Wednesday, May 22, 2019 Last Updated 29 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Nov 2018 01.58 PM

സൗദിയിൽ നാലു പതിറ്റാണ്ട് നീണ്ട പ്രവാസം മതിയാക്കി നാട്ടിൽ പോകാൻ ഇരുന്ന മലയാളി മരിച്ചു

uploads/news/2018/11/264877/Gulf141118c.jpg

ദമ്മാം :സൗദിയിൽ നിന്നും 40 വർഷത്തെ നീണ്ട പ്രവാസം മതിയാക്കി നാട്ടിൽ പോകാനൊരുങ്ങിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അൽ ഹസ്സ മസ്‌റൂഹിയ്യയിൽ മരിച്ചു.കാസർകോട് കാഞ്ഞങ്ങാട് കല്ലൂരാവി ചേരക്കാടത്ത് അബ്‌ദുൾ ഖാദറാണ് (63) നിര്യാതനായത് .

പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്ക് പോകാൻ തീരുമാനിച്ച് രണ്ടു ദിവസം മുമ്പ് ഫൈനൽ എക്സിറ്റ് അടിച്ചതായിരുന്നു ഇദ്ദേഹം . അൽ ഹസയിലെ സനഇയ്യയിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിൻജലവി ആശുപത്രിയിൽ എത്തിക്കുകയും അവിടെ വെച്ച് മരണം സംഭവിക്കുകയും ആയിരുന്നു .

മൃതദേഹം ബിൻജലവി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . രണ്ടു ഭാര്യമാരും അഞ്ചു മക്കളുമുണ്ട് ഇദ്ദേഹത്തിന് . മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

Ads by Google
Wednesday 14 Nov 2018 01.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW