Saturday, February 09, 2019 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Nov 2018 02.23 PM

തമാശയായി പറഞ്ഞ് അറംപറ്റി,13 വര്‍ഷം കണ്ട സ്വപ്നം തകര്‍ന്നടിഞ്ഞത് വിവാഹത്തിന് തൊട്ടുമുമ്പ്: പക്ഷെ തനിച്ചാക്കി പോയ പ്രിയതമനായി അവള്‍ മണവാട്ടിയായി

Indonesian Woman,  Lion Air Plane Crash,  Planned Wedding Alone

ജക്കാര്‍ത്തയില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് പറന്നുയര്‍ന്ന ലയണ്‍ ഫ്‌ളൈറ്റ് കടലില്‍ തകര്‍ന്നു വീണപ്പോള്‍ തകര്‍ന്നടിഞ്ഞത് 13 വര്‍ഷം ഒരുമ്മിച്ച് കണ്ട ജീവിത സ്വപ്നം കൂടിയായിരുന്നു. ഇന്തോനേഷ്യക്കാരായ ഇന്‍താന്‍ സ്യാരിയും ഡോ റിയോ നന്ദ പ്രതാമയുടെയും 13 വര്‍ഷം നീണ്ട സൗഹൃദവും പ്രണയവും പങ്കിട്ട് നവംബര്‍ 11 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പക്ഷെ വിവാഹത്തിന്റെ ദിവസങ്ങള്‍ക്കു മുമ്പ് പ്രിയതമയെ തനിച്ചാക്കി ഡോ റിയോ ആ വിമാനദുരന്തത്തില്‍ യാത്രയാകുകയായിരുന്നു.

ജക്കാര്‍ത്തയില്‍ നടക്കുന്ന ഒരു സെമിനാറിനായാണ് റിയോ യാത്ര തിരിച്ചത്. യാത്ര തിരിക്കുന്നതിന്റെ മുമ്പ് പ്രതിശ്രുത വധുവിനോട് യാത്ര പറയുമ്പോള്‍ റിയോ പറഞ്ഞത് ഇതായിരുന്നു.. നവംബര്‍ പതിനൊന്നിന് എനിക്ക് എത്താനായില്ലെങ്കില്‍ വിവാഹദിനത്തില്‍ നിനക്കണിയാനായി ഞാന്‍ തിരഞ്ഞെടുത്ത ആ വെളുത്ത ഗൗണ്‍ നീയണിയണം. മേക്കപ്പ് ചെയ്ത് അതിസുന്ദരിയായി കൈകളില്‍ വെളുത്ത റോസ് പിടിച്ച് മനോഹര ചിത്രങ്ങളെടുത്ത് എനിക്ക് അയയ്ക്കണം.. റിയോ തമാശയായി പറഞ്ഞത് അറംപറ്റുകയായിരുന്നു. തനിച്ചാക്കി പോയ പ്രിയതമന്റെ വേര്‍പാടില്‍ അവള്‍ തളര്‍ന്നിരുന്നില്ല. ആ വാക്കുകള്‍ ഹൃദയത്തില്‍ കൊരുത്ത് അവള്‍ക്കായിറിയോ തിരഞ്ഞെടുത്ത ആ ഗൗണില്‍ വിവാഹദിനത്തില്‍ അവള്‍ മണവാട്ടിയായി ഒരുങ്ങുകയായിരുന്നു.

വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയായിരുന്നു റിയോയുശട യാത്ര. അത് അവസാനത്തേതുമായി. ജക്കാര്‍ത്തയിലെ സെമിനാര്‍ കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് റിയോയെ തേടി അപകടമെത്തിയത്. റിയോ ഉള്‍പ്പെടെ 189 പേരുമായി പറന്നുയര്‍ന്ന ലയണ്‍ ഫ്‌ളൈറ്റ് ജെടി 610 അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ നിന്ന് ഒരാള്‍ പോലും രക്ഷപ്പെട്ടില്ല. വെള്ളഗൗണും വെഡ്ഡിങ്ങ് റിങ്ങും അണിഞ്ഞ് റിയോയൂടെ ആഗ്രഹപ്രകാരം അവള്‍ ഒരുങ്ങുകയായിരുന്നു. റിയോയുടെ ആ ആഗ്രഹ പ്രകാരം ഫോട്ടോകളെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് അവള്‍ ഈ വിവരം ലോകത്തോട് അറിയിച്ചത്. ഫോട്ടോകള്‍ പങ്കുവെച്ച് അവള്‍ കുറിച്ചതിങ്ങനെ എന്റെ ദു:ഖം വാക്കുകളില്‍ വിവരിക്കാനാകില്ല. ഞാന്‍ വിഷമിച്ചിരിക്കില്ല. നിനക്കായി ചിരിക്കുന്നു..നീയെന്നോട് പറഞ്ഞിരുന്നത് പോലെ കരുത്തയായിരിക്കുമെന്നും സ്യാരി കുറിച്ചു. വിവാഹത്തിന് ദിവസങ്ങള്‍ക്കു മുമ്പ് നഷ്ടമായത് സ്യാരിയുടെ ആദ്യ പ്രണയമായിരുന്നു.

Ads by Google
Wednesday 14 Nov 2018 02.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW