Wednesday, May 22, 2019 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 15 Nov 2018 12.23 PM

സൗദിയിൽ വാഹനമോടിക്കുന്നവർ ജാഗ്രതെ : സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവർക്ക് 500 റിയാല്‍വരെ പിഴ

uploads/news/2018/11/265027/Gulf151118d.jpg

റിയാദ് : സൗദി അറേബ്യയിൽ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരില്‍നിന്ന് 150 മുതല്‍ 500 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് ആഭ്യന്തരമന്ത്രാലയ മാധ്യമ വിഭാഗം മേധാവി ലെഫ്.

കേണല്‍ തലാല്‍ അല്‍ശഹ്‌ലൂബ് അറിയിച്ചു. ഡ്രൈവിംഗ്‌ വേളയിൽ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും കൈ കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിരീക്ഷിച്ച് ഗതാഗത നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം ഞായറാഴ്ച മുതല്‍ നടപ്പാക്കും .

ആദ്യ ഘട്ടം നടപ്പാക്കുക റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലെ ഹൈവേകളിലാണ്.പടിപടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . അതെസമയം വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ കൈയിലെടുത്ത് സംസാരിച്ചാലും 500 മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന്തലാല്‍ അല്‍ശഹ്‌ലൂബ് വ്യക്തമാക്കി .

ചെറിയാൻ കിടങ്ങന്നൂർ- .

Ads by Google
Thursday 15 Nov 2018 12.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW