Monday, April 22, 2019 Last Updated 55 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Nov 2018 09.02 PM

70 ജോഡി ഡിസൈനര്‍ ഷൂസുകള്‍, സ്വര്‍ണ്ണ വജ്ര ആഭരണങ്ങള്‍, റോളക്‌സ്, പിയാജെറ്റ് വാച്ചുകള്‍ ; എല്ലാം പ്രണയിച്ചുനേടിയത്, ഈ കാനഡ കര്‍ദാഷിയാന്‍ സഹോദരിമാര്‍ ഇന്ത്യന്‍ വംശജര്‍

uploads/news/2018/11/264922/canadian-kardashiyans.jpg

ടൊറന്റോയിലെ വീട് കണ്ടാല്‍ ആഡംബര ബൂട്ടിക്കാണെന്ന് തോന്നും. കിടക്കമുറിയില്‍ 70 ജോഡി ഡിസൈനര്‍ ഷൂസുകള്‍, ഹെര്‍മെസ്, സെലിന്‍, ഗുസി, സെയ്ന്റ് ലോറന്റ് തുങ്ങിയ അന്താരാഷ്ട്ര കമ്പനികളുടെ ഡസന്‍ കണക്കിന് ഹാന്‍ഡ്ബാഗുകള്‍, സ്വര്‍ണ്ണവും വജ്രവുമായ ആഭരണങ്ങള്‍, റോളക്‌സ്, പിയാജെറ്റ് വാച്ചുകള്‍, വീടിന് പുറത്ത് മൂന്ന് മെഴ്‌സിഡെസ് ബെന്‍സ് കാര്‍. 'ഇന്ത്യന്‍ കര്‍ദാഷിയാന്‍സ്' എന്ന് വിളിപ്പേരുള്ള പഞ്ചാബികളായ കനേഡിയന്‍ സഹോദരിമാര്‍ 34 കാരി ജ്യോതി മത്താറൂ എന്ന തരണ്‍ജോത് മത്താറൂവിന്റെയും അനുജത്തി 32 കാരി കിരണ്‍ജോത് എന്ന കിരണിന്റെയും വീടാണ്.

ലോകത്തുടനീളമുള്ള വമ്പന്‍ ബിസിനസുകാരെ പ്രണയിച്ചു വീഴ്ത്തുന്ന ഇന്ത്യന്‍ വംശജരായ സഹോദരിമാര്‍ കനേഡിയന്‍ കര്‍ദാഷിയന്‍സ് എന്നാണ് അറിയപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ 20,000 ഫോളോവേഴ്‌സുള്ള ഇവരെ 2016 ല്‍ നൈജീരിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത് ഇവര്‍ക്ക് നല്‍കിയ പ്രസിദ്ധി വലുതായിരുന്നു. അടുത്തിടെ സഹോദരിമാരുടെ ബ്‌ളോഗായ മെട്രോപോളിത്തനീല്‍ ജ്യോതിയുടെ അവധിക്കാല ആഘോഷമായിരുന്നു പ്രധാന ചിത്രങ്ങള്‍. ഇതില്‍ ഇവര്‍ ദുബായിലെ ഒരു കടലോര വില്ലയില്‍ സ്വര്‍ണ്ണ ടാപ്പില്‍ കുളിക്കുന്നതിന്റെയും റോള്‍സ് റോയിസിലും മറ്റും കറങ്ങുന്നതിന്റെയൂം ദൃശ്യം അപ്‌ലോഡ് ചെയ്തിരുന്നു.

uploads/news/2018/11/264922/canadian-kardashiyans-1.jpg

അവരുടെ സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ തങ്ങളുടെ ആരാധനാപാത്രമായ പാരീസ് ഹില്‍ട്ടനെ പോലെയുള്ള ലാവിഷ് ലൈഫ് സ്‌റ്റൈലിന്റെ ദൃശ്യങ്ങളായിരുന്നു. ബഹാമസിലെ ബോട്ടിങ്ങും പാരീസിലും ദുബായിലും നടത്തിയ ഷോപ്പിംഗും സ്വകാര്യ ജറ്റില്‍ പറക്കുന്നതിന്റെയും സ്‌പെയിനിലെ സെയ്ന്റ് ലോപ്പസില്‍ സണ്‍ബാത്തില്‍ മുഴുകുന്നതിന്റെയും ദൃശ്യങ്ങളുണ്ടായിരുന്നു. പഞ്ചാബില്‍ നിന്നും ടൊറന്റോയിലെ നോര്‍ത്ത് യോര്‍ക്കില്‍ കുടിയേറിയ ഇന്ത്യന്‍ മാതാപിതാക്കളുടെ മക്കളാണ് ഇരുവരും.

എംറേ കൊളീജിയേറ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആയിരുന്ന കാലത്ത് തന്നെ പ്രകോപിതമായ വസ്ത്രധാരണയില്‍ അറിയപ്പെട്ടവരാണ് ഇരുവരും. ജ്യോതി സാഹിത്യത്തിലൂം ചരിത്രത്തിലും മികച്ചവളാണെന്നും കിരന്‍ ചെസ്സിലും കണക്കിലും ശാസ്ത്രത്തിലും മികച്ചവളാണെന്നുമാണ് സുഹൃത്തുക്കളുടെ വാദം. സ്‌കൂള്‍ പഠനം കഴിഞ്ഞ ഇരുവരം രണ്ടു വര്‍ഷം ഫാഷന്‍ ആര്‍ട്‌സും ബിസിനസ്സ് പ്രോഗ്രാമും ഹംബര്‍ കോളേജില്‍ പഠിക്കുകയും പാര്‍ട്ട് ടൈം ജോലി ചെയ്യുകയുമായിരുന്നു.

uploads/news/2018/11/264922/canadian-kardashiyans-2.jpg

21 വയസ്സുള്ളപ്പോള്‍ മാര്‍സിയാനോയില്‍ ജോലി ചെയ്തിരുന്ന നൈജീരിയന്‍ ബിസിനസുകാരനും ഫാഷന്‍ ബാന്‍ഡിന്റെ ഉടമയുമായ വ്യക്തിയെ കിരണ്‍ കണ്ടു മുട്ടിയത് മുതലാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇരുവരും ഡേറ്റിംഗില്‍ ആകുകയും കിരണ്‍ ഏറെ താമസിയാതെ ജ്യോതിയെ പരിചയപ്പെടുത്തുകയും ചെയ്തു. 2008 ല്‍ സഹോദരിമാരെ ഇയാള്‍ യൂറോപ്പിലേക്കും നൈജീരിയയിലേക്കും ക്ഷണിച്ചു. നൈജീരിയയിലെ വമ്പന്‍ പണക്കാരനായ എണ്ണക്കമ്പനി ഉടമയുടെ സ്വകാര്യ ജറ്റിലായിരുന്നു യാത്ര. പിന്നീട് ഇദ്ദേഹം ജ്യോതിയുടെ കാമുകനാകുകയും ടൊറന്റോയില്‍ വാടകമുറി വാങ്ങി നല്‍കുകയും മാസം 10,000 പൗണ്ട് സ്‌റ്റൈപെന്റും നല്‍കാന്‍ തുടങ്ങി. 2012 ല്‍ ഈ ബന്ധം അവസാനിക്കുമ്പോള്‍ ലോഗോസിലെ തരംഗമായി മാറിയിരുന്നു. കിരണ്‍ ഒരു ഫാന്‍സി റെസ്‌റ്റോറന്റിലെ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യാന്‍ തുടങ്ങി. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇരുവരും എഴുത്തും ഫോട്ടോഗ്രാഫിയുമായുള്ള തങ്ങളുടെ മികവ് പ്രദര്‍ശിപ്പിക്കാനും തുടങ്ങി. ചിത്രങ്ങളും ആഡംബര ശൈലിയിലുള്ള ജീവിതവും അനേകം ഫോളോവേഴ്‌സിനെയാണ് നല്‍കിയത്്. ഇത് ഇഷ്ടപ്പെടാതിരുന്ന നൈജീരിയക്കാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ വേശ്യ എന്ന് വരെ ആക്ഷേപിച്ചു.

2016 ഡിസംബര്‍ 14 ന് നൈജീരിയന്‍ പോലീസ് അറസ്റ്റ് ചെയ്തതോടെ നല്ല കാലം അവസാനിച്ചു. നെയ്ജാഗിസ്റ്റ് ലൈവ് എന്ന ഗോസിപ്പ് വെബ്‌സൈറ്റില്‍ ഇവര്‍ എത്തിയതാണ് അറസ്റ്റിന് കാരണമായത്്. നൈജീരിയയില്‍ അഭിഭാഷകരെ കിട്ടാതെ 18 ദിവസത്തോളം നീണ്ട ദുസ്വപ്നമായിരുന്നു കാത്തിരുന്നത്. ഒടുവില്‍ കനേഡിയന്‍ എംബസിയില്‍ നിന്നും യാത്രാരേഖകള്‍ വന്നതോടെ നൈജീരിയ എന്നന്നേക്കുമായി വിട്ടു. കുറച്ചു നാളുകളിലേക്ക് വിട്ടു നിന്നെങ്കിലും ഇവര്‍ വീണ്ടും വാര്‍ത്തകളില്‍ സജീവമായി. നൈജീരിയന്‍ പ്രസിദ്ധീകരണങ്ങളില്‍ വന്ന തെറ്റായ വിവരങ്ങളായിരുന്നു തിരിച്ചടിയായതെന്ന് ജ്യോതി പറയുന്നു. കിരണ്‍ ഇപ്പോള്‍ ഭക്ഷണ ഫാഷന്‍ വീഡിയോകളുമായി യൂട്യൂബ് ചാനലില്‍ ജോലി ചെയ്യുന്നു. ജ്യോതിയാണെങ്കില്‍ എങ്ങിനെ പണക്കാരെ കണ്ടുമുട്ടാം എന്ന പുസ്തകം എഴുതാനുള്ള നീക്കത്തിലാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW