Thursday, May 23, 2019 Last Updated 17 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 15 Nov 2018 11.19 AM

സൗദി അൽ കോബാർ യുഎഫ്സി ഫുട്ബോള്‍ മേള; കലാശപ്പോരാട്ടം ബദറും ,യുനൈറ്റഡും തമ്മില്‍

uploads/news/2018/11/265009/Gulf151118a.jpg

ദമ്മാം: സൗദിയിലെ അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്ബോള്‍ ക്ലബ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുഎസ്ജി ബോറല്‍ സോക്കര്‍ മേളയുടെ കലാശപ്പോരാട്ടത്തില്‍ പ്രവിശ്യയിലെ കരുത്തരായ റോയല്‍ ട്രാവല്‍സ് ബദര്‍ എഫ്‌സി ആതിഥേയരുമായി ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ഉനൈസ് നേടിയ ഏകപക്ഷീയ ഒരു ഗോളിനാണ് ബദര്‍ എഫ്‌സി, ജോളിവുഡ് മലബാര്‍ യുനൈറ്റഡിനെ തോല്‍പിച്ച് ഫൈനലില്‍ പ്രവേശിച്ചത്.

ദിമാ എഫ്‌സി ഖത്വീഫുമായുള്ള രണ്ടാം സെമി മല്‍സരത്തില്‍ സെല്‍ഫ് ഗോളിന് പിറകിലായിരുന്ന യുഎഫ്‌സി ശക്തമായി തിരിച്ചടിച്ചാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വിജയിച്ചത്. അസ്‌ലം, റഷീദ് എന്നിവര്‍ യുഎഫ്‌സിക്കുവേണ്ടി ഗോളുകള്‍ നേടി. മികച്ച കളിക്കാരായി ഉനൈസ് (ബദര്‍), അസ്ലം (യുഎഫ്‌സി) എന്നിവരെ തിരഞ്ഞെടുത്തു.

മുഖ്യതിഥികളായ മോഡേണ്‍ ട്രേഡ് റീജ്യനല്‍ മാനേജര്‍ അഹ്മദ് അബ്ദുര്‍റഹിം അല്‍ അഖ്താശ്, അക്കൗണ്ട് മാനേജര്‍ റാഷിദ് ഇര്‍ഫാന്‍, സെയില്‍സ് റെപ് അമീര്‍ ഹുസൈന്‍ ജമാല്‍, സാമൂഹിക പ്രവര്‍ത്തകരായ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, പി എം നജീബ്, കബീര്‍ കൊണ്ടോട്ടി, അബു സഈദ് ഗാംദി, അഷ്‌റഫ് നാണി, അബ്ദുല്ല ഷാജി, മുഹമ്മദ് റാഫി, അഹമദ്, ജമാല്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിക്കുകയും കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു. ഖാദിസിയ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നവംബര്‍ 16 വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് കലാശ മല്‍സരം ആരംഭിക്കുന്നത്.

പ്രൗഢഗംഭീരമായി അരങ്ങേറുന്ന സമാപന ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ കെഎഫ്‌യുപിഎം ഡയറക്ടര്‍ ജനറല്‍ (പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍) മുഹമ്മദ് അല്‍ ശഹ്‌രി, സൗദി കലാകാരന്‍ ഹാഷിം അബ്ബാസ് ഹുസൈന്‍ തുടങ്ങി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി അറിയിച്ചു. മേളയിലെ ജേതാക്കള്‍ക്ക് യുഎസ്ജി ബോറല്‍ ട്രോഫിയും റണ്ണേഴ്സിന് ദാദാബായ് ട്രാവല്‍സ് ട്രോഫിയും കൂടാതെ അല്‍ കര്‍സ്ഫ് ഷിപ്പിങ് കമ്പനിയുടെ പ്രൈസ് മണിയും സമ്മാനിക്കുന്നതാണ്.


ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 15 Nov 2018 11.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW