Friday, July 19, 2019 Last Updated 5 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 15 Nov 2018 01.02 PM

അബൂദബി മാർത്തോമ്മാ പള്ളിയിൽ കൊയ്ത്തുത്സവം നാളെ : വിളംബര യാത്രയും , കലാപരിപാടികളും അരങ്ങേറും

uploads/news/2018/11/265038/Usa151118c.jpg

അബൂദാബി : അബൂദാബി മുസഫ മാർത്തോമ ഇടവകയുടെ കൊയ്ത്തുത്സവം നാളെ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു .കാർഷിക സംസ്കാരത്തിന് ആത്മീയ വിശുദ്ധി പകർന്ന് ആദ്യ ഫലം കാണിക്കയായി സമർപ്പിക്കുന്ന പൈതൃകത്തിൻറെ സ്മരണയിലാണ് ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുള്ളത് . മുസഫ മാർത്തോമ ദേവാലയാങ്കണത്തിലാണ് അബൂദാബി മാർത്തോമ ഇടവകയുടെ കൊയ്ത്തുത്സവം സംഘടിപ്പിക്കുന്നത് . രാവിലെ എട്ടു മണിക്ക് വിശുദ്ധ കുർബാന, വൈകുന്നേരം 3.30ന് നടക്കുന്ന വർണശബളമായ വിളംബര യാത്രയോടെയാണ് വിളവെടുപ്പുത്സവത്തിന് തുടക്കമാകുക . വിളംബര യാത്രയിൽ ദൃശ്യാവിഷ്കാരവും ,കലാപ്രകടനങ്ങളും അവതരിപ്പിക്കും.

ഇടവക വികാരി റവ. ബാബു പി. കുലത്താക്കൽ പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹ വികാരി റവ. സി.പി. ബിജു, ജനറൽ കൺവീനർ കെ.വി. ജോസഫ് എന്നിവർ പ്രസംഗിക്കും. ഫ്ലവേഴ്സ് ടി വി കോമഡി ഉത്സവം ഫെയി൦ നിസാം കാലിക്കറ്റും സംഘവും അവതരിപ്പിക്കുന്ന സംഗീത സന്ധ്യ, മിമിക്സ്, സ്പോട്ട് ഡബിങ്, നൃത്തം, അമേരിക്കൻ ലേലം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട് . കേരളത്തനിമയുള്ള ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാകുന്ന 50 സ്റ്റാളുകൾ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകർഷണമായിരിക്കും . പ്രവേശനക്കൂപ്പൺ നറുക്കിട്ട് സ്വർണ സമ്മനാവും ഒരുക്കിയിട്ടുണ്ട് .

കൊയ്ത്തുത്സവത്തിലൂടെ ലഭ്യമാകുന്ന വരുമാനം കേരളത്തിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇടവക വികാരി റവ. ബാബു പി. കുലത്താക്കൽ, സഹവികാരി റവ. സി.പി. ബിജു, ജനറൽ കൺവീനർ കെ.വി. ജോസഫ്, ട്രസ്റ്റിമാരായ ബിജു പി. ജോൺ, പി.ജി. സജിമോൻ, സെക്രട്ടറി മാത്യു മണലൂർ, പബ്ലിസിറ്റി കൺവീനർ ജോർജ് ബേബി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 15 Nov 2018 01.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW