5. പഞ്ചസാര - 3 ടേബിള്‍സ്പൂണ്‍
6. നെയ്യ് - 2 ടേബിള്‍സ്പൂണ്‍
7. കറുവാപ്പട്ടപൊടി/ഏലയ്ക്കപ്പൊടി - 1 ടേബിള്‍സ്പൂണ്‍
uploads/news/2018/11/265054/HealthRecipes151118d.jpg

തയാറാക്കുന്ന വിധം


ഈന്തപ്പഴം ഗ്രൈന്‍ഡ് ചെയ്‌തെടുക്കുക.
ബദാം, അണ്ടിപ്പരിപ്പ്, പിസ്ത എന്നിവ ചെറുതായി പൊടിച്ചെടുക്കുക.
ഒരു ഫ്രൈപാനില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് ഉണക്കമുന്തിരി, ഈന്തപ്പഴം, ബദാം, അണ്ടിപ്പരിപ്പ്, പിസ്ത എന്നിവ 4 ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് വഴറ്റിയെടുക്കുക.
അതിനുശേഷം ഇത് തണുക്കാന്‍ വയ്ക്കുക.
മുട്ട ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ പാലും ചേര്‍ത്ത് മിക്‌സ് ചെയ്യുക.
ബ്രഡിന്റെ സൈഡ് കളഞ്ഞശേഷം റോളര്‍ ഉപയോഗിച്ച് പരത്തിയെടുക്കുക.
പരത്തിയെടുത്ത ബ്രഡിലേക്ക് വഴറ്റിയെടുത്ത ഡ്രൈഫ്രൂട്ട്‌സ് ആവശ്യാനുസരണം ചേര്‍ക്കുക.
അതിനുശേഷം ബ്രഡിന്റെ വശങ്ങളില്‍ മുട്ടയുടെ മിശ്രിതം വച്ച് സീല്‍ ചെയ്ത് കൊടുക്കുക.
പിന്നീട് ഈ ബ്രഡ് നല്ലതുപോലെ റോള്‍ ചെയ്‌തെടുക്കുക.

ഒരു ഫ്രൈപാനില്‍ നെയ്യ് 1 ടേബിള്‍സ്പൂണ്‍ ഒഴിച്ചശേഷം റോള്‍ ചെയ്തു വച്ചിരിക്കുന്ന ഓരോ ബ്രഡും മുട്ട മിശ്രിതത്തില്‍ നല്ലതുപോലെയെടുത്ത് എല്ലാ വശവും നന്നായി ടോസ്റ്റ് ചെയ്‌തെടുക്കുക.

അലങ്കാരത്തിനായി 1 ടേബിള്‍സ്പൂണ്‍ പഞ്ചസാരയും കറുവാപ്പട്ടപൊടി/ ഏലയ്ക്കപ്പൊടി വിതറി നാലുമണി പലഹാരമായി നല്‍കാം.

uploads/news/2018/11/265054/HealthRecipes151118e.jpg

5. ഡ്രൈഫ്രൂട്ട്‌സ് അച്ചാര്‍


1. ഈന്തപ്പഴം - 1 കപ്പ്
2. ഉണക്കമുന്തിരി - അരക്കപ്പ്
3. അത്തിപ്പഴം- അരക്കപ്പ്
4. വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) - 2 ടേബിള്‍സ്പൂണ്‍
5. പച്ചമുളക് - 2 എണ്ണം (അരിഞ്ഞത്)
6. ഇഞ്ചി - 2 ടേബിള്‍ സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
7. കറിവേപ്പില - ആവശ്യത്തിന്
8. മുളക്‌പൊടി - ഒന്നര ടേബിള്‍ സ്പൂണ്‍
9. ഉപ്പ് - ആവശ്യത്തിന്
10. വിനാഗിരി - അരക്കപ്പ്
11. തേങ്ങാവെള്ളം - അരക്കപ്പ്

തയാറാക്കുന്ന വിധം


ഈന്തപ്പഴം, അത്തിപ്പഴം എന്നിവ ചെറുതായി ഗ്രൈന്‍ഡ് ചെയ്‌തെടുക്കുക.
ഫ്രൈ പാനില്‍ അല്‍പം എണ്ണ ഒഴിച്ച് ഒന്നു മുതല്‍ മൂന്ന് വരെയുള്ള ചേരുവ വഴറ്റി മാറ്റിവയ്ക്കുക.
ബാക്കിയുള്ള എണ്ണയില്‍ കടുക് വറുത്ത് 4 മുതല്‍ 7 വരെയുള്ള ചേരുവ ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് മുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക.
ഗ്രേവിക്ക് വേണ്ടി അല്‍പ്പം വെള്ളമൊഴിക്കാം. പിന്നീട് സ്റ്റൗ ഓഫ് ചെയ്ത് ഡ്രൈഫ്രൂട്ട്‌സ് മിക്‌സ് ചെയ്യുക.
വിനാഗിരി ഒഴിക്കുക. തേങ്ങാ വെള്ളം ആവശ്യമെങ്കില്‍ ചേര്‍ക്കാം (വിനാഗിരിയുടെ മണം മാറുന്നതിനു).
തണുത്തതിനുശേഷം അടപ്പുള്ള പാത്രത്തിലേക്ക് മാറ്റി ഉപയോഗിക്കുക.
അല്ലെങ്കില്‍ ഇവ പാകം ചെയ്യാതെയും ഉപയോഗിക്കാവുന്നതാണ്.
ഒന്നു മുതല്‍ 11 വരെയുള്ള ചേരുവകള്‍ ഒരു ബൗളിലാക്കി നന്നായി മിക്‌സ് ചെയ്യുക.
അച്ചാര്‍ ഒരു ഗ്ലാസ്ജാറിലേക്ക് മാറ്റുക.
2-3 മണിക്കൂറിനു ശേഷം ഉപയോഗിക്കാം. ഇത് ഒരു മാസം വരെ ഉപയോഗിക്കാവുന്നതാണ്.

6. ഡ്രൈഫ്രൂട്ട്‌സ് കസ്റ്റാര്‍ഡ്


1. ഉണക്കമുന്തിരി, ഈന്തപ്പഴം, ആപ്രിക്കോട്ട്, ബദാം, നട്‌സ്, പിസ്ത, ചെറി - കാല്‍ക്കപ്പ്
2. കസ്റ്റാര്‍ഡ് പൗഡര്‍ (വാനില ഫ്ളേേവര്‍) - 6 ടേബിള്‍സ്പൂണ്‍
3. പാല്‍ല്‍ല്‍ല്‍- 1 ലിറ്റര്‍
4. പഞ്ചസാരരര - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ഒരു ലിറ്റര്‍ പാലില്‍ നിന്നും കാല്‍കപ്പ് കസ്റ്റാര്‍ഡ് മിക്‌സ് ചെയ്യുന്നതിനായി മാറ്റി വയ്ക്കുക.
പാല്‍ തിളച്ചതിനു ശേഷം പകുതിയിലധികം ഡ്രൈഫ്രൂട്ട്‌സ് ചേര്‍ത്ത് മിക്‌സ് ചെയ്യുക.
ശേഷം നന്നായി ഇളക്കിക്കൊണ്ടിരിക്കുക.
പഞ്ചസാരയും ആവശ്യത്തിനു ചേര്‍ക്കുക.
ഇതിനുശേഷം കസ്റ്റാര്‍ഡ് പൗഡര്‍ കാല്‍കപ്പ് പാലുമായി മിക്‌സ് ചെയ്യുക.
മിക്‌സ് ചെയ്ത കസ്റ്റാര്‍ഡ് പൗഡര്‍ ഡ്രൈഫ്രൂട്ട്‌സും പാലും ചേര്‍ന്ന് മിക്‌സിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.
ചെറുതായി കുറുകി വരുന്ന പരുവത്തില്‍ അടുപ്പില്‍നിന്നും മാറ്റുക.
പിന്നീട് ചൂട്കുറയാന്‍ വയ്ക്കുക. ചൂടാറുമ്പോള്‍ ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. തണുത്തതിനുശേഷം ബൗളിലേക്ക് മാറ്റി ബാക്കിയുള്ള ഡ്രൈഫ്രൂട്ട്‌സും ചേര്‍ത്ത് വിളമ്പാം.
uploads/news/2018/11/265054/HealthRecipes151118f.jpg

7. ഡ്രൈഫ്രൂട്ട്‌സ് അട


1. അരിപ്പൊടി - 1 കപ്പ്
2. തിളപ്പിച്ച വെള്ളം - ആവശ്യത്തിന്
3. ഉപ്പ് - ആവശ്യത്തിന്
4. വാഴയില ചതുരാകൃതിയില്‍
മുറിച്ചെടുത്തത് - ആവശ്യത്തിന്

ഫില്ലിങിന്
1. ഈന്തപ്പഴം, അത്തിപ്പഴം - കാല്‍കപ്പ്
2. ശര്‍ക്കര - കാല്‍കപ്പ്
3. തേങ്ങ ചിരകിയത് - അരക്കപ്പ്
4. വെള്ളം - 1 ടേബിള്‍സ്പൂണ്‍
5. ഏലയ്ക്കപ്പൊടി - കാല്‍ ടേബിള്‍ സ്പൂണ്‍
6. ജീരകപ്പൊടി - 1 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം


ഈന്തപ്പഴം, അത്തിപ്പഴം എന്നിവ ചെറുതായി ഗ്രൈന്‍ഡ് ചെയ്ത് മാറ്റി വയ്ക്കുക.
ശര്‍ക്കര 2 ടേബിള്‍സ്പൂണ്‍ വെള്ളം ഉപയോഗിച്ച് ചെറിയ ചൂടില്‍ അലിയിച്ചെടുക്കുക.
ഇതിലേക്ക് ഡ്രൈഫ്രൂട്ട്‌സും തേങ്ങ, ജീരകം ഏലയ്ക്കപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക.
അരിപ്പൊടി ഒരു വലിയ പാത്രത്തിലെടുത്ത് ഉപ്പും ആവശ്യത്തിനു ചൂടുവെള്ളവും ചേര്‍ത്ത് കൈ കൊണ്ടോ തടികൊണ്ടുള്ള തവി കൊണ്ടോ മാവ് മയം ആകുന്നതു വരെ കുഴച്ചെടുക്കുക.
അതിനുശേഷം മാവ് അല്‍പമെടുത്ത് ഇലയില്‍ കനം കുറച്ച് പരത്തിയെടുക്കുക.
ഇതിനു മുകളിലേക്കായി ഡ്രൈഫ്രൂട്ട് തേങ്ങ മിശ്രിതം ചേര്‍ക്കുക.
പിന്നീട് ഇതു വാഴയില കൊണ്ടു തന്നെ മൂടി അപ്പചെമ്പില്‍ ആവിയില്‍ വേവിച്ചെടുക്കുക. ഡ്രൈഫ്രൂട്ട്‌സ് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
uploads/news/2018/11/265054/HealthRecipes151118g.jpg

8. ഡ്രൈഫ്രൂട്ട്‌സ് കുക്കിസ്


1. പീനട്ട് ഓയില്‍ - അരക്കപ്പ്
2. നേന്ത്രപ്പഴം - 2 -3 (ഗ്രൈന്‍ഡ് ചെയ്‌തെടുത്തത്)
3. വാനില - 1 ടീസ്പൂണ്‍
4. ഉപ്പ് - അര ടീസ്പൂണ്‍
5. ഓട്‌സ് (റോള്‍ഡ്) - ഒന്നരക്കപ്പ്
6. ഓട്‌സ് ബ്രാന്‍ - അരക്കപ്പ്
7. ഉണക്കമുന്തിരി, ഈന്തപ്പഴം, ആപ്രിക്കോട്ട്, കിവി - ഒന്നരക്കപ്പ് (ചെറുതായി മുറിച്ചത്)

തയാറാക്കുന്ന വിധം


പിനട്ട് ഓയില്‍ നേന്ത്രപ്പഴവുമായി മിക്‌സ് ചെയ്യുക. പിന്നീട് വാനിലയും ഉപ്പും ചേര്‍ക്കുക.
റോള്‍ഡ് ഓട്‌സ്, ഓട്‌സ് ബ്രാന്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
യോജിപ്പിച്ചു വച്ചിരിക്കുന്ന മിശ്രിതം ഉരുണ്ട ടേബിള്‍സ്പൂണ്‍ ഉപയോഗിച്ച് കുക്കി ഷീറ്റില്‍ വച്ചതിനു ശേഷം ചെറുതായി പരത്തുക. ഇതിനു ശേഷം 350 ഡിഗ്രി സെല്‍ഷ്യസില്‍ 20- 25 മിനിട്ട് ബേക്ക് ചെയ്യുക.
അല്ലെങ്കില്‍ മുകള്‍ ഭാഗവും സൈഡും ചെറിയ ബ്രൗണ്‍ നിറമാകുന്നതു വരെ ബേക്ക് ചെയ്യുക.

9. ഡ്രൈഫ്രൂട്ട്‌സ് ബിസ്‌ക്കറ്റ് ഐസ്‌ക്രീം


1. ഉണക്കമുന്തിരി, ബദാം, ഈന്തപ്പഴം, പിസ്ത, അത്തിപ്പഴം, അണ്ടിപ്പരിപ്പ് - കാല്‍ക്കപ്പ്
2. പാര്‍ലെ ജി ബിസ്‌ക്കറ്റ് - 24 എണ്ണം
3. പാല്‍ - അര ലിറ്റര്‍
4. പഞ്ചസാര - 5 ടേബിള്‍സ്പൂണ്‍
5. കൊക്കോപൗഡര്‍ - 2 ടേബിള്‍സ്പൂണ്‍
6. കണ്‍ഡന്‍സ്ഡ് മില്‍ക്ക് / മില്‍ക്ക് മെയ്ഡ് - 4 ടേബിള്‍സ്പൂണ്‍
7. വാനില എസന്‍സ് - 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


തിളപ്പിച്ച പാലിലേക്ക് ബിസ്‌ക്കറ്റ് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് 4-6 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് യോജിപ്പിച്ച ശേഷം ചൂടാറാന്‍ വയ്ക്കുക.
ഇതിലേക്ക് വാനില എസന്‍സ് ചേര്‍ക്കുക.
ബദാം, ഈന്തപ്പഴം, പിസ്ത, അത്തിപ്പഴം, അണ്ടിപ്പരിപ്പ് എന്നിവ അലങ്കാരത്തിനു വേണ്ടി അല്‍പം എടുത്ത് ചെറുതായി ഗ്രൈന്‍ഡ് ചെയ്യുക.
ശേഷമുള്ള ഉണക്കമുന്തിരി, ബദാം, ഈന്തപ്പഴം, പിസ്ത, അത്തിപ്പഴം, അണ്ടിപ്പരിപ്പ് എന്നിവയും പാല്‍ മിശ്രിതവും മിക്‌സിയില്‍ അടിച്ചെടുക്കുക.
മിക്‌സിയില്‍ അടിച്ചെടുത്ത ക്രീം ബൗളിലേക്ക് പകര്‍ന്ന് അലങ്കരിക്കാനായി മാറ്റി വച്ചിട്ടുള്ള ഡ്രൈഫ്രൂട്ട്‌സ് ചേര്‍ത്ത് 6-7 മണിക്കൂര്‍ ഫ്രീസറില്‍ വച്ച് സെറ്റ് ചെയ്‌തെടുക്കുക.
ഇത് സ്‌ക്വയര്‍ ബാര്‍ ആകൃതിയില്‍ കട്ട് ചെയ്‌തെടുത്ത് വിളമ്പാം.
uploads/news/2018/11/265054/HealthRecipes151118h.jpg

10. ഡ്രൈഫ്രൂട്ട്‌സ് പായസം


1. പാല്‍ - 1 ലിറ്റര്‍
2.കണ്‍ഡന്‍സ്ഡ് മില്‍ക്ക് - 1 ടിന്‍
3. ബദാം, അണ്ടിപ്പരിപ്പ് - ആവശ്യത്തിന് (വെള്ളത്തില്‍ കുതിര്‍ത്തത്)
4. പച്ചരി - 3 ടേബിള്‍സ്പൂണ്‍
5. അണ്ടിപ്പരിപ്പ്, പിസ്ത,
ബദാം, ഈന്തപ്പഴം, അത്തിപ്പഴം,
ഉണക്കമുന്തിരി - കാല്‍കപ്പ് (ചെറുതായി മുറിച്ചത്)
6. ഏലയ്ക്കപ്പൊടി - മുക്കാല്‍ ടേബിള്‍സ്പൂണ്‍
7. പഞ്ചസാര - മുക്കാല്‍ കപ്പ്

തയാറാക്കുന്ന വിധം


വെള്ളത്തില്‍ കുതിര്‍ത്തെടുത്ത ബദാം, അണ്ടിപ്പരിപ്പ്, പച്ചരി എന്നിവ അരച്ച് പേസ്റ്റ് പോലെയാക്കുക.
സ്റ്റൗ കത്തിച്ച് ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ പാല്‍ ഒഴിക്കുക.
ഇതിലേക്ക് അരച്ചുവച്ച മിശ്രിതം ചേര്‍ത്ത് നല്ലതുപോലെ ഇളക്കി തിളപ്പിച്ചെടുക്കുക.
ഇതിനോടൊപ്പം തന്നെ കണ്‍ഡന്‍സ്ഡ് മില്‍ക്ക് മിക്‌സ് ചെയ്യുക.
പാല്‍ മിശ്രിതത്തിലേക്ക് അരക്കപ്പ് പഞ്ചസാര ചേര്‍ത്ത് പാട കെട്ടാതെ നന്നായി ഇളക്കി തിളപ്പിച്ചെടുക്കുക.
കുറുകി വരുന്ന മിശ്രിതത്തിലേക്ക് 3 മുതല്‍ 6 വരെയുള്ള ചേരുവകള്‍ അലങ്കാരത്തിനായി അല്‍പമെടുത്ത് മാറ്റി വച്ചതിനു ശേഷം ബാക്കി ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക.
ഇതിനോടൊപ്പം ബാക്കിവന്ന കാല്‍കപ്പ് പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യുക.
ഒരു ബൗളിലേക്ക് മാറ്റി അലങ്കരിച്ച് ചൂടോടെയോ തണുപ്പിച്ചോ നല്‍കാവുന്നതാണ്. ഡ്രൈഫ്രൂട്ട്‌സ് ഓരോരുത്തരുടെയും ആവശ്യാനുസരണം ചേര്‍ത്താല്‍ മതി.

എലിസബത്ത് മാത്യു
ഡയറ്റിഷന്‍
എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ്
റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കോഴിക്കോട്

Ads by Google
Thursday 15 Nov 2018 02.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW