Wednesday, January 23, 2019 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Nov 2018 04.46 PM

ജര്‍മനിയിലെ കടബാദ്ധ്യതരുട എണ്ണം ഏഴ് മില്യണ്‍ ആയി വര്‍ദ്ധിച്ചു

uploads/news/2018/11/264906/Eup141118a.jpg

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും പുതിയ സ്റ്റാറ്റിക്‌സ് അനുസരിച്ച് കടബാദ്ധ്യതരുടെ എണ്ണം ഏഴ് മില്യണ്‍ ആയി വര്‍ദ്ധിച്ചു. ജര്‍മനിയിലെ തൊഴിലില്ലായ്മക്ക് കുറവ് വന്നെങ്കിലും സാധാരണക്കാരുടെ കടം വര്‍ദ്ധിക്കുകയാണ്.

വീടുകളുടെ വാടക, ഹീറ്റിങ്ങ്, കറന്റ്, വെള്ളം, അത്യാവശ്യ ഇന്‍ഷ്വറന്‍സുകള്‍, ഭക്ഷണം എന്നിവ കഴിഞ്ഞാല്‍ ബാക്കി പണം തികയാതെ കടം വാങ്ങി ജീവിതം നയിക്കുന്നു. സര്‍ക്കാരിന്റെ ഹാര്‍ട്ട് 4 സഹായം കിട്ടാനുള്ള വരുമാന പരിധി പ്രതിമാസം 500 യൂറോ ആക്കിയതും വളരെയേറെ ആളുകളെ കഷ്ടത്തിലാക്കി.

ഇതിനിടയില്‍ ജര്‍മനിയില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്ന അഭയാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള ചിലവ് ജര്‍മന്‍ ജനതയെ സഹായിക്കാന്‍ സര്‍ക്കാരിനെ അപ്രാത്യമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ കടബദരിദ്രരുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ വെളിപ്പെടുത്തി.

ജോര്‍ജ് ജോണ്‍

Ads by Google
Wednesday 14 Nov 2018 04.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW