Wednesday, May 22, 2019 Last Updated 30 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Nov 2018 12.54 PM

വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന സമയപരിധി നീട്ടണം : ദമ്മാം പ്രവാസി സാംസ്‌കാരിക വേദി

ദമ്മാം: പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി നവമ്പർ 15 ൽ നിന്ന് ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന് പ്രവാസി സാംസ്‌കാരിക വേദി മലപ്പുറം-പാലക്കാട് ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

അവസരം അനുവദിച്ച വിവരം പ്രവാസികളിലേക്ക് വേണ്ടത്ര എത്തിയിട്ടില്ല. ചില പ്രവാസി സംഘടനകൾ മുന്നിട്ടിറങ്ങിയിട്ടും ചെറിയ ഒരു ശതമാനം ആളുകൾ മാത്രമാണ് ഇത് വരെ അപേക്ഷ സമർപ്പിച്ചത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യമായ രേഖകളുമായി വരുന്നവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.

മുഴുവൻ പ്രവാസികളും തങ്ങളുടെ പേർ വോട്ടർ പട്ടികയിൽ ഉൾെപ്പടുത്താനുള്ള അപേക്ഷ സമരിപ്പിക്കണമെന്ന് പ്രസിഡന്റ് അമീർ പൊന്നാനി, ജന: സെക്രട്ടറി ഷമീർ കാരാട്ട് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 14 Nov 2018 12.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW