Sunday, August 18, 2019 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 15 Nov 2018 11.24 AM

ജാലവിദ്യയെ സാമൂഹ്യ പ്രതിബന്ധതയുടെ ജാലകമാക്കി മുതുകാട്

uploads/news/2018/11/265010/Gulf151118b.jpg

ദോഹ: മാന്ത്രികലോകത്തെ വിസ്മയമായ ‘മാജിക് പ്ലാനറ്റ്സാമൂഹ്യപ്രതിബന്ധതയിലൂന്നിയ മാതൃകാപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. മാജിക് പ്ലാനറ്റിൽ ഓട്ടിസത്തിന്‍റെ വിവിധ തലങ്ങളിലുള്ള നൂറുകുട്ടികളെഉള്‍പെടുത്തികൊണ്ടുള്ള പരിശീലനകേന്ദ്രത്തിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ആരംഭിച്ചതായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട്പറഞ്ഞു. ദോഹയിൽ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം പൂജപ്പുരയിലാണ് 1996ൽ മാജിക് പ്ലാനറ്റ് പ്രവർത്തിച്ചുതുടങ്ങിയത്. സെറിബ്രൽ പാൾസി, ഓട്ടിസം , ഡൗൺ സിൻഡ്രോം തുടങ്ങിയവ ബാധിച്ച കുട്ടികൾക്കും തെരുവ് മാന്ത്രികർക്കുമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ ചൈൽഡ് ഡവലപ്മെൻറ് സെൻറർ (സി.ഡി.സി) നേതൃത്വത്തിലാണ് വിവിധ ജില്ലകളിൽ നിന്ന് മാജിക്ക് പരിശീലന കേന്ദ്രത്തിലേക്ക് കുട്ടികളെ തെരെഞ്ഞടുക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ശാസ്ത്രീയമാർഗത്തിലൂടെയാണ് ജാലവിദ്യയിൽ പരിശീലനംനല്‍കുന്നത്.

മാസങ്ങൾ പിന്നിട്ടത്തോടെ ഇവരിൽ മാനസിക വളർച്ച കണ്ടെത്തിയത് ആശാവഹമായി. മാജിക് പ്ലാനറ്റ് സന്ദര്‍ശിക്കനെത്തുന്ന പൊതുജനങ്ങൾക്ക് മുന്നിലാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ മന്ത്രികവിരുന്ന്‍.സർക്കാറിൻറ നിർദേശാനുസരണം സി.ഡി.സി നടത്തിയ പഠനത്തിൽ ജാലവിദ്യ കാണിക്കുന്നതിലൂടെ മറ്റുള്ളവരിൽ നിന്ന് കിട്ടുന്ന പ്രോൽസാഹനം കുട്ടികളിൽ മാനസിക വളർച്ച ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തെരുവിൽ ജാലവിദ്യ കാണിച്ച് ഉപജീവനം നടത്തുന്നവർക്കുംഇവിടെ ഇടം നല്‍കിയിട്ടുണ്ട് . ഇവരും അക്കാദമിയിൽ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നു എല്ലാവർക്കും മാസംതോറും മികച്ച വേതനം നൽകുന്നുണ്ട്. കുട്ടികൾക്ക് പരിശീലനവും പ്രദർശനവും നടത്താനായി 2017 ഒക്ടോബർ 31ന് എംപവർ എന്ന പേരിൽ പ്രത്യേക കേന്ദ്രവും തുടങ്ങി. രണ്ട് വിഭാഗങ്ങളിലായും സ്വന്തമായി വീടില്ലാത്തവർക്കായി അക്കാദമിയോട് ചേർന്ന് വീടുകളുടെ സമുഛയം നിർമിച്ചുനൽകി.

പ്രവാസികളടക്കമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സഹായം കൊണ്ടാണ് എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത്. സർക്കാർ സഹകരണത്തോടെ നൂറുഭിന്നശേഷിക്കാർക്ക് കൂടി പരിശീലനം നൽകാനായി ആർട്ട് സെൻറർ തുടങ്ങുകയാണ്ഭാവി പദ്ധതി. 2019 ഒക്ടോബർ 31ന് കേന്ദ്രം പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യം. ഒാട്ടിസം പോലുള്ളവ ബാധിച്ച കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകും.

ജാലവിദ്യയിൽ പ്രത്യേക പരിശീലനം നൽകിയാൽ ഇവരുടെ മാനസിക വളർച്ചയിൽ പുരോഗതി ഉണ്ടാകുമെന്ന് തെളിഞ്ഞ സാഹചര്യത്തിൽ പുതിയ കേന്ദ്രത്തിന് സാമ്പത്തിക സഹായമടക്കമുള്ളവ നൽകാൻ എല്ലാവരും തയാറാകണമെന്നും മുതുകാട് പറഞ്ഞു. ഇന്ദ്രജാലം സ്കൂള്‍സിലബസ്സില്‍ ഉള്‍പ്പെടുത്താനുള്ളസര്‍ക്കാരിന്റെനടപടി ഏകാഗ്രതവര്‍ധിപ്പിക്കാന്‍ഉതകുന്നതാണെന്നുംമുതുകാട് അഭിപ്രായപെട്ടു

ഷഫീക്ക്അറക്കല്‍

Ads by Google
Thursday 15 Nov 2018 11.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW